ശബരിമല,വിധി പറയുന്നത് സുപ്രീം കോടതി നീട്ടിവച്ചു

ഡൽഹി: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്കു പ്രവേശനം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്‍റെ വിധിക്കെതിരായി സമർപ്പിച്ച പുനഃപരിശോധന ഹർജികളിലെ വാദം കേൾക്കൾ പൂർത്തിയായി. എന്നാൽ ഹർജികളിന്മേലുള്ള . ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി, ജസ്‌റ്റിസുമാരായ എ.എം ഖാൻവിൽക്കർ, രോഹിന്‍റൺ നരിമാൻ, ഡി.വൈ ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.

യുവതി പ്രവേശനത്തെ എതിർത്ത ഹർജികളിൽ എൻഎസ്എസും തന്ത്രിയും യോഗക്ഷേമസഭയും അടക്കം എട്ടു പേരെ കോടതിക്കു മുമ്പാകെ വാദം നടത്താൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അനുവദിച്ചു. പുനഃപരിശോധന ഹർജികളെ എതിർക്കുന്ന വിഭാഗത്തിൽ സംസ്ഥാന സർക്കാരിനേയും ദേവസ്വം ബോർഡിനേയും ഹാപ്പി ടു ബ്ലീഡ് എന്ന സംഘടനയ്ക്കും നേരിട്ട് വാദം നടത്താൻ അവസരം ലഭിച്ചു. എന്നാൽ മറ്റുള്ളവരോട് വാദം എഴുതി നൽകാനാണ് കോടതി ആവശ്യപ്പെട്ടത്. ഇതിനു ഏഴു ദിവസത്തെ സമയവും നൽകിയിട്ടുണ്ട്. അതിനാൽ കുംഭമാസ പൂജകൾക്കായി നട തുറക്കുന്നതിനു മുമ്പ് കോടതി വിധി വരാനുള്ള സാധ്യതയില്ല.

ശബരിമലയിൽ യുവതി പ്രവേശം അനുവദിച്ച വിധിയെ പുനഃപരിശോധിക്കേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ നിലപാടെടുത്തു. വിധിയുടെ അടിസ്ഥാനം തുല്യതയാണെന്നും തൊട്ടുകൂടായ്മയല്ലെന്നും സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകൻ ജയ്ദീപ് ഗുപ്ത വാദിച്ചു. തന്ത്രി ആശയക്കുഴപ്പമുണ്ടാക്കാൻ  ഇതിനെ പിന്തുണയ്ക്കുന്ന നിലപാടാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്വീകരിച്ചതും. രാവിലെ പത്തരയോടെ ആരംഭിച്ച വാദം കേൾക്കൽ ഉച്ചയ്ക്കു ശേഷം മൂന്ന് മണി വരെ നീണ്ടു. 

ഭരണഘടനയുടെ 15, 17, 25 അനുച്‌ഛേദങ്ങള്‍ തമ്മിലുള്ള ബന്ധം വിലയിരുത്തിയതില്‍ കോടതിക്കു പിഴച്ചുവെന്ന് ശബരിമല പുനഃപരിശോധനാ ഹർജിയിൽ എൻഎസ്എസിനു വേണ്ടി ഹാജരായ അഭിഭാഷകൻ കെ. പരാശരൻ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ 15-ാം അനുച്‌ഛേദം പ്രകാരം ക്ഷേത്രങ്ങളെ പൊതു ഇടം ആക്കി തുറന്നു കൊടുക്കുന്നത് ശരിയല്ല. അനുച്ഛേദം 15ന്‍റെ അടിസ്ഥാനത്തിൽ ഒരു ക്ഷേത്രത്തിലെ ആചാരത്തെ റദ്ദാക്കുന്നത് തെറ്റായ കീഴ്‌വഴക്കമാണെന്നും പരാശരൻ വാദിച്ചു. 

എൻ.എസ്.എസ്, തന്ത്രി കണ്ഠരര് രാജീവര്, പന്തളം കൊട്ടാരം, അഖില ഭാരതീയ അയ്യപ്പ സേവാ സംഘം, യോഗക്ഷേമ സഭ, ആൾ കേരള ബ്രാഹ്മണ ഫെഡറേഷൻ, പ്രയാർ ഗോപാലകൃഷ്ണൻ, ബിജെപി നേതാവ് ബി. രാധാകൃഷ്ണ മേനോൻ, പി.സി. ജോർജ്, രാഹുൽ ഈശ്വർ തുടങ്ങിയവരും മറ്റു വ്യക്തികളും വിവിധ സംഘടനകളും നൽകിയ 56 റിവ്യൂ ഹർജികൾ അടക്കം 65 ഹർജികളാണ് കോടതി ഇന്നു പരിഗണിച്ചത്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar