സാധാരണക്കാരന്റെ ജീവിത സ്വപ്‌നങ്ങളില്‍ പ്രതീക്ഷയുടെ വസന്തം കോരിയിട്ട് രാഹുലിന്റെ പ്രഖ്യാപനം.

ഇന്ത്യയിലെ സാധാരണക്കാരന്റെ ജീവിത സ്വപ്‌നങ്ങളില്‍ പ്രതീക്ഷയുടെ വസന്തം കോരിയിട്ട് രാഹുലിന്റെ പ്രഖ്യാപനം. ഇന്ന് ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അധികാരത്തിലെത്തിയാല്‍ രാജ്യത്ത് മിനിമം വരുമാനം ഒരു മാസം 12000 രൂപ ഉറപ്പാക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്.പാവപ്പെട്ട 20 ശതമാനം കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാജ്യത്തെ പട്ടിണി തുടച്ച് നീക്കുവാന്‍ വേണ്ട പദ്ധതികളാണ് നടപ്പാക്കാന്‍ പോകുന്നതെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കി. രാഹുല്‍ഗാന്ധിയുടെ ഈ പ്രഖ്യാപനത്തെ ഇന്ത്യന്‍ ജനത വന്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. ദുരിത ജീവിതത്തില്‍ കഴിയുന്ന ഗ്രാമീണ ജനതയുടെ ഐശ്വര്യത്തിലേക്കുള്ള യാത്രയാണ് പുലരാന്‍പോകുന്നതെന്ന് വിവിധ കോണില്‍പ്പെട്ടവര്‍ അഭിപ്രായപ്പെട്ടു.
ഒരു കുടുംബത്തിന് പ്രതിമാസം 6000 രൂപ മുതല്‍ 12000 രൂപ വരെ ഉറപ്പാക്കും.5 കോടി കുടംബങ്ങളിലെ 22 കോടി അംഗങ്ങള്‍ക്ക് പദ്ധതി പ്രയോജനം ചെയ്യും. പ്രതിവര്‍ഷം മിനിമം വരുമാനം 72000 രൂപ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ദാരിദ്ര്യത്തിനെതിരെയുള്ള അവസാന പ്രഹരമാണ് ഈ പദ്ധതി. കഴിഞ്ഞ 5 വര്‍ഷമായി രാജ്യത്തെ ജനങ്ങള്‍ വളരെയധികം പ്രയാസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ പാവപ്പെട്ടവര്‍ക്ക് നീതി ലഭ്യമാക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി തീരുമാനിച്ചു.
വയനാട് ഉള്‍പ്പെടെ ദക്ഷിണേന്ത്യയില്‍ മല്‍സരിക്കുന്ന കാര്യത്തെക്കുറിച്ചും രാഹുല്‍ ഗാന്ധി സംസാരിച്ചില്ല. ഇക്കാര്യം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ചര്‍ച്ച ചെയ്തില്ലെന്നാണ് വിവരം. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
0 Comments