സമീറ നസീറിന്റെ രാപ്പകലിലെ യാത്രക്കാർ പ്രകാശിതമായി

ഷാർജ . പേജ് ഇന്ത്യ പ്രസിദ്ധീകരിച്ച സമീറ നസീറിന്റെ രാപ്പകലിലെ യാത്രക്കാർ പുസ്തകോത്സവത്തിലെ റൈറ്റേഴ്‌സ് ഫോറത്തിൽ നിറഞ്ഞ സദസ്സിനു മുന്പാകെ പ്രകാശിതമായി ,കവി പി ശിവപ്രസാദ് സൈഫുദ്ധീൻ തൈക്കണ്ടിക്കു നൽകിയാണ് സമീറയുടെ ആദ്യ കവിത സമാഹാരം പ്രകാശനം ചെയ്തത് .
ദീപ ചിറയിൽ പുസ്തക പരിചയം നടത്തി .ടിപി മുഹമ്മദ് ഷമീം, പേജ് ഇന്ത്യ മാനേജിങ് എഡിറ്റർ അമ്മാർ കീഴുപറമ്പ് ,തൃശൂർ കാലടി എസ് എൻ കോളേജ് മലയാളം അധ്യാപിക ദൃശ്യ ഷൈൻ, ഷാജി ഹനീഫ്. ,ഇസ്മാഇൽ മേലടി , അനസ് മാള, സഹർ അഹ്‌മദ്, പുരുഷു കടലുണ്ടി,എന്നിവർ ആശംസകൾ നേർന്നു , വെള്ളിയോടൻ ചടങ്ങ് നിയന്ത്രിച്ചു . സമീറ നസീർ എഴുത്തിന്റെ നാൾ വഴികളും നന്ദിയും പറഞ്ഞു .
0 Comments