എഴുത്തുകാരന്‍ സന്തോഷ് എച്ചിക്കാനം അറസ്റ്റില്‍


കാസർഗോഡ്: സാഹിത്യകാരൻ സന്തോഷ് ഏച്ചിക്കാനം അറസ്റ്റിൽ. ദളിത് വിരുദ്ധ പരാമർശം നടത്തിയതിനെ തുടർന്നാണ് അറസ്റ്റ്. കഴിഞ്ഞ ഫെബ്രുവരിയിൽ കോഴിക്കോട് വച്ച് നടത്തിയ പ്രസംഗത്തിലെ പരാമർശത്തിനെതിരേയാണ് സന്തോഷിനെതിരേ കേസെടുത്തിരിക്കുന്നത്.
കേസിൽ മുൻകൂർ ജാമ്യം തേടി സന്തോഷ് ഏച്ചിക്കാനം നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പൊലീസിൽ കീഴടങ്ങനായിരുന്നു ഹൈക്കോടതിയുടെ നിർദേശം. കാസർഗോഡ് സ്വദേശി ബാലകൃഷ്‌ണന്‍റെ പരാതിയിലാണ് സന്തോഷിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കോഴിക്കോട് ഡിവൈഎസ്‌പിയാണ് അറസ്റ്റ് ചെയ്തത്.
0 Comments