റഫാല്‍ രാഹുല്‍ സ്വരം കടുപ്പിച്ച്‌ പാര്‍ലമെന്റില്‍

റഫാല്‍ ഇടപാടില്‍ നിര്‍മല സീതാരാമന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. താന്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ പ്രധാനമന്ത്രിക്കെതിരെ മാത്രമെന്ന് രാഹുല്‍ ഗാന്ധി തിരിച്ചടിച്ചു. നിര്‍മലാ സീതാരാമനോ, മുന്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറോ ഇതില്‍ പങ്ക് പറ്റിയെന്ന് കരുതുന്നില്ല. അനില്‍ അംബാനി കരാറിലെങ്ങനെ എത്തിയെന്നാണ് എന്റെ അടിസ്ഥാനചോദ്യമെന്നും രാഹുല്‍ പ്രസംഗത്തില്‍ വ്യക്തമാക്കി.

ലോക്‌സഭയില്‍ റഫാല്‍ ചര്‍ച്ചയില്‍ കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പ്രസംഗവുമായി എത്തിയ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ വികാരഭരിതയാവുകയും കോണ്‍ഗ്രസിനെ കടന്നാക്രമിക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് ഭരണത്തിലിരുന്ന കാലത്തെല്ലാം ദേശീയ സുരക്ഷ അവഗണിക്കുകയായിരുന്നെന്നും ഇപ്പോള്‍ റഫാല്‍ വിഷയത്തില്‍ കള്ളം പ്രചരിപ്പിക്കുകയാണെന്നും അവര്‍ പറഞ്ഞു. യു.പി.എ സര്‍ക്കാറിന്റെ കാലത്തെ കരാറിനേക്കാളും മികച്ചതാണ് മോദി സര്‍ക്കാറുണ്ടാക്കിയ കരാറെന്ന പഴയ വാദവുമായാണ് മന്ത്രി രംഗത്തെത്തിയത്. കോണ്‍ഗ്രസിനെ താഴെ ഇറക്കിയത് ബൊഫോഴ്‌സ് അഴിമതിയായിരുന്നെങ്കില്‍ റഫാല്‍ മോദിയെ വീണ്ടും അധികാരത്തിലെത്തിക്കുമെന്നും രൂക്ഷ വാദപ്രതിവാദത്തിനിടെ അവര്‍ പറഞ്ഞു. യു.പി.എ സര്‍ക്കാര്‍ റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ഇത് നടപ്പിലാക്കാതിരുന്നത് കമ്മീഷന്‍ കിട്ടാത്തതിനാലാണെന്നും അവര്‍ ആരോപിച്ചു. ദേശീയ സുരക്ഷ അപകടത്തിലായിട്ടും ഇക്കാര്യം പരിഗണിച്ചില്ലെന്നും അവര്‍ ആരോപിച്ചു. കോണ്‍ഗ്രസിന് അവരുടെ ഖജനാവാണ് മുഖ്യ വിഷയമെന്നും പ്രതിരോധ മന്ത്രി ആരോപിച്ചു. മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായി കരാര്‍ സംബന്ധിച്ച് ചര്‍ച്ച നടത്തിയെന്ന രാഹുലിന്റെ വാദം കള്ളമാണെന്നും നിര്‍മല സീതാരാമന്‍ ആരോപിച്ചു. എന്നാല്‍ ഇതിനെല്ലാം മറുപടിയുമായി രാഹുല്‍ രംഗത്തെത്തി.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar