മരണം 65 ആയി,രാജമല വിതുമ്പുന്നു.


മുന്നാര്‍.വാക്കുകള്‍ നിശ്ചലമാകുന്ന, കണ്ണുകള്‍ക്ക് കാണാന്‍ കഴിയാത്ത കാഴ്ച്ചകളാണ് പെട്ടിമുടിയില്‍ നിന്നും വരുന്നത്. അപകടത്തിന്റെ ആഴം ഓരോ ദിവസവും ബോധ്യപ്പെടുത്തിക്കൊണ്ട് സന്നദ്ധപ്രവര്‍ത്തകരുടെ കൈകളിലേക്ക് ജീവന്‍ നിലച്ച ദേഹങ്ങള്‍ കിട്ടുമ്പോള്‍ വിതുമ്പിപോകുകയാണ് പലരും. മുത്തശ്ശിമാരും പിഞ്ചു കുഞ്ഞുങ്ങളും ഉണ്ട് ആ കൂട്ടത്തില്‍. രാജമല ഉരുള്‍പൊട്ടലില്‍ ഇന്ന് കണ്ടെത്തിയത് മൂന്ന് മൃതദേഹങ്ങള്‍ കൂടിയാണ്. ഇതോടെ മരിച്ചവരുടെ എണ്ണം 65 ആയി.ഗര്‍ഭിണിയുടേതടക്കം മൂന്ന് പേരുടെ മൃതദേഹങ്ങളാണ് പെട്ടിമുടിയില്‍ ഇന്നലെ നടത്തിയ തെരച്ചിലില്‍ കണ്ടെടുത്തത്. ഇനി അഞ്ച് പേരെക്കൂടിയാണ് കണ്ടെത്താനുള്ളത്.
പെട്ടിമുടിയിലെ ദുരന്ത സ്ഥലത്ത് നിന്ന് 10 കിലോമീറ്റര്‍ അകലെ പൂതക്കുഴിയില്‍ പുഴയോരത്ത് നിന്നാണ് ഇന്നലെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 26 വയസ്സുള്ള മുത്തുലക്ഷ്മി, 15 വയസ് പ്രായമുള്ള കൗശിക, ശിവരഞ്ജി എന്നിവരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്. ഇതില്‍ മുത്തുലക്ഷ്മി
ഗര്‍ഭിണി ആയിരുന്നു. പൂതക്കുഴിക്ക് സമീപമുള്ള വനപ്രദേശത്താണ് പ്രധാനമായും തെരച്ചില്‍ നടത്തിയത്.
പ്രദേശത്ത് പുലിയുടേതടക്കം വന്യജീവികളുടെ ശല്യമുള്ളത് തെരച്ചിലിന് വെല്ലുവിളിയാകുന്നുണ്ട്. മൂന്നാര്‍ പഞ്ചായത്തിലെ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമും തെരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. ട്രിച്ചി ഭാരതി ദാസന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നെത്തിയ നാലംഗ സംഘം
അപകടം നടന്ന സ്ഥലത്ത് റഡാര്‍ ഉപയോഗിച്ച് പരിശോധന നടത്തുന്നുണ്ട്. അവസാനത്തെ ആളെ കണ്ടെത്തുന്നത് വരെ തെരച്ചില്‍ തുടരുമെന്ന് ദേവികുളം എം.എല്‍.എ എസ്.രാജേന്ദ്രന്‍ പറഞ്ഞു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar