മകന്‍ ഇസ്ഹാന്റെ ചിത്രവുമായസാനിയ മിര്‍സ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നു

വാര്‍ത്തകളില്‍ എക്കാലവും നിറഞ്ഞു നില്‍ക്കുന്ന സാനിയ മിര്‍സ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നത് മകന്‍ ഇസ്ഹാന്റെ ചിത്രവുമായാണ്. സോഷ്യല്‍ മീഡിയയില്‍ കുഞ്ഞിന്റെ ചിത്രം ആവശ്യപ്പെട്ട് കമന്റും മെസേജും നിറഞ്ഞിരുന്നു.കുഞ്ഞുണ്ടായ ശേഷം സാനിയ തന്റേയും ഷുഹൈബ് മാലിക്കിന്റെയും കുഞ്ഞിന്റെയും ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ ഈ ചിത്രങ്ങളിലൊന്നും കുഞ്ഞ് ഇസ്ഹാന്‍ മിര്‍സ മാലിക്കിന്റെ മുഖമുണ്ടായിരുന്നില്ല.
കുഞ്ഞിന്റെ മുഖം കാണുവാനുള്ള ആരാധകരുടെ കാത്തിരിപ്പിന് സാനിയ തന്നെയാണ് വിരാമമിട്ടത്. ലോകത്തോട് ഹലോ പറയാന്‍ നേരമായി എന്ന അടിക്കുറിപ്പോടെയാണ് സാനിയ കുഞ്ഞിന്റെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
0 Comments