രാഹുല്‍ ഈശ്വറിന്റെ സമരം സംഘ് കുതന്ത്രത്തിന്റെ ഭാഗമോ

തൃശൂര്‍. രാഹുല്‍ ഈശ്വറിന്റെ നടപടികള്‍ പൗരത്വ സമരരംഗത്തുള്ളവര്‍ സംശയത്തോടെ വീക്ഷിക്കാന്‍ തുടങ്ങി. മുസ്ലിം അനുകൂലവും പ്രതികൂലവുമായ നടപടികള്‍ വിവിധ കാലങ്ങളില്‍ സ്വീകരിച്ചുപോന്നിട്ടുള്ള രാഹുല്‍ ഇപ്പോള്‍ സ്വീകരിച്ച നടപടി സമരത്തില്‍ നുഴഞ്ഞ് കയറി സമരം പൊളിക്കാനുള്ള സംഘ് പരിവാര്‍ കുതന്ത്രത്തിന്റെ ഭാഗമാണെന്നാണ് പലരും സംശയിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരേ മലപ്പുറത്ത് ഉപവാസ സമരം നടത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ച രാഹുല്‍ ഈശ്വറിനെ ഭാരവാഹിത്വത്തില്‍ നിന്ന് അയ്യപ്പധര്‍മ സേന ട്രസ്റ്റി ബോര്‍ഡ് പുറത്താക്കിയിരുന്നു. ഈ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ അഡ്വ. മനോരഞ്ജനെ അന്വേഷണ കമീഷനായി നിയമിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമം ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് ആശങ്കയുണ്ടാക്കിയതെന്നും അവരുടെ ആശങ്കകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 10നു ചങ്ങരംകുളത്ത് ഏകദിന നിരാഹാര സമരം നടത്തുമെന്നും രാഹുല്‍ ഈശ്വര്‍ പ്രഖ്യാപിച്ചിരുന്നത്. ഇതിനു പിന്നാലെയാണ് രാഹുല്‍ ഈശ്വറിനെ അയ്യപ്പധര്‍മസ സേന പുറത്താക്കിയത്. യോഗത്തില്‍ സ്വാമി ഹരിനാരായണന്‍, എ പ്രേംകുമാര്‍, ചൈതന്യ ചക്രവര്‍ത്തി, പാര്‍വതി ഷെല്ലി, സൂര്യഗിരി എന്നിവര്‍ സംസാരിച്ചു. പൗരത്വ നിയമ ഭേദഗതി മുസ്ലിം സമൂഹത്തിന് ആശങ്ക ഉണ്ടാക്കിയിട്ടുണ്ടെന്നും പാകിസ്താനിലെ ഹിന്ദുവിനെ സഹായിക്കേണ്ടത് ഇവിടുത്തെ മുസ്ലിമിനെ വേദനിപ്പിച്ചു കൊണ്ടല്ലെന്നുമായിരുന്നു രാഹുല്‍ ഈശ്വറിന്റെ നിലപാട്. പൗരത്വ ഭേദഗതി ബില്ലിന്റെ ഭാഷ മോശമാണെന്നും നിയമത്തില്‍ ഒരു മതങ്ങളുടെയും പേര് പരാമര്‍ശിക്കാന്‍ പാടില്ലായിരുന്നെന്നും രാഹുല്‍ ഈശ്വര്‍ കൊച്ചിയില്‍ പറഞ്ഞിരുന്നു.എന്നാല്‍ രാഹുലിന്റെ ഈ നീക്കങ്ങള്‍ കാപട്യത്തോടെ ഉള്ളതാണെന്നും സംഘ് പരിവാര്‍ അജണ്ടയുടെ നടത്തിപ്പുകാരനായി രാഹുല്‍ ഈശ്വര്‍ മാറുകയാണെന്നുമാണ് പലരം സംശയിക്കുന്നത്. രാഹുല്‍ ഈശ്വര്‍ നടത്തുന്ന ഉപവാസ സമരം ഏറ്റെടുത്ത് സഹകരിക്കാന്‍ മുസ്ലിം ജനത മുന്നോട്ട് വരില്ലെന്നാണ് സൂചന.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar