ഷമാം പഴത്തിനു ഗള്‍ഫില്‍ വിലക്ക്.ബാക്ടീരിയ ബാധ കഴിക്കുന്നവര്‍ മരിക്കുന്നു:
ഗള്‍ഫില്‍ ഏറെ പ്രചാരമുള്ള ഫ്രൂട്‌സ് ആണ് ഷമാം.ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഷമാം പഴത്തിന് (റോക്ക് മെലണ്‍, സ്വീറ്റ് മെലണ്‍) യു.എ.ഇയില്‍ വിലക്ക്. ഇവ യു.എ.ഇ വിപണിയില്‍ നിന്നും പിന്‍വലിക്കാനും നീക്കം ചെയ്യാനും യു.എ.ഇ കാലാവസ്ഥ വ്യതിയാന പാരിസ്ഥിതിക വകുപ്പ് ഉത്തരവിട്ടു.
ഈ പഴത്തില്‍ ലിസെറ്ററിയ എന്ന ബാക്ടീരിയയുടെ സാന്നിധ്യം കണ്ടതിനെ തുടര്‍ന്നാണ് ഈ റിപ്പോര്‍ട്ട്. പഴം കഴിച്ച മൂന്നുപേര്‍ ബാക്ടീരിയ ബാധയെ തുടര്‍ന്നു മരണപ്പെടുകയുണ്ടായി. 12 പേരില്‍ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയെന്നും അന്തരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ഈ സാഹചര്യത്തിലാണ് ഇങ്ങനെ ഒരു നടപടി. ഇത്തരം പഴങ്ങള്‍ പൊതുജനങ്ങള്‍ ഭക്ഷിക്കരുത് എന്നും മുന്നറിയിപ്പുണ്ട്. ഈ വിഭാഗത്തില്‍ പെടുന്ന വളരെ കുറച്ച് പഴങ്ങള്‍ മാത്രമെ വിപണിയില്‍ എത്തിയിട്ടുള്ളു. ഉപഭോക്താക്കളുടെ കൈവശം ഈ പഴങ്ങള്‍ ഉണ്ടെങ്കില്‍ തിരിച്ചു നല്‍കണം എന്നും മന്ത്രാലയം അറിയിച്ചു. വേനല്‍കാലത്തും അല്ലാതെയും പ്രവാസി മലയാളികളടക്കം ധാരളമായി ഉപയോഗിക്കുന്ന ഭക്ഷ്യ വസ്തുവാണ് ഷമാം.
0 Comments