2019ല്‍ ഷാര്‍ജ ലോക പുസ്തക തലസ്ഥാനം: അറേബ്യന്‍ സംസ്‌കാരം ആഗോളതലത്തില്‍ കൂടുതല്‍ പ്രശസ്തിയാര്‍ജിക്കും: മന്ത്രി ഗര്‍ഗാവി

ഷാര്‍ജ: യു എ ഇ കാബിനറ്റ്-ഭാവികാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഗര്‍ഗാവി ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിലെത്തി. ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍മാന്‍ അഹ്മദ് അല്‍ ആമിരി മന്ത്രിയെ സ്വീകരിച്ചു. വിവിധ രാജ്യങ്ങളുടെ പവലിയനുകള്‍ വിവിധ പരിപാടികള്‍ എന്നിവ വീക്ഷിക്കുന്നതിനായി ആമിരി അദ്ദേഹത്തെ അനുഗമിച്ചു.
അടുത്ത വര്‍ഷത്തെ ഷാര്‍ജ വേള്‍ഡ് ബുക്ക് ക്യാപിറ്റല്‍ പവലിയനില്‍ മന്ത്രി സന്ദര്‍ശനം നടത്തി. യുനെസ്‌കോയുടെ അംഗീകാരം ലഭിക്കാനിയാവുന്ന തരത്തില്‍ ഷാര്‍ജയുടെ സാംസ്‌കാരിക ഉന്നതി ഉയര്‍ത്തിയതിന് അദ്ദേഹം പ്രത്യേകം അഭിനന്ദനം അറിയിച്ചു. ഈ നേട്ടം അറേബ്യന്‍ സം സ്‌കാരം ആഗോള തലത്തില്‍ കൂടുതല്‍ പ്രശസ്തിയാര്‍ജിക്കുന്നതിനും വഴിയൊരുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി നാല് പതിറ്റാണ്ടായി അറബ് സംസ്‌കാരത്തിന്റെ ഉന്നതിക്ക് വേണ്ടി നടത്തുന്ന പരിശ്രമങ്ങളുടെ ഫലമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യു എ ഇയുടെ സാംസ്‌കാരിക ഉന്നതി ആഗോള തലത്തില്‍ വ്യാപിക്കുന്നതിന്റെ നേര്‍ സാക്ഷ്യമാണ് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം. മാനുഷിക ബൗന്ധിക തലത്തിന്റെ വികാസം അത്രമേല്‍ സാധിച്ചെടുക്കുന്നുവെന്നും പുസ്തകോത്സവത്തിന്റെ ആഗോള പ്രശസ്തി വരച്ചു കാട്ടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
0 Comments