എസ്‌ഡിപിഐ നേതാക്കളെ അറസ്റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ച് നാളെ എസ്‌ഡിപിഐ ഹർത്താൽ.

കൊച്ചി: അഭിമന്യുവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ എസ്‌ഡിപിഐ നേതാക്കളെ അറസ്റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ച് നാളെ എസ്‌ഡിപിഐ ഹർത്താൽ. എറണാകുളത്ത് പത്രസമ്മേളനം നടത്തിയതിന് ശേഷം ഇറങ്ങിയ തങ്ങളുടെ നേതാക്കളെ അറസ്റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ചാണ് ഹർത്താലെന്ന് എസ്‌ഡിപിഐ അറിയിച്ചു.
രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. പാൽ, പത്രം, ആശുപത്രി തുടങ്ങിയ സ്ഥാപനങ്ങളെ ഹർത്താലിൽ നിന്നൊഴിവാക്കിയിട്ടുണ്ട്.
0 Comments