സാം എബ്രാഹം വധക്കേസിൽ ഭാര്യസോഫിയക്ക് 22 വർ‌ഷവും അരുണിന് 27 വർഷവും തടവുശിക്ഷ വിധിച്ചു.

മെൽബൺ:  ഏറെ കോളിളക്കം സൃഷ്‌ടിച്ച സാം എബ്രാഹം വധക്കേസിൽ ഭാര്യ സോഫിയയും കാമുകൻ അരുൺ കമലാസനും കുറ്റക്കാരെന്ന് മെൽബൺ കോടതി. സോഫിയക്ക് 22 വർ‌ഷവും അരുണിന് 27 വർഷവും തടവുശിക്ഷ വിധിച്ചു. വിക്‌ടോറിയൻ സുപ്രീംകോടതിയാണ് ഇരുവരുടെയും ശിക്ഷ വിധിച്ചത്. കാമുകനൊപ്പം ജീവിക്കുന്നതിന് വേണ്ടി സാമിനെ സയനൈഡ് നൽകി കൊലപ്പെടുത്തിയെന്നാണ് ഇരുവർക്കുമെതിരെയുള്ള കേസ്.

പുനലൂര്‍ കരവാളൂര്‍ സ്വദേശിയാണ് മരണപ്പെട്ട സാം എബ്രഹാം. 2015 ഒക്ടോബര്‍ 13നാണ്  യുഎഇ എക്സ്ചേഞ്ച് ജീവനക്കാരനായ സാമിനെ മെല്‍ബണിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഉറക്കത്തിനിടയില്‍ ഹൃദയാഘാതം വന്നാണ് സാം മരിച്ചത് എന്നാണ് പൊലീസ് ആദ്യഘട്ടത്തില്‍ കരുതിയിരുന്നത്.  സോഫിയയും സുഹൃത്ത് അരുണും ചേര്‍ന്ന് സയനൈഡ് നല്‍കി കൊലപ്പെടുത്തിതായി കണ്ടെത്തി.  2016 ഓഗസ്റ്റിലാണ് സോഫിയയും അരുണും മെല്‍ബണ്‍ പൊലീസിന്‍റെ പിടിയിലാകുന്നത്.

 

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar