All for Joomla The Word of Web Design

നിറയാൻ കാത്തുനിൽക്കെ ഒഴുകിപ്പോകുന്ന ചില  സ്വപ്നങ്ങൾ…

:  സബീന  എം  സാലി  :

ശംഖിനുള്ളിലെ തുളസീതീർത്ഥം പോലെ ഒരു കോമള രൂപം ബാലികയായിരുന്നപ്പോൾത്തന്നെ മനസ്സിന്റെ നിലാച്ചില്ലയിൽ  മോഹനമുരളിയൂതിയിരുന്നു. ചുരുൾമുടിക്കെട്ടിൽ മയിൽപ്പീലി ചൂടി, നീലപ്പൂവുടലിൽ  അരമണികെട്ടിയ  അവൻ  അപ്പോഴൊക്കെ  ഉരലിൽ  ബന്ധിതനായിരുന്നു.“ അമ്പാടി തന്നിലൊരുണ്ണിയുണ്ടങ്ങനെ, ഉണ്ണിക്ക്പെരുണ്ണിക്കണ്ണനെന്നിങ്ങനെ….”.ചെറുശ്ശേരിയുടെ കൃഷ്ണഗാഥ ഹൃദിസ്ഥമാക്കിയതും അകംനിറയെ ചിരിച്ച്പകലൊച്ചകളിലൂടെ പാടിനടന്നതും ഇടയ ബാലകനോടുള്ള ശിശുസഹജമായ സൗമ്യപ്പെടൽ ഒന്നുമാത്രമായിരുന്നു. ദൈവീകതയുടെ പ്രതിഫലനമെന്നോണം പെണ്ണിന്‌ ആണിനോടും, ആണിന്‌ പെണ്ണിനോടും ആകർഷണീയതയുടെ നവഭാവങ്ങൾ രൂപമെടുക്കുന്ന പ്രായത്തിൽ, കാളിന്ദിയാറ്റിൻകരയിൽ നന്ദകുമാരൻ ഗോപികമാരോടൊടൊത്തു   സലീലകളിലേർപ്പെടുന്നതും  നോക്കിധനുമാസത്തിലെ ഈതിരുവാതിരനാളുകാരിയും അതിഗൂഢമായി മനസ്സിലൊരു വൃന്ദാവനം നട്ടുനനക്കുന്നുണ്ടായിരുന്നു. പക്ഷേ, ലോകം അവതാരപുരുഷനെന്ന്പ്രഘോഷിക്കുമ്പോഴും, ദൈവീക പരിവേഷമൊട്ടുമില്ലാതെ  വിശ്വപ്രണയത്തിന്റെ പ്രതീകമായിമാത്രം ഞാനവനെകണ്ടു.

പ്രായം മനസ്സിലെന്നപോലെ, ശരീരത്തിലും പുതുഭാവുകത്വം കുടഞ്ഞിടുമ്പോൾ, ഏതൊരു സാധാരണപെൺകുട്ടിയേയും പോലെ, ഒളിഞ്ഞും തെളിഞ്ഞും ചില  ആരാധനാപുരുഷന്മാരിലേക്ക്മോഹം ചഞ്ചാടിയിരുന്നു. കേവലസൗന്ദര്യം മാത്രമായിരുന്നു ആആകർഷണങ്ങളുടെയൊക്കെ  പ്രധാനമാനദണ്ഡം.  കാണാമറയത്തെ  റഹ്‌മാൻ, നഖക്ഷതങ്ങളിലെ വിനീത്, ക്രിക്കറ്റ്താരം അനിൽ കുംബ്ലെ, തുടങ്ങിയവരെല്ലാം ഓരോരോ കാലഘട്ടങ്ങളിൽ ഹൃദയത്തിൽ  വരമ്പുകെട്ടിയുണ്ടാക്കിയ പ്രണയപ്പാടത്തെ   മഴച്ചാറ്റലുകളായി. അമിതാബ്ബച്ചന്റെ ഉയരം, യേശുദാസിന്റെ  ഘനഗംഭീരശബ്ദം, പ്രേംനസീറിന്റെ  നടപ്പിലെ  സ്ത്രൈണത, വിനോദ്ഖന്നയുടെ  മുഖത്തെ  പായൽപ്പച്ച, ഒക്കെയും  അക്കാലത്ത്മനസ്സിന്റെ മൃദുലതന്ത്രികളെ മോഹിപ്പിച്ച  ഘടകങ്ങളായിരുന്നു. മസിൽക്കരുത്ത്ഒരിക്കലും പൗരുഷത്തിന്റെ  ലക്ഷണമായി തോന്നിയിട്ടേയില്ല. ജിംനേഷ്യത്തിലും  മറ്റുംപോയി  എണ്ണയുടെ മെഴുമെഴുപ്പുമായി  മസിൽപെരുപ്പിച്ച്നിൽക്കുന്ന  പുരുഷന്മാരെ  കാണുമ്പോൾ  അന്നും  ഇന്നും  അറപ്പാണ്‌  തോന്നുന്നത്.

എല്ലാംകൊണ്ടും   സർവ്വസ്വതന്ത്രമായിരുന്നു   മഹാരാജാസ്ക്യാമ്പസ്.  പ്രണയത്തോടടുക്കുമ്പോഴൊക്കെയും കണ്ണുകളിൽ ഭയന്ന പക്ഷിക്കുഞ്ഞിന്റെ വേവലാതിയായിരുന്നു.  മനസ്സിന്റെ   കടിഞ്ഞാൺ   മറ്റാർക്കും   വിട്ടുകൊടുക്കാതെ, എല്ലാവരേയും  സൗഹൃദത്തിന്റെ  ചട്ടക്കൂടിലൊതുക്കാൻ   കഴിഞ്ഞത്തന്നെ   ആത്മസാഫല്യമാണെന്നു   കരുതുന്നു . ഓരോ  മാത്രയിലും    ഉള്ളം  കുളിരുന്ന   ഓർമ്മകൾ   സമ്മാനിക്കുന്ന   ആൺപെൺ  സൗഹൃദങ്ങൾ. നാലു  പെൺകുട്ടികളുള്ള കുടുംബത്തിലെ കടിഞ്ഞൂൽ  സന്തതി എന്നനിലയിൽ മാതാപിതാക്കളോടുള്ള വിധേയത്വം കൊണ്ടു  തന്നെ അവർ കൈപിടിച്ചു തന്ന പുരുഷനെ മനസ്സാസ്വീകരിച്ചു.  ചിന്തകൾക്ക്പക്വത   കൈവന്നതുകൊണ്ടുതന്നെ, പൗരുഷത്തിന്റെ അഗ്നിചിതറുന്ന കണ്ണുകൾക്ക്പകരം സ്നേഹത്തിന്റെ സമസ്തഭാവങ്ങളും ഞാൻആനോട്ടത്തിൽ കണ്ടെടുത്തു. ഏതുപ്രതിസന്ധിഘട്ടത്തിലും, പ്രതിരോധത്തിന്റെ വന്മതിൽതീർത്ത്, വെല്ലുവിളികൾക്ക്നേരേ  എന്നെ  ഭയരഹിതയാക്കുന്ന  കരുതൽ. അതുതന്നെയാണ്‌ എനിക്ക്വേണ്ടിയിരുന്നതും.  എന്റെപുരുഷൻ.  സ്നേഹം  കൊണ്ട്പരസ്പരം  മേധാവിത്വം കാണിച്ച്, എന്നിലെ സ്തോഭത്തേയും ആത്മസംഘർഷത്തേയും ഒരുവിശറികൊണ്ടെന്നപോലെ വീശിത്തണുപ്പിക്കുന്നകുളിർ  സാന്ത്വനം.

