സഫ അഷ്‌റഫിന് ഖത്തര്‍ ഗവണ്‍മെന്റ് എക്‌സലന്‍സി പുരസ്‌ക്കാരം

സഫ വാട്ടര്‍ കമ്പനിയുടെ ചെയര്‍മാനും, സഫ ഇന്റര്‍ നാഷ്ണല്‍ കമ്പനി ചെയര്‍മാനുമായ മുഹമ്മദ് അഷ്‌റഫിന് ഖത്തര്‍ ഗവണ്‍മെന്റിന്റെ ബിസിനസ് എക്‌സലന്‍സി പുരസ്‌കാരം. ഖത്തറില്‍ നടന്ന വര്‍ണ്ണ ശബളമായ ചടങ്ങില്‍വെച്ച് ഖത്തര്‍ പ്രൈം മിനിസ്റ്ററും ഹോം മിനിസ്റ്ററുമായ ഹിസ് ഏക്‌സലന്‍സി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍താനി സമ്മാനിച്ചു.ഖത്തറിലെ വ്യവസായ പ്രമുഖരും സ്വദേശി പ്രമുഖരുമടക്കം നിരവധി ആളുകള്‍ പങ്കെടുത്ത ചടങ്ങിലാണ് പുരസ്‌കാര വിതരണം നടന്നത്.
കഴിഞ രണ്ടു പതിറ്റാണ്ടിലേറെയായി ഖത്തറിലെ വ്യവസായ രംഗത്ത് നിരവധി സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന തൃശൂര്‍ സ്വദേശിയാണ് അഷ്‌റഫ്. സഫ വാട്ടര്‍ കമ്പനി ഖത്തറിലെ ഏറ്റവും കൂടുതല്‍ ഉത്പ്പാദനവും വിതരണവും ഉള്ള കമ്പനിയാണ്. ആത്യാധുനിക യന്ത്രങ്ങളുടെ സഹായത്തോടെ നിര്‍മ്മിക്കുന്ന സഫ വാട്ടറിന് ഖത്തര്‍ വിപണിയില്‍ ഏറെ സ്വീകാര്യതയുണ്ട്. മനുഷ്യ കരം സ്പര്‍ശിക്കാതെ നൂറ് ശതമാനവും ഓട്ടോമാറ്റിക് സംവ്വിധാനത്തില്‍ ശുദ്ധീകരിക്കുന്ന ജലം ഇപ്പോള്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്ക് പരിപൂര്‍ണ്ണ വിശ്വസ്ത ബ്രാന്റാണ്. റോബോര്‍ട്ടിക് സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ആധുനിക പ്‌ളാന്റ് സഫ വാട്ടറിനെ കൂടുതല്‍ ജനകീയമാക്കി എന്നതിന്റെ സന്തോഷമാണ് ഈ അവാര്‍ഡിനെ കൂടുതല്‍ തിളക്കമുള്ളതാക്കുന്നത്. കഠിനാദ്ധ്വാനത്തിലൂടെ നേടിയെടുത്ത വിജയ ഗാഥയാണ് സഫ വാട്ടറിന്റെത്.
0 Comments