സഊദി അറേബ്യയിലെ ആദ്യ സിനിമാ തിയേറ്റര്‍ ഏപ്രില്‍ 18ന് പ്രവര്‍ത്തനം ആരംഭിക്കും.

ജിദ്ദ: സഊദി അറേബ്യയിലെ ആദ്യ സിനിമാ തിയേറ്റര്‍ ഏപ്രില്‍ 18ന് പ്രവര്‍ത്തനം ആരംഭിക്കും.തലസ്ഥാനമായ റിയാദിലാണ് തിയറ്റര്‍ തുറക്കുക. 2023ഓടെ കൂടുതല്‍ തിയറ്ററുകള്‍ പ്രവര്‍ത്തനസജ്ജമാക്കുമെന്നും അധികൃതര്‍ ഉറപ്പുനല്‍കി.തിയറ്റര്‍ നിര്‍മാണത്തിനായി അമേരിക്കന്‍ മള്‍ട്ടി സിനിമ(എഎംസി)യുമായാണ് സഊദി സര്‍ക്കാര്‍ കരാര്‍ ഒപ്പുവച്ചിരിക്കുന്നത്.അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ 15 നഗരങ്ങളിലായി 40ഓളം തിയറ്ററുകള്‍ തുറക്കും.2030ഓടെ 50 മുതല്‍ 100 വരെ തിയറ്ററുകള്‍ പ്രവര്‍ത്തന സജ്ജമാക്കും.സഊദിയില്‍ 35 വര്‍ഷമായി നീണ്ടുനിന്ന സിനിമാ നിരോധനത്തിനാണ് ഇതോടെ അന്ത്യമാകുന്നത്.
0 Comments