സ്വപ്നങ്ങളാണ്‌, ജീവിതത്തിന്റെ   രക്തചംക്രമണത്തെ  വേഗത്തിലാക്കുന്നത്. അതുകൊണ്ടുതന്നെ, എഴുത്തുകാരി   എന്നനിലയിൽ,   ഇടയ്ക്കൊക്കെ, ഒരുദ്വന്ദവ്യക്തിത്വത്തിലെന്ന   പോലെ, ഞാനെന്റെ   സ്വപ്നങ്ങളിലൂടെ   ശതകോടിവർഷങ്ങൾക്കപ്പുറത്ത്, ഭൂമിയുടെ  അതേ രൂപത്തിലുള്ള മറ്റൊരുഗ്രഹത്തിൽ പുനർജ്ജനിക്കാറുണ്ട്.  അപ്പോഴൊക്കെയും, പ്രപഞ്ചത്തെ  പലതായ്തിരിച്ച്ഓരോപലതിലും   അജ്ഞാതനായ  ആരോ  ഒരാളെത്തിരഞ്ഞിറങ്ങാറുണ്ട്. പൂക്കളിൽ  പുതിയ  വർണവും, പക്ഷികളിൽ  പുതിയ   സംഗീതവും   തേടുന്നതുപോലെ, മഞ്ഞു  കാലരാത്രികളുടെ   ഏകാന്തതയിൽ, ഗഹനമായ  നിശബ്ദതയുടെ   കോട്ടകൊത്തളങ്ങൾക്കുള്ളിൽ, അവന്റെ   നിശ്വാസത്തിന്റെ   ചെറുതാളത്തിനായി   ഞാൻ    കാതോർക്കും.  അവന്റെ   ആകാശനീല കൺചലനങ്ങളിൽ എനിക്ക്മാത്രം വായിച്ചെടുക്കാവുന്ന പ്രണയത്തിന്റെ മായികരഹസ്യങ്ങൾ  പ്രഭചൊരിയും. പത്തുകൽപനകൾപോലെ, എന്റെ പ്രണയനിയമങ്ങൾ സർവ്വാത്മനാപാലിച്ച്,  അവന്റെ   അഭിനിവേശങ്ങൾ   എന്നിൽ    പ്രാർത്ഥനയായ്നിറയും. വിയർപ്പിന്‌    മൃഗമദത്തിന്റെ   ഗന്ധമുള്ളവൻ, വാസര രജനികൾ ഭേദമന്യേ ഞാൻആഗ്രഹിക്കുമ്പോഴൊക്കെ   എന്നെപ്രാപിക്കണം. ഒഴുക്കു   നിലച്ചനേരങ്ങളിൽ, ശാന്തസമുദ്രത്തിനുനടുവിലെ    നിശ്ചലമായ    കപ്പൽമേടയിലിരുന്ന്, ആകാശം  ഭൂമിയിലേക്ക്ദൂതയക്കുന്ന     വാൽനക്ഷത്രങ്ങളെകാണണം.   തണുപ്പേറ്റെടുത്ത്,ചൂട്മരുഭൂമിയോട് യാത്ര പറയാറുള്ള   നിലാവുള്ളരാത്രികളിൽ, പൂഴിമണ്ണിൽ  മലർന്നു കിടന്ന്സാർത്ഥവാഹകസംഘത്തിലെ    സൂഫിവര്യന്മാരുടെസംഗീതത്തിന്‌    കാതയയ്ക്കണം. അവന്റെ   പ്രണയാവേശത്തിന്റെ    പ്രകമ്പനത്തിൽ, ആകാശത്ത്ഇണചേരുന്ന കാർമുകിലുകളിൽ തങ്ങിനിൽക്കുന്ന   പെയ്യാമഴകൾ   മരുഭൂമിയിലേക്ക്ആർത്തലയ്ക്കണം. ഒന്നിൽ നിന്ന്അടുത്തതിലേക്ക് വഴി തെറ്റി,വഴിതെറ്റി, ഭ്രാന്തിന്റെ ഇളം വയലറ്റ്പൂക്കൾ  വിടരുന്ന താഴ്വരകൾ പിന്നിട്ട്,  മണമുള്ള  കാട്ടുചെടികൾക്കിടയിലൂടെ, ഉള്ളിൽ കനക്കുന്ന ഉന്മാദവുമായി കൈപിടിച്ച്നടക്കണം. ഒരു പൂവിതൾ എറിഞ്ഞുപോലും എന്നെ വേദനിപ്പിക്കാത്ത അവനെഞാനപ്പോൾ ഓർഫ്യൂസ്എന്നോ അഡോണിസ്എന്നൊ ഒക്കെയായിരിക്കും സംബോധനചെയ്യുക.

