അഞ്ച് ദിവസം പിന്നിടുമ്പോൾ ,അക്ഷര നഗരിയിൽ വൻ തിരക്ക്

ഷാർജ ,പുസ്തക പ്രേമികളുടെ തിരക്കും ബഹളവുമാണ് ഷാർജ ഏക് സ്പോയിൽ. കോവിഡ് കാലത്തെ അറ്റുപോയ സ്നേഹ ബന്ധങ്ങൾക്ക് ചിറകു മുളപ്പിക്കുകയാണ് സ്വദേശികളും വിദേശികളും അക്ഷരോത്സവ വേദിയിൽ . അവധി ദിനങ്ങളിൽ ഉണ്ടായ സന്ദർശക തിരക്ക് ഇന്നലെയും ദൃശ്യമായി , പതിനായിരങ്ങളാണ് അക്ഷരങ്ങൾ തേടി 40-മത് അന്താരാഷ്ട്ര പുസ്തകോത്സവം നടക്കുന്ന ഷാർജയിലെ എക്സ്പോ സെന്റരിൽ എത്തിയത് . പുസ്തകോത്സവം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോൾ ലക്ഷ ക്ക ണക്കിന് ആളുകൾ അക്ഷരനഗരി സന്ദർശിച്ചുകഴിഞ്ഞു. സന്ദർശകരിൽ ഭൂരിഭാഗവും മലയാളികളാണെന്നത് വായനയെ മലയാളികളാണേറെ സ്നേഹിക്കുന്നതെന്ന് വ്യക്തമാക്കുന്നു ,മലയാളി പ്രവാസി സമൂഹത്തിന്റെ വാർഷിക ഉത്സവമായി അക്ഷരോത്സവം മാറിക്കഴിഞ്ഞു , കുടുംബങ്ങളായാണ് ഭൂരിഭാഗം സന്ദർശകരുമെത്തുന്നത്. വെള്ളി, ശനി ദിവസങ്ങളിൽ പുസ്തകോത്സവം സന്ദർശിക്കാൻ അഭൂതപൂർവമായ തിരക്കാണനുഭവപ്പെട്ടത്. ഇന്ത്യൻ പുസ്തകങ്ങളുടെ പ്രകാശനം നടക്കുന്ന റൈറ്റേഴ്സ് ഫോറത്തിൽ വെള്ളിയാഴ്ച 14-ഉം ശനിയാഴ്ച 20-ഉം മലയാള പുസ്തകങ്ങളുടെ പ്രകാശനങ്ങളാണ് ഉണ്ടായിരുന്നത്. കൂടാതെ മിക്ക സ്റ്റാളുകളിലും പുസ്തക പ്രകാശനങ്ങളുണ്ടായിരുന്നു. കുട്ടികളുടെ പുസ്തക പ്രകാശനങ്ങളും ഉൾപ്പെടുന്നു. മലയാളത്തിലെ പ്രമുഖ എഴുത്തുകാരായ സുഭാഷ്ചന്ദ്രൻ, കുരീപ്പുഴ ശ്രീകുമാർ, എൻ.പി. ഹാഫിസ് മുഹമ്മദ്, സുറാബ്, മനോജ് കുറൂർ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, സി.പി.ഐ.നേതാവ് സി. ദിവാകരൻ, സിനിമാരംഗത്തുനിന്ന് രഞ്ജിപണിക്കർ, ആസിഫ് അലി എന്നിവരും പുസ്തകമേളയിലെത്തുകയുണ്ടായി.
ലസിത് സംഗീത എഡിറ്റ് ചെയ്ത അക്ബർ കക്കട്ടിലിനെക്കുറിച്ചുള്ള ‘അക്ബർ കക്കട്ടിൽ, ദേശഭാവനയുടെ കഥാകാരൻ, പ്രവാസി മലയാളിയായ എം.പി. സേതുമാധവൻ എഴുതിയ ലോഞ്ച് എന്ന പ്രവാസ ജീവിതാനുഭവം തുടങ്ങിയവ നല്ലരീതിയിൽ വിറ്റുപോകുന്നു. മാധ്യമം ബുക്സിന്റെ അന്താരാഷ്ട്ര ലോഞ്ചിങ് ഇന്നലെ ഏക് സ്പോയിൽ നടന്നു . പ്രമുഖ മലയാളി സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങരായായിരുന്നു ഇന്നലെ ഏറ്റവും ആകര്ഷിക്കപെട്ടത് , അദ്ദേഹത്തെ കാണാൻ എത്തിയവർ ഇന്നലെ ഏറെ പണിപ്പെട്ടാണ് ഹാളിൽ കയറിയത് , പുസ്തകം ഒപ്പിട്ടു വാങ്ങാൻ എത്തിയവർ മണിക്കൂറുകൾ കാത്തു നിന്നാണ് ