സൗദിയില്‍ മൂന്നു മലപ്പുറം സ്വദേശികള്‍ മരണപ്പെട്ടു

അബ്ദുറസാഖ്.

ജിദ്ദ: ജിദ്ദയിലും മദീനയിലുംവെച്ച് മൂന്നു മലപ്പുറം സ്വദേശികള്‍ മരണപ്പെട്ടു. താനാളൂര്‍ പകരഅയ്യായ റോഡ് ചോലക്കപുളിക്കപറമ്പില്‍ അബ്ദുര്‍റഹിമാന്റെ ഭാര്യ ഖദീജ(44)യാണ് മദീനയില്‍വെച്ച് മരണപ്പെട്ടത്. മക്കള്‍: മുഹമ്മദ് നിയാസ്(അബുദാബി), റമീസ് റഹ്മാന്‍, അലി റാഷിം. മരുമകള്‍: സുഫൈറ. സഹോദരങ്ങള്‍: ജമീല, സിദ്ധീഖ്, കുഞ്ഞുമുഹമ്മദ് എന്ന കുഞ്ഞു

തിരൂര്‍ക്കാട് ഐ.ടി.സി പടിയിലെ എടിപൊടിയന്‍ ഉമ്മര്‍ (55)ആണ് ജിദ്ദയില്‍ നിര്യാതനായത്. ഭാര്യ: പാത്തുമ്മ. മക്കള്‍: നിസാര്‍, മിര്‍ഷാദ് (ഇരുവരും ജിദ്ദ), ഫഹദ്, ഉസ്‌ന, ജസ്‌ന. മരുമക്കള്‍. ഷമീര്‍, നജീബ്, ഷഹല, ഷഹാന.

റിയാദ്: ജിദ്ദയില്‍  മലപ്പുറം കൊണ്ടോട്ടി കരിപ്പൂര്‍ താഴത്തേപള്ളിയാളി അബ്ദുറസാഖിനെയാണ് (43 ) മരിച്ച നിലയില്‍ കണ്ടെത്തിയത്. ജിദ്ദ സീസിയയില്‍ കണ്ണടക്കടയില്‍ ജോലി ചെയ്തുവരികയായിരുന്നു. ഈ സ്ഥാപനത്തിനകത്താണ് റസാഖിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടിലേക്ക് പോകാനുള്ള പരിശ്രമത്തിലായിരുന്നു. പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരേതനായ ടി.പി ഉസ്മാന്‍ കോയായുടെ മകനാണ്. ഭാര്യ: ഹാജറ, മക്കള്‍: നജ്‌വ (പ്ലസ്ടു വിദ്യാര്‍ത്ഥിനി), റഹ്ദ (ഒന്‍പതാം ക്ലാസ്), ആദിഷ്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar