രൂപയുടെ വിലയിടിവില്‍ ആഹ്ലാദിച്ച് പ്രവാസികള്‍.

ഇന്ത്യന്‍ രൂപയുടെ വിലയിടിവില്‍ ആഹ്ലാദിച്ച് പ്രവാസലോകം. മാസവാസനമായതിനാല് മിക്ക സ്ഥാപനങ്ങളിലും ഇന്നലെ മുതല്‍ ശമ്പളവിതരണവും നടക്കുന്നതിന്ല് രൂപയുടെ വിലയിടിവു പ്രയോജനപ്പെടുത്താനുള്ള തിരക്കിലാണ് പ്രവാസി സമൂഹം.
ഖത്തര്‍ സൗദി,കുവൈറ്റ്, അബുദാബി, ദുബായ് തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസികള്‍ നാട്ടിലേക്ക് പണമയക്കുന്നതിന് ധനകാര്യ സ്ഥാപനങ്ങളില്‍ നൂറുകണക്കിന് ടെലിഫോണ്‍ കോളുകളാണ് വന്നത്.
ഡോളറിനെതിരെ രൂപയുടെ മൂല്യം വരുംനാളുകളില്‍ കൂടുതല്‍ ഇടിയാന്‍ സാധ്യതയുണ്ടെന്ന് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ പറയുന്നതും ഇവര്‍ക്ക് സന്തോഷം നല്‍കുന്നുണ്ട്. ശമ്പളം ലഭിക്കുന്ന സമയമായതിനാല്‍ നിരക്ക് രണ്ടുദിവസം കൂടി ഇങ്ങനെതന്നെ നിൽക്കണമെന്നാണ് സാധാരണക്കാരായ പ്രവാസികള്‍ ആഗ്രഹിക്കുന്നത്. ചെറിയ വേതനത്തിന് തൊഴിലെടുക്കുന്നവരും വന്‍കിടക്കാരും ഒരുപോലെ രൂപയുടെ മൂല്യം മാറിമറിയുന്നത് ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. രാജ്യാന്തര വിപണി ശനി, ഞായര്‍ ദിവസങ്ങളില്‍ അവധിയായതിനാല്‍ ഏറ്റവും പുതിയ നിരക്ക് ലഭിക്കാന്‍ ഉപയോക്താക്കള്‍ക്ക് തിങ്കളാഴ്ച രാവിലെ വരെ കാത്തിരിക്കേണ്ടിവരും. അതുവരെ വെള്ളിയാഴ്ച്ച ക്ലോസ് ചെയ്ത വിപണി നിരക്കിലാണ് വിപണനം നടക്കുക. ഒരു ലക്ഷം രൂപയേക്കാള്‍ കൂടുതല്‍ അയക്കുന്നവര്‍ക്ക് അൽപ്പം മെച്ചപ്പെട്ട നിരക്ക് നല്‍കാമെന്ന് ചില പണമിടപാട് സ്ഥാപനങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രവാസി നിക്ഷേപം കൂടാതെ രൂപയുടെ വിലയിട് നല്കുന്ന നേട്ടങ്ങള്‍ ഇവയാണ്:
വിലയിടിവിലെ തിരിച്ചടി
രൂപയുടെ മൂല്യം കുറയുമ്പോള്‍ ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ വില കൂടും. അല്ലെങ്കില്‍ ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന സാധനങ്ങള്‍ക്ക് വേണ്ടി ചില ഭാഗങ്ങള്‍ ഇറക്കുമതി ചെയ്യുകയാണെങ്കില്‍ ആ സാധനങ്ങളുടെയും വില കൂടും. ഇറക്കുമതി ചെയ്യുന്ന ഘടകങ്ങളുള്ള കംപ്യൂട്ടര്‍, സ്മാര്‍ട്ട് ഫോണ്‍, കാറ് തുടങ്ങിയവയുടെ വിലയും കൂടാനിടയാക്കും. ഇറക്കുമതിയെ ആശ്രയിച്ചുകഴിയുന്ന വ്യവസായങ്ങളെയും വ്യാപാരങ്ങളെയും രൂപയുടെ മൂല്യമിടിയല്‍ കാര്യമായി തന്നെ ബാധിക്കും.
