ഷെമി വീണ്ടും അക്ഷരലോകത്ത് സജീവമാകുന്നു.

ദുബൈ. നടവഴിയിലെ നേരുകള്‍ എന്ന ഒരൊറ്റ നോവലിലൂടെ മലയാള സാഹിത്യ ലോകത്ത് ഇരിപ്പിടം സ്വന്തമാക്കിയ എഴുത്തുകാരിയാണ് ഷെമി. ദുബൈ റേഡിയോ ജോക്കി ഫസ്ലുവിന്റെ ഭാര്യയായ ഷെമി സ്വന്തം ജീവിതാംശമുള്ള കഥയാണ് നടവഴിയിലെ നേരുകളില്‍ പറഞ്ഞത്. വായനക്കാരുടെ ചിന്താമണ്ഡലത്തിലേക്ക് നേരിന്റെ നിരവധി ചോദ്യങ്ങള്‍ തൊടുത്തു വിട്ട നോവല്‍ നിരവധി പുരസ്‌ക്കാരങ്ങളും സ്വന്തമാക്കി. എന്നാല്‍ മലപ്പുറത്തിന്റെ മരുമകള്‍ എന്ന രണ്ടാമത്ത നോവല്‍ പ്രഖ്യാപിച്ചെങ്കിലും ശാരീരിക അവശതകള്‍ മൂലം പ്രസിദ്ദീകരണം വൈകുകയായിരുന്നു. നാണം കുണുങ്ങി പെണ്‍കുട്ടിയില്‍ നിന്നും മാറി ജീവിതത്തിലും എഴുത്തിലും സജീവമാവുകയാണ് ഷെമി. ജീവിതത്തില്‍ പിന്തുടരുന്ന പരീക്ഷണങ്ങളെ മനക്കരുത്ത് കൊണ്ട് നേരിടുന്ന മലപ്പുറത്തിന്റെ മരുമകള്‍ അടിമുടി മാറ്റം വരുത്തിയാണ് തിരിച്ചുവരവ് നടത്തുന്നത്.
ഇത്തവണത്തെ പെണ്മഷി ത്രൈ മാസികയുടെ കവര്‍ ഗേളായി പ്രത്യക്ഷപ്പെടുന്ന ചിത്രം പഴയകാല ഷെമിയില്‍ നിന്നും നടത്തിയ ഒളിച്ചോട്ടമാണ്.
അകത്തെ പേജില്‍ ഉള്ള ഫോട്ടോയും മുഖ ചിത്രവും ഒരാളുടേത് തന്നെ എന്ന് ഇതിനാല്‍ സാക്ഷ്യപ്പെടുത്തുന്നു എന്ന കമന്റോടെ ഭര്‍ത്താവ് ഫസ്ലു തന്നെയാണ് സോഷ്യല്‍മീഡിയയില്‍ ചിത്രം പങ്കുവെച്ചത്.
ജീവിതത്തിലെ നോവൂറുന്ന അനുഭവങ്ങളെ അപ്പടി ഹൃദ്യമായി പകര്‍ത്താന്‍ ശ്രമിച്ച നടവഴിയിലെ നേരുകള്‍ ബെസ്റ്റ് സെല്ലറായിരുന്നു. സരളമായ ഭാഷയിലൂടെ വായനക്കാരന്റെ ചിന്താമണ്ഡലങ്ങളെ കൊളുത്തി വലിക്കുന്ന രചനാ മിടുക്കില്‍ ഷെമി വീണ്ടും സജീവമാകുന്നുവെന്ന സന്തോഷ വാര്‍ത്തയാണ് വായനക്കാര്‍ക്ക് ലഭിക്കുന്നത്. ഡി.സി ബുക്‌സാണ് നടവഴിയിലെ നേരുകള്‍ പ്രസിദ്ധീകരിച്ചത്. ജെ.ഡി.റ്റി ഇസ്ലാം യതീംഖാനയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് ഷെമി.മലപ്പുറത്തിന്റെ മരുമകള്‍ എന്ന നോവല്‍ ഉടന്‍ വായനക്കാരുടെ കൈകളിലെത്തുമെന്നും അറിയുന്നു

0 Comments