നേട്ടത്തിന്റെ വഴികളിലൂടെ സൗദിയ മുസ്തഫ സാഹിബ്

അമ്മാര്‍ കിഴുപറമ്പ് ………………….
പതിനെട്ടാമത്തെ വയസ്സില്‍ പിതാവിനൊപ്പം വ്യാപാര വഴികളിലൂടെ സഞ്ചരിച്ചാണ് എന്‍.കെ.മുസ്തഫ സാഹിബ് ജീവിതം ആരംഭിക്കുന്നത്.പഠനം പാതി വഴിയില്‍ ഉപേക്ഷിച്ച് പിതാവിനൊപ്പം ബാംഗ്ലൂര്‍,മദ്രാസ് എന്നിവിടങ്ങളില്‍ വ്യാപാരത്തില്‍ സഹായിയാവുമ്പോള്‍ ചെറുപ്പത്തിന്റെ ചുറുചുറുക്കും ഓജസ്സുമാണ് കൈമുതലായുള്ളത്.തലശ്ശേരിയിലെ പെരിങ്ങത്തൂര്‍ പുല്ലൂക്കര ഗ്രാമത്തില്‍ അബ്ദു ഹാജിയുടേയും ഖദീജ അബ്ദുവിന്റെ മകനായി 1954-ലാണ് ജനനം.ബര്‍മ്മയിലും സിലോണിലുമൊക്കെ പ്രവാസ ജീവിതം കണ്ടെത്തിയ പിതാവിന്റെ ഓര്‍മ്മകള്‍ ഇന്നും മുസ്തഫ സാഹിബിന്റെ ജീവിതത്തില്‍ വഴിവെളിച്ചമാണ്.വ്യാപാരത്തില്‍ ഒട്ടേറെ മൂല്ല്യങ്ങള്‍ കാത്തു സൂക്ഷിച്ച പിതാവാണ് തന്റെ റോള്‍മോഡലെന്ന് വിശേഷിപ്പിക്കാന്‍ ഒട്ടും മടിയില്ല.മുസ്തഫ സാഹിബിന്.വ്യാപാരത്തിന്റെ നൂതന വഴികള്‍ ചെറുപ്പത്തില്‍ തന്നെ മനസ്സില്‍ പാകി വളര്‍ത്തിയത് പിതാവാണ്. നീണ്ട പ്രവാസ ജീവിതം തളര്‍ത്തിയ പിതാവിന് മദ്രാസിലെ വ്യാപാരശാല മക്കളെ ഏല്‍പ്പിക്കണമൊയിരുന്നു മോഹം.പിതാവ് ആഗ്രഹം ആദ്യം പറഞ്ഞത് മുസ്തഫ സാഹിബിനോടാണ്.പക്വതയും അനുഭവസമ്പത്തും ഇല്ലാതിരുന്നിട്ടും പിതാവിന്റെ ആഗ്രഹം തള്ളിക്കളയാതെ മദ്രാസിലേക്ക് ജീവിതം പറിച്ച് നടുമ്പോള്‍ ചെറുപ്പത്തിന്റെ കുസൃതികളില്‍ അഭിരമിക്കാനായിരുന്നു ആഗ്രഹം.നല്ല വ്യാപാരം നടക്കുന്ന കടയായിരുന്നു അത്. ആറ് വര്‍ഷക്കാലം വ്യാപാര നടത്തിപ്പ് സുഗമമായി മുന്നോട്ടു കൊണ്ടുപോയെങ്കിലും തന്റെ ജീവിതം ഇവിടെ തളച്ചിടരുതെന്ന് മനസ്സ് ശല്യപ്പെടുത്താന്‍ തുടങ്ങി.1970 കള്‍ അറബ് പ്രവാസത്തിന്റെ വസന്തകാലമായിരുന്നു.മുസ്തഫ സാഹിബിന്റെ സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരുമെല്ലാം ഗള്‍ഫിലെത്തിയ വാര്‍ത്തകളാണ് നാട്ടില്‍ നിന്നുമെത്തുന്ന കത്തുകളില്‍ നിറയെ. ഹൃദയത്തില്‍ മരുഭൂമി പൂത്ത് പരിലസിക്കാന്‍ അധികകാലം വേണ്ടി വന്നില്ല. മദ്രാസില്‍ നിന്ന് കൊണ്ട് തന്നെ കടല്‍ കടക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു.ദുബായിലേക്കുള്ള വിസയാണ് ആദ്യം സംഘടിപ്പിച്ചത്.