വിവാദ ഉത്തരവ് റദ്ദാക്കി ലക്ഷദ്വീപ് ഭരണകൂടം.

കൊച്ചി: ഒടുവില്‍ വിവാദമായ ഉത്തരവ് റദ്ദാക്കി ലക്ഷദ്വീപ് ഭരണകൂടം. തീരത്തെ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റണമെന്ന ഉത്തരവാണ് റദ്ദാക്കിയത്. തീരത്തുനിന്ന് 20 മീറ്റര്‍ പരിധിയിലുള്ള കെട്ടിടങ്ങള്‍ പൊളിക്കണമെന്ന ഉത്തരവാണ് റദ്ദാക്കിയത്. ഇനി അവ പൊളിക്കേണ്ടതില്ല. കവരത്തിയിലെ 80 ഭൂവുടമകള്‍ക്ക് ഇതു സംബന്ധിച്ച് നല്‍കിയ നോട്ടിസ് കടുത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് ഭരണകൂടം റദ്ദാക്കിയത്.
അതേ സമയം ലക്ഷദ്വീപില്‍ ഭക്ഷ്യ പ്രതിസന്ധിയില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ലോക്ക്ഡൗണ്‍ കാലത്തെ ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്നും കോടതി നിരീക്ഷിച്ചു. ഭക്ഷ്യപ്രതിസന്ധിയുണ്ടെന്ന തരത്തിലുള്ള ആക്ഷേപത്തില്‍ കഴമ്പില്ലെന്ന് വ്യക്തമാക്കിയ കോടതി ലോക്ക്ഡൗണ്‍ കഴിയുന്നതുവരെ ഭക്ഷ്യ ലഭ്യത ഉറപ്പുവരുത്തണമെര് നിര്‍ദേശിച്ചു.
ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം കണക്കിലെടുത്താണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.അമിനി ദ്വീപ് സ്വദേശിയും എസ്.കെ.എസ്.എസ്.എഫ് നേതാവുമായ കെ.കെ.നാസിഹ് ആണ് കിറ്റ് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ദ്വീപില്‍ പട്ടിണി ഇല്ലെന്നും റേഷന്‍ കടകള്‍ വഴി സൗജന്യമായി സാധനങ്ങളും കുട്ടികള്‍ക്ക് ഭക്ഷ്യക്കിറ്റും വിതരണം ചെയ്യുന്നുണ്ടെന്നും ഭരണകൂടം അറിയിച്ചു.ശനി, ഞായര്‍ ദിവസങ്ങളില്‍ ഒഴികെ ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിച്ചതായും ഭരണകൂടം കോടതിയില്‍ വ്യക്തമാക്കി. ദ്വീപിലെ പ്രധാന വരുമാന മാര്‍ഗം മത്സ്യബന്ധനമാണ്. ലോക്ക്ഡൗണ്‍ പൂര്‍ണമായിരുന്നതിനാല്‍ മത്സ്യബന്ധനമടക്കം നടന്നിരുന്നില്ല. അതുകൊണ്ട് തന്നെ ദ്വീപ് നിവാസികളുടെ ഉപജീവനമടക്കം വലിയ പ്രതിസന്ധിയിലാണ്. ഈ ഘട്ടത്തില്‍ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് കൈത്താങ്ങില്ല. അതുകൊണ്ട് തന്നെ പണമടക്കം ആളുകള്‍ക്ക് നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.
0 Comments