വരും ദിവസങ്ങളിൽ പെട്രോളിയം ഉത്പന്നങ്ങളിൽ വിലക്കയറ്റമുണ്ടാകും. ഇറക്കുമതി ചെലവ് കൂടുമെന്നതിനാല്‍ വരും ദിവസങ്ങളില്‍ വിലകൂടുതല്‍ പ്രതീക്ഷിക്കാം. എണ്ണവില ഉയരുകയും ഗതാഗത ചെലവ് വര്‍ധിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ നിത്യോപയോഗ സാധനങ്ങള്‍, പച്ചക്കറി തുടങ്ങിയവയുടെ വിലയും ഉയരും. രാജ്യത്തെ പണപ്പെരുപ്പതോത് വീണ്ടും ഉയരാന്‍ ഇത് ഇടയാക്കും.
രാജ്യത്തെ സാമ്പത്തിക അവസ്ഥ
രൂപയ്ക്കെതിരേ ഡോളറിന്റെ മൂല്യമുയരുന്നത് രാജ്യത്തെ ഇറക്കുമതിയെ കാര്യമായി ബാധിക്കും. രാജ്യത്തിന് അത്യാവശ്യമുള്ള, അസംസ്കൃത എണ്ണ പോലുള്ളവയുടെ ഇറക്കുമതി വെട്ടിച്ചുരുക്കാനാവില്ല. ഇതോടെ രാജ്യത്തെ ധനക്കമ്മി വര്‍ധിക്കാനിടയാകും.
രൂപയുടെ മൂല്യം പോയതിങ്ങനെ
രാജ്യാന്തര വിപണിയില്‍ എണ്ണയുടെ വില നിയന്ത്രണങ്ങളില്ലാതെ ഉയരുന്നത് രൂപയെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുന്നുണ്ട്. എണ്ണ വില ഉയരുന്തോറും ഇന്ത്യന്‍ നാണയത്തിന്റെ വിലയിടിവിന് സാധ്യത കൂടിക്കൊണ്ടേയിരിക്കും. ക്രൂഡിന്റെ വില ഒരു ഡോളര്‍ വർധിച്ചാല്‍ തന്നെ ഇന്ത്യയുടെ ഇറക്കുമതി ചെലവ് 5360 കോടി രൂപ വർധിക്കും.
യുഎസിന്റെ ഫെഡറല്‍ റിസര്‍വിന്റെ പലിശ നയമാണ് മറ്റൊരു പ്രധാന പ്രശ്നം. യുഎസിലെ പലിശ വർധിപ്പിച്ചതിനാൽ കടപ്പത്ര വിപണിയില്‍ നിന്നും ഓഹരി വിപണിയില്‍ നിന്നും വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) അവരുടെ ഓഹരികള്‍ പിന്‍വലിച്ചു. ഏപ്രി
ല്‍ മുതലുള്ള കണക്കുപരിശോധിച്ചാൽ വിദേശ നിക്ഷേപകര്‍ രാജ്യത്തെ ഓഹരി-ഡെറ്റ് വിപണികളില്‍ നിന്ന് പിന്‍വാങ്ങുന്നതായി കാണാം. ഏപ്രില്‍ മുതല്‍ ഇതുവരെ 3.85 ബില്യണ്‍ ഡോളറിന്റെ ഓഹരി-ഡെറ്റ് നിക്ഷേപം വിദേശ നിക്ഷേപകര്‍ വിറ്റൊഴിഞ്ഞു. ഇക്കാരണങ്ങളെല്ലാം രൂപയുടെ മൂല്യത്തെ ബാധിച്ചുവെന്നു വേണം കരുതാന്‍.
വിലയിടിവിന്റെ ചരിത്രം
രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് ഇതിനു മുന്‍പ് റെക്കോഡിലെത്തിയത് 2016 നവംബറിലാണ്. അന്ന് ഡോളറിനെതിരായുള്ള മൂല്യം 68.86 ആയിരുന്നു. അതിനു മുന്‍പ് 2013 ഓഗസ്റ്റിലാണ് രൂപയുടെ മൂല്യം 68.82 നിലവാരത്തിലെത്തിയത്.
കഴിഞ്ഞ ഏപ്രിലില്‍ രൂപയുടെ മൂല്യം ഇക്കഴിഞ്ഞ 14 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 66.90 ലെത്തിയിരുന്നു. പിന്നീട് ചെറിയ മുന്നേറ്റം നടത്തിയെങ്കിലും മേയില്‍ വീണ്ടും ഇടിഞ്ഞു. അവിടെ നിന്നാണ് ഇന്നലെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവില്‍ എത്തിയത്.
0 Comments