എന്നാല്‍ മദ്രാസിലെ കട ഏറ്റെടുക്കാന്‍ ആളില്ലാത്തതിനാല്‍ ആ ശ്രമം ഉപേക്ഷിച്ചു. പിന്നീട് ഒന്നര വര്‍ഷത്തി ന് ശേഷം 1978-ല്‍ ഖത്തറിലേക്ക് ഫ്രീ വിസ സംഘടിപ്പിച്ചു. മദ്രാസിലെ കട ഉപേക്ഷിച്ച് ഖത്തറിലേക്ക് യാത്ര തിരിക്കുമ്പോള്‍ പ്രായം ഇരുപത്തിരണ്ട്. പരിശുദ്ധ റംസാന്‍ ഇരുപത്തിയേഴിന് പ്രതീക്ഷകളുടെ ചിറകിലേറി ഖത്തറില്‍ കാലുകുത്തുമ്പോള്‍ അസൗകര്യങ്ങളുടെ മണല്‍ക്കാടായിരുന്നു ഖത്തര്‍. പെട്രോളിന്റെ പിന്‍ബലത്തില്‍ പുരോഗതിയിലേക്ക് പിച്ചവെച്ച് നടക്കാന്‍ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു. ഒരു പറ്റം മനുഷ്യര്‍ക്കൊപ്പം അവരുടെ സ്വപ്‌നങ്ങള്‍ക്ക് പൂര്‍ണ്ണത നല്‍കാനുള്ള ഭരണാധികാരിയുടെ ശ്രമങ്ങള്‍ ഖത്തറിന്റെ മണ്ണില്‍ ആരംഭിക്കുന്നേ ഉള്ളു അക്കാലത്ത്. മണ്‍കട്ടകള്‍ കൊണ്ടുണ്ടാക്കിയ ചെറിയ വില്ലകളും വ്യാപാര സ്ഥാപനങ്ങളും ഒഴിച്ചു നിര്‍ത്തിയാല്‍ റോഡോ,വൈദ്യുതിയോ,വാഹന സൗകര്യമോ ഒന്നും വേണ്ടവിധം അക്കാലത്തില്ല. എന്നാല്‍ ഇവിടെ തനിക്കെന്ത് തൊഴില്‍ ലഭിക്കുമെന്ന് ചിന്തിക്കാന്‍ തുടങ്ങുമ്പോഴേക്കും അവസരം മുസ്തഫ സാഹിബിനെ തേടിയെത്തിയിരുന്നു.ഖത്തര്‍ മിനിസ്ട്രി ഓഫ് ഇന്റീരിയര്‍ അഫയേഴ്‌സില്‍ അവസരം കൈവരാന്‍ നിമിത്തമായത് അക്കാലത്തെ ശാരീരിക ക്ഷമതയും സാമര്‍ത്ഥ്യവും ഊര്‍ജ്ജസ്വലതയും മാത്രമാണ്. നീണ്ട നാളത്തെ കഠിന കായിക പരിശീലനം പൂര്‍ത്തിയാക്കി ഖത്തര്‍ പോലീസില്‍ ചേരുമ്പോള്‍ വലിയ സ്വപ്നങ്ങള്‍ സഫലമാവുകയായിരുന്നു. ജന്മനാട്ടില്‍ അക്കാലത്ത് സ്വപ്നം കാണാന്‍ പോലും പറ്റാത്ത തൊഴില്‍ അറബ് നാട്ടില്‍ ലഭിക്കുമ്പോള്‍ ആര്‍ക്കാണ് സന്തോഷം ഉണ്ടാവാതിരിക്കുക. ഉയര്‍ന്ന ശംബളത്തില്‍ അതിലേറെ ഉയര്‍ന്ന സൗകര്യത്തില്‍ ജീവിക്കാന്‍ ലഭിച്ച അവസരംചിന്തകളെ ഏറെ സ്വാധീനിച്ചു. അറബ് ജനതക്കൊപ്പം ഇടപഴകി ജീവിക്കാന്‍ ലഭിച്ച അവസരം മുസ്തഫ സാഹിബ് ശരിക്കും പ്രയോജനപ്പെടുത്തി. അറബി ഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും പഠിച്ചത് ഈ കാലത്താണ്. ഭൗതിക വിദ്യാഭ്യാസം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന മനഃപ്രയാസം ഈ കാലത്താണ് അലിഞ്ഞു തീര്‍ന്നത്. ഹിന്ദിക്കാരും ഇംഗ്ലീഷുകാരും അവിടെ ജീവനക്കാരായി ഉണ്ടായിരുന്നു. അവരുമായുള്ള നിരന്തര സമ്പര്‍ക്കവും സഹവാസവും ഹിന്ദിയും ഇംഗ്ലീഷും അറബിയും അനായാസം കൈകാര്യം ചെയ്യാന്‍ പഠിപ്പിച്ചു. ജീവിതയാത്രകളിലെ ഏറ്റവും വലിയ സമ്പാദ്യമായിരുന്നു ഈ ഭാഷാ പരിജ്ഞാനം.
