റിമിടോമി വിവാഹമോചനത്തിന്നൊരുങ്ങുന്നതായി വാര്‍ത്ത

പതിനൊന്ന് വര്‍ഷത്തെ ദാമ്പത്യജീവിതത്തിനു തിരശീല വീഴ്ത്തി റിമിടോമി വിവാഹമോചനത്തിന്നൊരുങ്ങുന്നതായി വാര്‍ത്ത പരന്നത് ആരാധകരെ അമ്പരപ്പിച്ചു. പ്രശ്‌സത ഗായികയും ടെലിവിഷന്‍ അവതാരകയുമാ!യ റിമി ടോമി ഏറെ ആരാധകരുള്ള ടെലിവിഷന്‍ അവതാരകയും ഗായികയുമാണ്. ഏപ്രില്‍ പതിനാറിന് എറണാകുളം കുടുംബകോടതിയില്‍ റിമിയും ഭര്‍ത്താവും വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്‌തെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പരസ്പര സമ്മതത്തോടെയാണ് ഹര്‍ജി ഫയല്‍ചെയ്തതെന്ന് അറിയുന്നു.2008 ലായിരുന്നു റോയ്‌സ് കിഴക്കൂടനുമായുള്ള റിമിയുടെ വിവാഹം.
ഇരുവരും ചേര്‍ന്ന് ഫയല്‍ ചെയ്ത കേസിന്റെ അന്വേഷണത്തിന്നായി റിമിയോടും ഭര്‍ത്താവിനോടും വ്യാഴാഴ്ച ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. രണ്ടുപേരും കോടതിയില്‍ ഹാജറായിരുന്നു. ഇരുവര്‍ക്കും കൗണ്‍സിലിംഗ് നിര്‍ദേശിച്ച കോടതി കേസ് പരിഗണിക്കുന്നത് മാറ്റി.
മീശമാധവനിലെ ചിങ്ങമാസം എന്ന ഗാനത്തിലൂടെയാണ് ചലചിത്ര പിന്നണിഗാന രംഗത്തേക്ക് കടന്നത്. പിന്നീട് നിരവധി സിനിമകളില്‍ പാടി. തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കും റിമി ചുവടുവച്ചു. ആരാധകരെ അമ്പരിപ്പിച്ച റിമിയുടെ വിവാഹമോചന വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുന്നുമുണ്ട്.
0 Comments