ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം 70 കടന്നു. പ്രവാസികള്‍ക്കു ഗുണകരമാവും

മുംബൈ: ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്. ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം 70 കടന്നു. ഇന്നലെ 68.93ലായിരുന്നു ഓഹരി വിപണിയില്‍ വ്യാപാരം അവസാനിപ്പിച്ചത്. രാവിലെ വ്യാപാരം ആരംഭിക്കുമ്പോള്‍ 69.84 ആയിരുന്നുവെങ്കിലും 10.35ന് 70.07 വരെ എത്തി. എക്കാലത്തെയും വലിയ ഇടിവാണ് രൂപ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇന്ന് ഒരു ദിവസം കൊണ്ടുമാത്രം 0.21 ശതമാനമാണ് മൂല്യം കുറഞ്ഞത്.
മൂല്യം ഇടിയുന്നത് ഇറക്കുമതി ഉല്‍പന്നങ്ങള്‍ക്കും ഇന്ധനത്തിനും വില വര്‍ധിക്കാനിടയാക്കും. ഇത് അവശ്യ സാധനങ്ങളുടെ വില കൂട്ടും. അതേ സമയം, വിദേശ കറന്‍സി ഇന്ത്യന്‍ രൂപയിലേക്കു മാറ്റുമ്പോള്‍ കിട്ടുന്ന മെച്ചം പ്രവാസികള്‍ക്കു ഗുണകരമാവും. നിലവില്‍ ഒരു യുഎഇ ദിര്‍ഹത്തിന്റെ വില 19 രൂപയ്ക്ക് മുകളിലാണ്. മാസം തുടക്കത്തില്‍ ശമ്പളം ലഭിച്ച പ്രവാസികള്‍ മിക്കതും ഇതിനകം നാട്ടിലേക്ക് പണമയച്ചു കഴിഞ്ഞിട്ടുണ്ട്. അവസരം മുതലെടുക്കാന്‍ കടം വാങ്ങി നാട്ടിലേക്ക് പണമയക്കുന്നവരും ഉണ്ട്.
0 Comments