വളരെ സൗകര്യത്തോടെ ഖത്തര്‍ പോലീസില്‍ ജോലി തുടരുമ്പോള്‍ 1981ലാണ് അവധിക്ക് നാട്ടില്‍ പോയത്.തലശ്ശേരിക്കാരി റഹ്മത്തിനെ ജീവിത സഖിയായി കൂടെക്കൂട്ടിയതും ഇതേ വര്‍ഷമാണ്. തന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കൊപ്പം സ്‌നേഹ നിഴലായി ജീവിക്കുന്ന റഹ്മത്തിനേയും അക്കാലത്ത് തന്നെ ഖത്തറിലേക്ക് കൊണ്ടുവന്നിരുന്നു. സകുടുംബം അക്കാലത്ത് ഗള്‍ഫില്‍ താമസിക്കുക എന്നത് വലിയ ഭാഗ്യമാണ്.ജീവിതത്തില്‍ നിനച്ചിരിക്കാത്ത വേളകളിലാണ് പരീക്ഷണം ഉണ്ടാവുക. അത്തരം ഒരു പരീക്ഷണം മുസ്തഫ സാഹിബിന്റെ ജീവിതത്തിലുമുണ്ടായി. നാട്ടില്‍ അവധിക്ക് പോയപ്പോഴാണ് അത്തരം ഒരു വാര്‍ത്ത മുസ്തഫ സാബിബിനെ തേടിയെത്തിയത് പോലീസില്‍ നിന്ന് നിരവധിപേരെ ഒഴിവാക്കുന്നുണ്ടെന്നും ആ ജീവനക്കാരുടെ കൂട്ടത്തില്‍ തന്റെ പേരുമുണ്ടെന്ന്. ജീവിതത്തില്‍ പതറിപ്പോയേക്കാവുന്ന ആ നിമിഷത്തിലും മുസ്തഫ സാഹിബ് സങ്കടങ്ങള്‍ സര്‍വ്വലോക രക്ഷകനിലാണ് ഇറക്കിവെക്കാന്‍ തീരുമാനിച്ചത്. പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെത്തി ആനുകൂല്യങ്ങള്‍ കൈപ്പറ്റി സ്വന്തം വാഹനത്തില്‍ സകുടുംബം പരിശുദ്ധ ഉംറ നിര്‍വ്വഹിക്കാന്‍ യാത്രപോയി. ഈ യാത്രയിലാണ് ജീവിത്തില്‍ പുതിയ തീരുമാനങ്ങലെല്ലാം എടുക്കുന്നത്. പരിശുദ്ധ ദേവാലയത്തിന്റെ ചുമരുകളില്‍ കൈതൊട്ടെടുത്ത തീരുമാനങ്ങളൊന്നും ഇന്നുവരെ പിഴച്ചിട്ടില്ല. അറബ് ജനതയുമായി ഉണ്ടാക്കിയെടുത്ത സൗഹൃദങ്ങള്‍ തണലായി നിറഞ്ഞു. എയര്‍പ്പോര്‍ട്ടില്‍ ഉയര്‍ന്ന ജോലി ഉണ്ടായിരുന്ന അറബി അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ചെറിയ കട നടത്താനോ,ഏറ്റെടുക്കാനോ,വിലക്കുവാങ്ങാനോ നിര്‍ബന്ധിച്ചു. കൈയ്യില്‍ കാശുള്ളതിനാല്‍ കടവാങ്ങാന്‍ തന്നെ തീരുമാനിച്ചു.അറബി പാര്‍ട്ണര്‍ വരെ ആവാന്‍ സദ്ധനായിരുന്നെങ്കിലും ആ സൗകര്യം വേണ്ടെന്ന് വെച്ച് സ്വന്തമായി ആരംഭിക്കാന്‍ കാണിച്ച തീരുമാനമാണ് സകല വിജയങ്ങളുടേയും കരുത്ത്. ഉചിതമായ തീരുമാനം എടുക്കാനുള്ള കഴിവ് മുസ്തഫയുടെ സവിശേഷതയാണ്. വരും വരായ്കകളെ കുറിച്ച് ചിന്തിച്ചെടുക്കുന്ന തീരുമാനം എടുത്ത് കഴിഞ്ഞാല്‍ പിന്നെ അല്ലാഹുവില്‍ ഭാരമേല്‍പ്പിക്കുന്നു. അപ്പോള്‍ പിന്നെ ലാഭ നഷ്ടങ്ങളെക്കുറിച്ച് വേവലാതിയില്ല. പങ്കാളികള്‍ ഒരു വ്യാപാരത്തിലും ഇല്ലാ എന്നതിനാല്‍ തീരുമാനങ്ങളെല്ലാം മുസ്തഫ സാഹിബിന്റേത് തെന്നയാണ്. അറബിയുടെ വീടിനോട് ചേര്‍ന്നുള്ള നാലു മുറി കടയില്‍ അന്നത്തെ ഏറ്റവും ആകര്‍ഷകമായ സംവിധാനത്തോടെ സ്ഥാപനം തയ്യാറാക്കി. ബോര്‍ഡ് വെക്കാന്‍ സമയമായപ്പോഴാണ് പേരിനെക്കുറിച്ച് ചിന്തിച്ചത്. ഖത്തറിലെ അറബ് സമൂഹം തിങ്ങിത്താമസിക്കുന്ന പ്രദേശമായ റയ്യാനിലാണ് കട തുടങ്ങുന്നത്. സൗദികളായ നിരവധി കുടുംബങ്ങള്‍ ഈ മേഖലയില്‍ അക്കാലത്ത് താമസിക്കുന്നുണ്ട്. ഖത്തര്‍ അക്കാലത്ത് സൗദികള്‍ക്ക് പൗരത്വം നല്‍കിയിരുന്നു. പിന്നെ ഒന്നും ആലോചിച്ചില്ല. പുണ്യ ഗേഹത്തിന്റെ ശിലകള്‍ പതിഞ്ഞ നാടിന്റെ പേര് തന്നെ കടക്ക് ചേര്‍ത്തു. സൗദിയ ഹൈപ്പര്‍മാര്‍ക്കറ്റ്. അഞ്ച് ജീവനക്കാരുമായി തുടങ്ങിയ സംരംഭം. അറബ് ദേശങ്ങളില്‍ രാത്രികാല വിപണി വളരെ സജീവമാണ്. ഹോട്ടലുകളും മറ്റ് കേന്ദ്രങ്ങളുമാണ് ഈ സമയത്ത് പ്രവര്‍ത്തിക്കുക. പലര്‍ക്കും നിത്യോപയോഗ സാധനങ്ങള്‍ വേണ്ടി വന്നാല്‍ ലഭിക്കാതെ പോവുന്നു എന്ന കണ്ടെത്തലില്‍ നിന്നാണ് ഇരുപത്തിനാല് മണിക്കൂര്‍തുറന്നു പ്രവര്‍ത്തിക്കണം എന്ന ചിന്ത ഉടലെടുത്തത്. അക്കാലത്ത് സൂപ്പര്‍മാര്‍ക്കറ്റുകളൊന്നും അത്തരത്തില്‍ പ്രവര്‍ത്തിക്കാറില്ലായിരുന്നു. ഖത്തറിലെ ആദ്യത്തെ മുഴുസമയ പ്രവര്‍ത്തനമുള്ള സ്ഥാപനം എന്ന പരസ്യ വാചകം വളരെ വേഗം ജനകീയമായി. രാത്രിയും പകലും ജനങ്ങള്‍ ആവശ്യവസ്തുക്കള്‍ തേടി സൗദിയ ഹൈപ്പര്‍ മാര്‍ക്കങ്ങില്‍ വരാന്‍ തുടങ്ങി. ഒരു പുതിയ വ്യാപാര ശൃംഖല ഉദയം ചെയ്യുകയായിരുന്നു ഖത്തറിലെ റയ്യാന്‍ ദേശത്ത്. തന്റെ പേരിനൊപ്പം സൗദി എന്ന രാജ്യപേര് കൂടി ചേര്‍ത്ത് വെക്കപ്പെട്ടതില്‍ അഭിമാനവും സന്തോഷവുമാണ് മുസ്തഫ സാഹിബിനുള്ളത്. മുസ്തഫമാര്‍ നൂറ് കണക്കിന് ഉണ്ടാവും എന്നാല്‍ സൗദി മുസ്തഫ സാഹിബ് എന്നു പറഞ്ഞാല്‍ മറ്റൊരു പരിചയപ്പെടുത്തല്‍ ഖത്തറില്‍ ആവശ്യമില്ല. അത്ര സുപരിചിതമാണ് ഈ നാമം. നാല് വര്‍ഷത്തിനുശേഷം 1992 ല്‍ മിത്തലി ഇന്റര്‍നാഷ്ണല്‍ ട്രേഡിംഗ് സെന്റര്‍ ആന്റ് കോട്രാക്ടിംഗ് കമ്പനിക്ക് തുടക്കം കുറിച്ചു. 1993 ല്‍ സൗദിയ കസ്യൂമര്‍ സപ്ലൈ എ സ്ഥാപനവും 1999 ല്‍ സൗദിയ കോംപ്ലക്‌സ് ട്രേഡിംഗ് ആന്റ് ഇംപോര്‍ട്ടിംഗ് കമ്പനിയും സ്ഥാപിച്ചു. 2004 ല്‍ ദുബൈ സെന്റര്‍ ട്രേഡിംഗ് ആന്റ് ഇംപോര്‍ട്ടിംഗ് കമ്പനി, 2006 ല്‍ സൗദിയ ഹൈപ്പര്‍ മാര്‍ക്കറ്റിന് പുതിയ മുഖം നല്‍കി കൊണ്ട് നവീകരിക്കുകയും ചെയ്തു. 2009 ല്‍ ത െഖത്തര്‍ മര്‍കിയയില്‍ ഖത്തര്‍ ഷോപ്പിംഗ് കോംപ്ലക്‌സ് പടുത്തുയര്‍ത്തി വ്യാപാര രംഗത്ത് പുതിയചലനങ്ങള്‍ സൃഷ്ടിച്ചു. 2010 ല്‍ അല്‍ മജ്‌ലിന് ബേക്കറിയും 2011 ല്‍ ഖത്തര്‍ ദോ മുഹൈത്തറില്‍ ഖത്തര്‍ ഷോപ്പിംഗ് കോംപ്ലക്‌സും, ഖത്തര്‍ ബിഗ് മാര്‍ക്കറ്റും പണിത് ഖത്തറിലെ വിപണിയില്‍ കൈയ്യൊപ്പ് ചാര്‍ത്തി. 2012 ല്‍ ലോക രാജ്യങ്ങളിലേക്ക് ബിസിനസ്സ് സാമ്രാജ്യം വ്യാപിപ്പിച്ചു. മക്‌മെറ്റ് അല്‍ ഖലീജ് കസ്ട്രക്ഷന്‍ കമ്പനി, എന്‍.കെ.എം. ലൈഫ് സ്റ്റൈല്‍ എക്‌സ്‌പോര്‍ട്ട് ഇന്ത്യയിലും എസ്.എച്ച്.എം ഇന്റര്‍നാഷണല്‍ ഇംപോര്‍ട് എക്‌സ്‌പോര്‍ട് ദുബൈയിലും ആരംഭിച്ചു; വിവിധ മേഖലകളിലായി ചെൈയിലും ബാംഗ്ലൂരിലും, കൊച്ചിയിലും ഇതേ വര്‍ഷം ത െനിക്ഷേപം നടത്തി. കൂടാതെ നിരവധി സൂപ്പര്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ തുറന്ന് റീടേയില്‍ വിപണിയിലെ അതികായന്മാരാവാനും സൗദി ഗ്രൂപ്പിന് കഴിഞ്ഞു. വിപണിക്ക് ഷോപ്പിംഗ് നവ്യാനുഭവം പകര്‍ന്ന കെന്‍സ ഹൈപപ്പര്‍ മാര്‍ക്കറ്റ് ഏറ്റവും പുതിയ സംരംഭമാണ്. വിസ്മയിപ്പിക്കുന്ന ഷോപ്പിംഗ് സൗകര്യങ്ങളാണ് ഈ സ്ഥാപനത്തെ ശ്രദ്ധേയമാക്കുന്നത്. ചിട്ടയോടെ ഓരോ കാല്‍ച്ചുവടും വെക്കുന്നത് വഴി നേടിയെടുത്തതാണ് ഈ വിജയമെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയു ബിസിനസുകാരനാണ് എന്‍.കെ. മുസ്തഫ സാഹിബ്. തന്റെ കഴിവും കാര്യപ്രാപ്തിയും തന്റെ സ്ഥാപന നടത്തിപ്പിലൂടെ ജനങ്ങളെ അറിയിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ശൈലി. ഇരുന്ന ശേഷം കാല്‍ നീട്ടുക എന്നതാണ് പുതു സംരംഭകരോട് മുസ്തഫ സാഹിബിന് ഉണര്‍ത്താനുള്ളത്. സംരംഭങ്ങള്‍ പരാജയപ്പെടുന്നത് ഇരിക്കാതെ കാലെടുത്ത് വെക്കാന്‍ ശ്രമിക്കുന്നത് കൊണ്ടാണെന്ന് നിരവധി പ്രവാസി സംരംഭങ്ങളെ ഉദാഹരിച്ച് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ഖത്തര്‍ നേരിട്ട പ്രതിസന്ധി ഘട്ടങ്ങളില്‍ സ്വദേശികള്‍ക്കൊപ്പം നിന്ന് രാജ്യത്തെ സ്വയം പര്യാപ്തമാക്കാന്‍ മുസ്തഫ സാഹിബും അദ്ദേഹത്തിന്റെ സ്ഥാപനങ്ങളും മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. ലോക വിപണിയില്‍ നിന്ന് നിത്യോപയോഗ സാധനങ്ങള്‍ ശേഖരിച്ച് ഖത്തറിലെത്തിക്കുക എന്നത് വലിയ വെല്ലുവിളി ആയിരുന്നു. ആ ഉത്തരവാദിത്വം ഭംഗിയായി നിര്‍വ്വഹിച്ച് സ്വദേശികളുടെ ജീവിതവും നിത്യോപയോഗ വസ്തുക്കളുടെ ലഭ്യത ഉറപ്പ് വരുത്തുകയും ചെയ്തതിന് മുസ്തഫ സാഹിബിനേയും നിരവധി വ്യാപാരികളെയും ഖത്തര്‍ അമീറും ഭരണകൂടവും ആദരിച്ചിരുന്നു. ജീവിതം കരുപ്പിടിപ്പിച്ച അറബ് ദേശത്തോടുള്ള സ്‌നേഹം പോലെ തന്നെ മാതൃരാജ്യത്തെ സനേഹിക്കുകയും നാട്ടുകാരെ സഹായിക്കാനും എക്കാലത്തും അദ്ദേഹം മുന്‍പന്തിയിലുണ്ട്. പഠിച്ച് വളര്‍ന്ന സ്‌കൂളിന്റെ പുരോഗതിക്കാവശ്യമായ നിരവധി കാര്യങ്ങള്‍ നിര്‍വ്വഹിച്ചിട്ടണ്ട്. നാട്ടുകാരുടെ വിദ്യാഭ്യാസ സാമൂഹ്യ പുരോഗതിക്കാവശ്യമായ നിരവധി സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. തളിപ്പറമ്പില്‍ ഒരു എഞ്ചിനീയറിംഗ് സ്ഥാപനം എന്നത് വലിയ ആഗ്രഹമാണ്. തന്റെ ജന്മനാടിന്റെ വിദ്യാഭ്യാസ രംഗത്ത് സമൂലമായ മാറ്റങ്ങള്‍ ഉണ്ടാവണം