ആര്‍ സി സി കലാലയം നാഷനല്‍ സാഹിത്യോതത്സവ് :ബ്രൗഷര്‍ പ്രകാശനം ചെയ്തു

ഫോട്ടോ – ആര്‍എസ് സി കലാലയം നാഷണല്‍ സാഹിത്യോത്സവ് ബ്രൗഷര്‍ പ്രകാശനം കരീം ഹാജി തളങ്കരക്ക് കോപ്പി നല്‍കി ഐ സി എഫ് നാഷനല്‍ കമ്മിറ്റി അംഗം മഹ്മൂദ് ഹാജി നിര്‍വഹിക്കുന്നു.
അജ്മാന്‍: ആര്‍എസ് സി കലാലയം പത്താമത് നാഷനല്‍ സാഹിത്യോത്സവിന്‍റെ ബ്രൗഷര്‍ പ്രകാശനം ചെയ്തു. അജ്മാന്‍ വുഡ് ലം പാര്‍ക്ക് സ്കൂളില്‍ നടന്ന ചടങ്ങില്‍ കരീംഹാജി തളങ്കരക്ക് കോപ്പി നല്‍കി ഐ സി എഫ് നാഷനല്‍ കമ്മിറ്റി അംഗം മഹ്മൂദ് ഹാജി പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.
പ്രവാസത്തെ മലയാളി വിദ്യാര്‍ഥികളിലെയും , യുവാക്കളിലെയും സര്‍ഗാത്മകത പരിപോഷിപ്പിക്കുന്നതിനും , പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ആര്‍ എസ് സി സാഹിത്യോത്സവുകള്‍ സംഘടിപ്പിക്കുന്നത് .
യൂനിറ്റ്,സെക്ടര്‍, സെൻട്രൽ മത്സരങ്ങളില്‍ വിജയികളായാവരാണ് നാഷനല്‍ സാഹിത്യോത്സല്‍ മത്സരിക്കുന്നത്.
2019 ജനുവരി 18 നു നടക്കുന്ന നാഷണല്‍ സാഹിത്യോത്സവിന് അജ്മാന്‍ ആദിത്യം വഹിക്കും.
യോഗത്തില്‍ അബ്ദുല്‍ ബസ്വീർ സഖാഫി, അബ്ദുല്‍ റസാക്ക് മുസ് ലിയാര്‍ , സി എം എ ചേറൂര്‍, നാസര്‍ സഅദി,മുസ്തഫ ദാരിമി വിളയൂർ ,സുലൈമാന്‍ കന്മനം, ശരീഫ് കാരശ്ശേരി, എ കെ അബ്ദുല്‍ ഹക്കീം , പരീകുട്ടി ഹാജി , അബ്ദുല്‍ ലത്തീഫ് ഇര്‍ഫാനി തുടങ്ങിയവര്‍ സംബന്ധിച്ചു.
0 Comments