യൂ.പി.യില്‍ ആര്‍ എസ് എസ് സൈനികസ്‌കൂള്‍ ആരംഭിക്കുന്നു.

ലഖ്നൗ: ഹിന്ദു യുവാക്കളെ സൈന്യത്തിലെടുക്കാന്‍ പ്രാപ്തരാക്കാന്‍ വേണ്ടി ആര്‍.എസ്.എസ്സിന്റെ ആദ്യ സൈനിക സ്‌കൂള്‍ ആരംഭിക്കുന്നു. ഉത്തര്‍പ്രദേശിലെ ബുലദ്ശഹറിലാണ് സൈനികസ്‌കൂള്‍ ആരംഭിക്കുന്നത്. ഈ വര്‍ഷം ഏപ്രിലില്‍ ക്ലാസുകള്‍ ആരംഭിക്കും. ദേശിയ സൈനിക സ്‌കൂള്‍,നേവല്‍ അക്കാദമി, ഇന്ത്യന്‍ സേനയിലേക്കുള്ള ടെക്നിക്കല്‍ പരീക്ഷ എന്നിവയ്ക്കായി കുട്ടികളെ സജ്ജരാക്കുക എന്ന ലക്ഷ്യവുമായി ആരംഭിക്കുന്ന സ്‌കൂളാണിതെന്നാണ് ആര്‍എസ്എസിന്റെ വാദം. ആര്‍.എസ്.എസ് മുന്‍ മേധാവി രാജു ഭയ്യയുടെ പേരില്‍ ആരംഭിച്ച സ്‌കൂള്‍ സംഘടനയുടെ ആദ്യ സൈനിക സ്‌കൂളാണ്. രാജു ഭയ്യ സൈനിക് വിദ്യ മന്ദിര്‍(ആര്‍.ബി.എസ്.വി.എം) എന്ന സ്‌കൂളിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതായും ആറാം ക്ലാസു മുതലുള്ള ആദ്യ ബാച്ചിലേക്ക് 160 കുട്ടികള്‍ക്ക് പ്രവേശനം നല്‍കുമെന്നും ഇതിനായി അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയതായും അധികൃതര്‍ പറഞ്ഞു.
ഫെബ്രുവരി 23 വരെ രജിസ്ട്രേഷന്‍ തുടരുമെന്നും മാര്‍ച്ച് ഒന്നിന് പ്രവേശനപരീക്ഷ നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.പരീക്ഷയിലൂടെ കുട്ടികളുടെ യുക്തി, പൊതു വിജ്ഞാനം,ഗണിതം, ഇംഗ്ലീഷ് എന്നിവയിലെ കഴിവ് കണ്ടെത്തിയാവും പ്രവേശനം. പരീക്ഷക്കു ശേഷം അഭിമുഖവും ആരോഗ്യ പരിശോധനയും ഉണ്ടാവും. ഏപ്രില്‍ ആറോടെ ക്ലാസുകള്‍ ആരംഭിക്കും- സ്‌കൂളിന്റെ ഡയറക്ടറായ ശിവ് പ്രതാപ് സിങ് പറഞ്ഞു. യുദ്ധത്തില്‍ മരിച്ച സൈനികരുടെ മക്കള്‍ക്കായി എട്ടു സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. സിബിഎസ്ഇ മാതൃക പിന്തുടരുന്ന സ്‌കൂളില്‍ മറ്റു സംവരണങ്ങളൊന്നും ഉണ്ടാവില്ല. അദ്ധ്യാപകര്‍, മറ്റു ജീവനക്കാര്‍ എന്നിവരുടെ നിയമനം ഫെബ്രുവരി അവസാനത്തോടെ പൂര്‍ത്തിയാവും. അദ്ധ്യാപകര്‍ക്കും കുട്ടികള്‍ക്കും യൂണിഫോം ഉണ്ടായിരിക്കും. ഇളം നീലഷര്‍ട്ടും കടും നീല ട്രൗസറുമായിരിക്കും വിദ്യാര്‍ത്ഥികളുടെ യൂണിഫോം. വെള്ള ഷര്‍ട്ടും ചാര നിറത്തിലുള്ള ട്രൗസറുമാണ് അദ്ധ്യാപകരുടെ വസ്ത്രം.

0 Comments