എന്നാഗ്രഹിച്ച് കൊണ്ട് തന്നെ മത-ഭൗതിക വിദ്യാഭ്യാസ സംരംഭങ്ങലെ സാഹായിക്കാറുണ്ട്. വിവിധ വിദേശ രാജ്യങ്ങളില്‍ നിരന്തര യാത്ര ചെയ്യുമ്പോഴും മനസ്സില്‍ എന്നും ആഗ്രഹിക്കുന്നത് തലശ്ശേരി എരഞ്ഞോളി പുഴക്ക് അഭിമുഖമായി നില്‍ക്കുന്ന മെട്രോ പാലസ് എന്ന ഭവനത്തില്‍ ചെലവഴിക്കാനാണ്. മുസ്തഫ സാഹിബ് വന്നു എന്നറിഞ്ഞാല്‍ എത്തുന്ന വിവിധ മേഖലകലിലുള്ള ചങ്ങാതിമാര്‍ക്കൊപ്പം സൊറ പറഞ്ഞ് പൊട്ടിച്ചിരിക്കുമ്പോള്‍ വ്യാപാര രംഗത്തെ പിരിമുറുക്കങ്ങളെല്ലാം അലിഞ്ഞില്ലാതാവും. എരഞ്ഞോളി പുഴയെ കടന്ന് കൂകി പായു തീവണ്ടിയുടെ ശബ്ദം കേള്‍ക്കുമ്പോള്‍ പൊയ്‌പ്പോയ വസന്ത നാളുകള്‍ ഓര്‍മ്മകളായി നിറയും. സ്വപ്നങ്ങളുമായി നടന്നു പോയ, ജീവിച്ച, പുല്ലൂക്കരയും ഓര്‍മ്മയിലെത്തും. ഗ്രാമവാസികളുടെ ചുമലില്‍ കൈയിട്ട് കവലയില്‍ കൂട്ടം കൂടി ഇരിക്കുമ്പോള്‍ മനസ്സ് ചെറുപ്പകാലത്തേക്ക് ഊളിയിടും. ഇങ്ങനെ സാധാരണക്കാരില്‍ സാധാരണക്കാരനായി ചങ്ങാതിമാര്‍ക്കൊപ്പം ഒരാളായി ജീവിക്കുമ്പോള്‍ മാനസിക പിരിമുറുക്കം തെല്ലും അനുഭവിക്കേണ്ടി വരുന്നില്ല മുസ്തഫ സാഹിബിന്. അഞ്ച് ആണ്‍ മക്കളും ഒരു പെണ്‍കുട്ടിയും അടങ്ങുന്നതാണ് മുസ്തഫ,റഹ്മത്ത് ദമ്പതികളുടെ കുടുംബം. മക്കളെല്ലാം സ്വന്തമായി ബിസിനസ്സ് സംരംഭങ്ങള്‍ പിതാവിന്റെ തണലില്‍ വളര്‍ത്തിക്കൊണ്ട് വന്ന് കഴിഞ്ഞു. എഞ്ചിനീയറിംഗ് ബിരുദധാരിയായ മൂത്ത മകന്‍ റാശിദ് ഇപ്പോള്‍ യു.എ.ഇയിലെ അജ്മാനില്‍ കെന്‍സ ഹൈപ്പര്‍മാര്‍ക്കറ്റ് നടത്തുന്നു. രണ്ടാമത്തെ മകന്‍ സല്‍മാന്‍ മുസ്തഫ അബ്ദുവാണ് എന്‍.കെ.എം. ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍. ലണ്ടനില്‍ നിന്നും എം.ബി.എ കഴിഞ്ഞ മൂന്നാമത്തെ മകന്‍ ഫൈസല്‍ മുസ്തഫ അബ്ദുവും സല്‍മാനുമാണ് ഖത്തറിലെ സ്ഥാപനങ്ങള്‍ നോക്കി നടത്തുന്നത്. നാലാമത്തെ മകന്‍ ജാസിം മുസ്തഫ അബ്ദുവാണ് അന്താരാഷ്ട്ര പര്‍ച്ചേഴ്‌സിംഗ് നോക്കി നടത്തുന്നത്. ശുഐബ് വിദ്യാര്‍ത്ഥിയാണ്. ഏക മകള്‍ ഫര്‍ഹ.
