യു.എ.ഇയുംബഹ്‌റൈനുംസൗദിയും കേരളത്തിലെ നാലു ജില്ലകളിലേക്ക് യാത്ര നിരോധിച്ചു

റിയാദ്: നിപാ വൈറസ് പശ്ചാത്തലത്തില്‍ കേരളത്തിലെ നാലു ജില്ലകളിലേക്ക് യാത്ര നിരോധിച്ചുകൊണ്ട് പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.സൗദിയുടെ ന്യൂഡല്‍ഹി എംബസിയാണ് തങ്ങളുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. നിപാ വൈറസ് കേരളത്തില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ സന്ദര്‍ശനം നടത്തരുതെന്നാണ് എംബസിയുടെ നിര്‍ദേശം. ആരോഗ്യ പരിപാലനത്തിനായും ടൂറിസത്തിനായും സഊദികള്‍ സ്ഥിരമായി വരുന്ന സ്ഥലങ്ങളാണ് ഈ ജില്ലകള്‍. കഴിഞ്ഞ ദിവസം യു.എ.ഇയും ബഹ്‌റൈനും തങ്ങളുടെ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.കേരളത്തില്‍ നിന്നുള്ള പഴം പച്ചക്കറി എന്നിവയ്ക്കും നിരോധനം നിലവിലുണ്ടെന്നാണ് കയറ്റുമതിക്കാര്‍ നല്‍കുന്ന സൂചന. ഇപ്പോള്‍ ഇത്തരം വസ്തുക്കള്‍ കയറ്റുമതി കുറവാണ്.
0 Comments