ഗിന്നസ്ബുക്ക് ലോക റെക്കോഡ് വീണ്ടും ദുബായ് കരസ്ഥമാക്കി.
ദുബായ് : ഗിന്നസ്ബുക്ക് ലോക റെക്കോഡ് വീണ്ടും ദുബായ് കരസ്ഥമാക്കി. ഇത്തവണത്തെ നേട്ടം വിസ്തീർണം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ ജിഗ്‌സൗ പസിൾ ഒരുക്കിയാണ് സ്വന്തമാക്കിയത്. ശൈഖ് സായിദ് വർഷാചരണത്തിന്റെ ഔദ്യോഗിക ചിഹ്നം ജിഗ്‌സൗ പസിളിന്റെ രൂപത്തിൽ തയ്യാറാക്കുകയായിരുന്നു. പന്ത്രണ്ടായിരം ചെറുകഷ്ണങ്ങൾ ചേർത്ത് വെച്ചാണ് ചിത്രം ഒരുക്കിയത്. ആറായിരം ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
ദുബായ് മൾട്ടി കമ്മോഡിറ്റീസ് സെന്ററാണ് (ഡിഎംസിസി) ഇതിന്റെ പ്രധാന സംഘാടകർ. ശനിയാഴ്ച നടന്ന ചടങ്ങിൽ വെച്ചാണ് അവസാന പസിൾ ഭാഗവും ചേർത്ത് ഗിന്നസ് ബുക്കിൽ ഇടംനേടിയത്. പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികളെ സാക്ഷി നിർത്തിയായിരുന്നു അവസാന ഭാഗവും കൂട്ടിയോജിപ്പിച്ചത്.
ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ വളരെ ദീർഘവീക്ഷണമുള്ള ഭരണാധികാരിയായിരുന്നു, ആത്മവിശ്വാസവും പ്രസരിപ്പും ചുറുചുറുക്കോടെയും ഭരണം നടത്തിയ അദ്ദേഹം എന്നും ജനങ്ങളുടെ ക്ഷേമവും രാജ്യപുരോഗതിയും ലക്ഷ്യമാക്കിയാണ് പ്രവർത്തിച്ചത്. അദ്ദേഹത്തിന്റെ ധീരമായ നിലപാടുകളാണ് രാജ്യത്തിനെ പുരോഗതിയുടെയും വികസനത്തിന്റെയും പാതയിലേക്ക് നയിച്ചത് എന്ന് ഡിഎംസിസി ചെയർമാൻ അഹ്‌മദ് ബിൻ സുലൈയ്യീം അഭിപ്രായപ്പെട്ടു.
ഇന്നാണ് ജിന്നസ് ബുക്കിൽ ഇടം നേടിയത് ഔഗ്യോഗികമായി പ്രഖ്യാപിച്ചത്. ‘സുസ്ഥിരതയോടുള്ള കടമ’ എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടി നടത്തിപ്പിന്റെ മേൽനോട്ട ചുമതല ദുബായ് നഗരസഭയ്ക്കായിരുന്നു.
0 Comments