സ്വപരിശ്രമംകൊണ്ട് ഖത്തറിലും ഇന്ത്യയിലും അറബ് രാജ്യങ്ങളിലും നിരവധി വ്യാപാര സംരംഭങ്ങള്‍ പടുത്തുയര്‍ത്തിയ എന്‍.കെ. മുഹമ്മദ് മുസ്തഫ സാഹിബിന്റെ ജീവിതം മറ്റുള്ളവര്‍ക്ക് ആവേശവും പ്രചോദനവുമാണ്. സൗമ്യമായ പെരുമാറ്റത്തിലൂടെ സര്‍വ്വരുടെയും ഹൃദയം കീഴടക്കാന്‍ കഴിയുന്ന വ്യക്തിത്വം തന്നെയാണ് അതിനുള്ള കാരണം. സഹജീവി സ്‌നേഹം കൊണ്ട് ജീവിതം അടയാളപ്പെടുത്തുമ്പോഴും കര്‍മ്മ മണ്ഡലത്തില്‍ സത്യസന്ധതക്ക് വലിയ പ്രാധാന്യം നല്‍കുന്നു ഈ വ്യാപാരി. സമൂഹവുമായുള്ള ഇടപെടലിലൂടെ കരഗതമാവുന്ന സല്‍പ്പേരാണ് ഏതൊരു സംരംഭത്തിന്റെയും വിജയ കാരണമെന്ന് സമര്‍ത്ഥിക്കുകയാണ് അറുപത്തി അഞ്ചാമത്തെ വയസ്സിലും തലശ്ശേരിക്കാരുടെ പ്രിയപ്പെട്ട മുസ്തഫ സാഹിബ്. ഖത്തറിന്റെ വ്യാപാര ചരിത്രത്തില്‍ എക്കാലവും സ്മരിക്കപ്പെടുന്ന നാമമാണ് സൗദി മുസ്തഫ എന്നത്. നാലു പതിറ്റാണ്ട് പിന്നിട്ട പ്രവാസ ജീവിതത്തിലൂടെ സ്വദേശി ജനതയുടെയും വിദേശി ജനതയുടെയും ഇഷ്ട വ്യക്തിയായി വളരാനും ജീവിക്കാനും കഴിഞ്ഞു എന്നത് തന്നെ ദൈവ കാരുണ്യമാണ്. ആ കാരുണ്യം അശരണര്‍ക്ക് കൂടി നല്‍കുമ്പോഴാണ് പൂര്‍ത്തിയാകുന്നതെന്ന് ഉറച്ച് വിശ്വസിക്കുതിനാല്‍ തന്നെ സാമൂഹ്യ സേവന രംഗത്ത് ഒരിക്കലും പിശുക്ക് കാണിക്കാറില്ല അദ്ദേഹം. കൊടുക്കുന്നത് വിളിച്ച് പറയാതെ ചെയ്യുക എന്നതാണ് മാന്യതയെന്ന് സമൂഹത്തെ പഠിപ്പിക്കുകയാണ് അദ്ദേഹം. ഒന്നുമില്ലായ്മയില്‍ നിന്ന് കൊതിച്ചതിലേറെ കൈവിന്നിട്ടും സഹജീവി സ്‌നേഹത്തോടെ മറ്റുള്ളവരുടെ ചുമലില്‍ കൈവെച്ച് നടക്കാന്‍ കഴിയുന്ന എളിമ തന്നെയാണ ആ ജീവിതത്തിന്റെ ബാക്കി പത്രം. വ്യാപാരത്തിന്റെ നൂതന വഴികളിലൂടെ സഞ്ചരിക്കുകയാണ് എന്‍.കെ മുസ്തഫ സാഹിബും മക്കളും.ആധുനിക മുഖം വ്യാപാരത്തിനു നല്‍കി കൂടുതല്‍ ജനകീയമാവുകയാണ് സൗദിയ ഗ്രൂപ്പ്. സ്വ പരിശ്രമം കൊണ്ട് വ്യാപാരത്തിന്റെ പുതു ചരിത്രമെഴുതിയ മുസ്തഫ സാബിബിന്റെ ചരിത്രം ഖത്തര്‍ എന്ന അറബ് ദേശത്തിന്റേത് കൂടിയാണ്. ആ ചരിത്രം ഖത്തര്‍ വിപണിയില്‍ എന്നും സ്മരിക്കപ്പെടും.


0 Comments