സല്‍വ ഹുസീന്‍ ഹൃദയം തോളില്‍ ചുമന്ന് ജീവിക്കുന്നു. നമ്മുടെ ഹൃദയത്തിന്റെ വില ഒരുകോടിയാണ്.

ബ്രിട്ടന്‍. ലോകജനതക്കും വൈദ്യശാസ്ത്രത്തിനും അത്ഭുതമാണ് സല്‍വ ഹസീന്‍ എന്ന നാല്‍പ്പത്തിയൊന്നുകാരിയായ ബ്രിട്ടീഷ് യുവതിയുടെ ജീവിതം. രണ്ട് ആണ്‍ മക്കളാണ് ഇവര്‍ക്കുള്ളത്. രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കി ആറുമാസം പിന്നിട്ടപ്പോഴാണ് സെല്‍വയുടെ ശരീരം വല്ലാതെ ക്ഷീണിക്കാന്‍ തുടങ്ങിയത്. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടും അനുഭവപ്പെട്ടതോടെ ഈസ്റ്റ് ബ്രിട്ടനിലെ പ്രമുഖ ഹൃദ്രോഗ ചികിത്സകനെ സമീപിച്ചു. ഡോക്ടറാണ് സെല്‍വയുടെ ഹൃദയം പണിമുടക്കുകയാണ് പതിയെ പതിയെ എന്ന് അറിയിച്ചത്. ഏറിയാല്‍ പത്ത് ദിവസം മാത്രം എന്ന ഡോക്ടറുടെ അന്ത്യ ശാസന കേട്ടതോടെ ആ കുടുംബം കണ്ണീര്‍ പൊഴിച്ചു. ഇനിയെന്ത് എന്ന ചോദ്യത്തിന് ഡോക്ടര്‍ മറുപടി പറഞ്ഞു. ഒന്നുകില്‍ മറ്റാരുടെയെങ്കിലും ഹൃദയം ലഭിക്കണം. അല്ലെങ്കില്‍ കൃത്രിമ ഹൃദയം ഘടിപ്പിക്കണം. പിന്നെ ആലോചനകള്‍ നീണ്ടില്ല.കൃത്രിമ ഹൃദയം വാങ്ങാന്‍ തന്നെ തീരുമാനിച്ചു. ഏകദേശം ഒരു കോടിയോളംം ഇന്ത്യന്‍ രൂപ ചെലവഴിച്ച് ഹദയം മാറ്റിവെച്ചു. സെല്‍വയുടെ ഹൃദയ താളം പഴയപോലെ ആയപ്പോള്‍ അവള്‍ ആ സത്യം തിരിച്ചറിഞ്ഞു. ഏഴു കിലോ ഭാരമുള്ള ബാഗിലാണ് തന്റെ ജീവന്‍ മിടിക്കുന്നതെന്ന്. സന്തത സഹചാരിയായി ആ ബാഗിപ്പോള്‍ സെല്‍വയുടെ ചുമലിലുണ്ട്.അവള്‍ തന്റെ ജീവിതത്തെക്കുറിച്ച് തിരിച്ചറിഞ്ഞ സത്യങ്ങളും അവള്‍ അനുഭവിക്കുന്ന ആത്മ സംഘര്‍ഷങ്ങളും കേള്‍ക്കുക നമ്മുടെ ഹൃദയത്തെ തിരിച്ചറിഞ്ഞു സ്‌നേഹിക്കാന്‍. ഒരുകോടി വിലയുള്ള നമ്മുടെ ഹൃദയത്തെ തിരിച്ചറിയുക.
വീഡിയോ കാണുക. ഇഷ്ടപ്പെട്ടാല്‍ ലൈക് ചെയ്യുക.
https://www.youtube.com/watch?v=YNvCBD9AFC4

0 Comments