റാസല്‍ ഖൈമ ആര്‍ എസ് സി നോട്ടെക്ക് സംഘടിപ്പിച്ചു .

വൈജ്ഞാനിക സാങ്കേതിക പ്രദര്‍ശനങ്ങളും , മത്സരങ്ങളുമായി റാസല്‍ഖൈമ ആര്‍ എസ് സി നോട്ടെക്ക് (knowtech)സംഘടിപ്പിച്ചു. ആര്‍ എസ് സി റാക്ക് ചെയര്‍മാന്‍ ശാക്കിര്‍ സഖാഫിയുടെ അദ്ധ്യക്ഷതയില്‍ ഉദ്ഘാടന സംഗമം റാസല്‍ ഖൈമ ഐ ആര്‍ സി ജനറല്‍ സെക്രട്ടറി അഡ്വ നജ്മുദ്ധീന്‍ ഉദ്ഘാടനം ചെയ്തു .നോട്ടെക്കിന്‍റെ ഭാഗമായി ഒരുക്കിയ എക്സ്പോ പവലിയന്‍ സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി ഉദ്ഘാടനം ചെയ്തു .
ഈജിപ്ത്, സൗദി, ഒമാന്‍., എത്യോപ്യ, സുഡാന്‍, ഇസ്റാഈല്‍, ലിബിയ, യെമന്‍, ഖത്തര്‍, ശ്രീലങ്ക, സിറിയ,ഹോംങ്കോങ്ങ് ,ജോര്‍ദാന്‍, മൊറോക്കോ, തുര്‍ക്കി, ജര്‍മന്‍, റോമാനിയ, ഒസ്ട്രേലിയ, തായ്ലാന്റ്, കെനിയ, നേപ്പാന്‍,മലേഷ്യ, ഫിലിപ്പീന്‍സ്, ജപ്പാന്‍, ബെല്‍ജിയം, യുകെ , യു എസ് എ തുടങ്ങിയ 43 രാജ്യങ്ങളിലെ പുതിയതും പഴയതുമായ കറന്‍സികളുടെയും നാണയങ്ങളുടെയും ശേഖരങ്ങളുടെയും , പഴമയുള്ള വിവിധ മൊബൈല്‍ ശേഖരങ്ങളുടെയും , കൗതുക വാര്‍ത്താ ശേഖരങ്ങളുടെയും പ്രദര്‍ശനവും എക്സ്പോയില്‍ ഒരുക്കിയത് നവ്യാനുഭവമായി
വിദ്യാര്‍ത്ഥികളും കുടുംബിനികളും ഉണ്ടാക്കിയ ക്രാഫ്റ്റ് എക്സിബിഷനും , പഴയ കാല ഓര്‍മ്മകളിലേക്ക് നയിക്കുന്ന നൊസ്റ്റാള്‍ജിക് എക്സിബിഷനും , ഹെല്‍ത് ടിപ്സ് , ഫുഡ് ഫെസ്റ്റ് എന്നിവയും എക്സ്പോയില്‍ ഒരുക്കിയിരുന്നുകുട്ടികള്‍ക്കായി സംഘടിപ്പിച്ച ദ ബ്രൈന്‍ ( മാത്തമാറ്റിക്കല്‍ ക്വിസ്സ് )നബ്ഹാന്‍ ഒന്നാം സ്ഥാനവും മിദ് ലാജ് രണ്ടാം സ്ഥാനവും , വനിതകള്‍ക്കായി സംഘടിപ്പിച്ച ക്രാഫ്റ്റിംഗ് മത്സരത്തില്‍ ഹസീന സമീര്‍ ഒന്നാം സ്ഥാനവും നേടി. ഫോട്ടോ ഗ്രാഫി മത്സരത്തില്‍ തൗഫീഖ് പത്തപ്പിരിയം ഒന്നാം സ്ഥാനവും സമര്‍ജാന്‍ പന്താവൂര്‍ രണ്ടാം സ്ഥാനവും, ഫുഡ് ഫെസ്റ്റ് മത്സരത്തില്‍ ഫാത്തിമ സുല്‍ഫ ഒന്നാം സ്ഥാനവും സൗദ അബൂബക്കര്‍ രണ്ടാം സ്ഥാനവും റജീന ഷാഹിദ് മൂന്നാം സ്ഥാനവും നേടി .മൈക്രോസോഫ്റ്റ് ഓഫീസ് ടൂട്ടരിംഗ് സെഷന്‍ ജരീഷ് മുഹമ്മദും ട്രാഫിക് അവൈര്‍നസ്സ് ടോക്ക് റാസല്‍ഖൈമ ട്രാഫിക് അക്കാദമിയിലെ ട്രൈനര്‍മാരായ മനോജ് ,അന്‍സാരി എന്നിവര്‍ നേതൃത്യം നല്‍കിഅഹ്മദ് ഷെറിന്‍ , ഹമീദ് സഖാഫി, നൗഫല്‍ ഹസ്സന്‍ , അഷ്ക്കര്‍ വൈലത്തൂര്‍, ജാഫര്‍ കണ്ണപുരം , അബൂതാഹിര്‍ , എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃതം നല്‍കി
- Photo : റാസല്‍ ഖൈമ ഐ ആര്‍ സി ജനറല്‍ സെക്രട്ടറി അഡ്വ നജ്മുദ്ധീന്‍ നോട്ടെക്ക് ഉദ്ഘാടനം ചെയ്യുന്നു
0 Comments