രാഹുല്‍ ഗാന്ധി തിരുവനന്തപുരത്തെത്തി.

തിരുവനന്തപുരം: കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തിരുവനന്തപുരത്തെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അദ്ദേഹം 10.15 ഓടെ ഹെലികോപ്റ്ററില്‍ ചെങ്ങന്നൂരിലേക്ക് പോകും. 11.45വരെ ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിക്കും.
അതിനു ശേഷം 12.30 ഓടെ ആലപ്പുഴയിലേക്ക് പോകും. ഒരു മണിക്കൂര്‍ നേരം ആലപ്പുഴയിലെ വിവിധ ദുരിതാശ്വാസക്യാപുകള്‍ സന്ദര്‍ശിക്കുകയും മത്സ്യത്തൊഴിലാളികളെ അനുമോദിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്യും.
രണ്ടരയ്ക്ക് ആലപ്പുഴയില്‍ നിന്നു കൊച്ചിയിലേക്ക് പോകും. 3.45 മുതല്‍ 6.15വരെ ആലുവ, ചാലക്കുടി, പറവൂര്‍ മേഖലകളിലെ ദുരിതാശ്വാസപ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ശേഷം എറണാകുളം ഗസ്റ്റ് ഹൗസില്‍ വിശ്രമം. നാളെ രാവിലെ പത്തു മണിക്ക് വിമാനത്തില്‍ കോഴിക്കോട്ടേക്ക് പോകും. വയനാട്ട്, കോട്ടത്തറ ഗ്രാമം എന്നിവ സന്ദര്‍ശിക്കും. തുടര്‍ന്ന് കോഴിക്കോട് വഴി ഡല്‍ഹിയിലേക്ക് മടങ്ങും.
0 Comments