ഭൂമിയിൽവച്ച്ഞാൻമോഹിച്ച     വശ്യപുരുഷന്മാരുടെ  ഉത്തമഗുണങ്ങൾ  ഒത്തുചേർന്നവൻ. കാമം കൊണ്ട്മുറിവേൽപ്പിക്കാത്തവൻ, ശരീരത്തിന്‌  പകരം   ഹൃദയത്തിലേക്ക്നോക്കാൻ  കണ്ണുള്ളവൻ, ഹൃദയത്തിന്റെ   രഹസ്യവഴികളറിഞ്ഞ്, എന്നിലൂടെമാത്രം   സഞ്ചരിക്കുന്നവൻ. നിലനിൽക്കുന്ന  എല്ലായുക്തികളെയും  നിഷ്പ്രഭമാക്കി, എന്നെ   നിത്യയൗവ്വനത്തിന്റെ  നിറവിലാക്കുന്നവൻ.   ആനന്ദത്തിന്റെ   ഓരോമാത്രയിലും, പരസ്പരം, സ്നേഹത്തിന്റെ  ഉടയാടകൾ തുന്നി ജ്ഞാതവും അജ്ഞാതവുമായ രതിയുടെ മിതോഷ്ണ താഴ്വരയിൽ ആത്മരാഗത്തിന്റെ നിറക്കൂട്ട്ചാർത്തുന്നവൻ.   ആജ്ഞാശക്തിയും, അധികാരം  സ്ഥാപിക്കലുമില്ലാതെ, ഞാൻ   നീ എന്നീ  വേർതിരിവുകളില്ലതെ, എന്റെ  വ്യക്തി   സ്വാതന്ത്ര്യത്തിന്റെ   കനലുകളെ  ഊതിപ്പെരുപ്പിച്ച്, എന്റെ  എല്ലാ പെണ്ണവസ്ഥകളിലും എന്നോട്സമരസപ്പെടുന്ന അവന്റെ നിശ്വാസവായു മുഖത്തുതട്ടുമ്പോൾ, എന്റെകണ്ണുകളിൽ  ആയിരംഇതളുകളുള്ള   അരളിപ്പൂക്കൾ   വിരിയണം. സ്ഥലകാലങ്ങളെ  നിഷ്പ്രഭമാക്കി പാട്ടുകാരായ ഗന്ധർവ്വന്മാർമാത്രം അധിവസിക്കുന്ന പ്രണയത്തിന്റെ  നീലഭൂഖണ്ഡത്തിലേക്ക്അവനെന്നെ   ആവാഹിച്ച്കൊണ്ടുപോകണം. സൂര്യനെ ധ്യാനിച്ച്ധ്യാനിച്ച്, കവിതകളിൽ  സൂര്യകാന്തിപ്പൂക്കൾ വിടർത്തുന്നവൻ… അവനെനിക്ക്ഖൈസാണ്‌, നെരൂദയാണ്‌, റൂമിയാണ്‌….

മിഥ്യയുടെ  പുൽമേടുകളിലൂടെ  സഞ്ചരിച്ച്, തന്റെ   സങ്കൽപപുരുഷന്‌, സൂര്യനോളം  പോന്ന  ഒരുനക്ഷത്രത്തിന്റെ  പരിവേഷം  ചാർത്താൻ  സ്വപ്ന   ജീവികൾക്ക്മാത്രമേ   സാധിക്കൂ. നിറയാൻ കാത്തുനിൽക്കുമ്പോഴും ഒഴുകിപ്പൊകുന്നവയായിരിക്കും അത്തരംസ്വപ്നങ്ങൾ.. നാംനമ്മളെ  ഉപേക്ഷിക്കാത്തിടത്തോളം  കാലം  പക്ഷേ, അതെല്ലാം വെറും  സങ്കൽപങ്ങൾ  മാത്രമാണ്‌. സ്ത്രീയും പുരുഷനും പരസ്പരം പൂരകങ്ങളാവുകയും, സ്നേഹവും കരുതലുംസുരക്ഷിതത്വവും അവർക്കിടയിലെ ചാലകശക്തിയാവുകയും  ചെയ്താൽ ഏതൊരാളുടേയും ജീവിതമെന്ന പ്രതിഭാസം, ഒരുഉല്ലാസ  നൗകയിലെന്നപോലെ, ഏത്കരുത്തുറ്റ സുനാമിയേയും അതിജീവിക്കുക തന്നെചെയ്യും. സ്വാതന്ത്ര്യം എന്നവാക്കിന്റെ വിശാലാർത്ഥങ്ങൾ ഉൾക്കൊള്ളേണ്ട രീതിയിൽ ഉൾക്കൊണ്ട്, സമത്വത്തിലധിഷ്ഠിതമായി, നിനക്ക്ഞാനുണ്ടെന്ന  ഒരു ഏറ്റുപറച്ചിൽ മതി എന്റെ പുരുഷനെ   എന്റേത് മാത്രമാക്കാനും,, എത്ര   നിറമില്ലായ്മയിൽ നിന്ന് മഴവില്ല് തെളിയിക്കാനും

 

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar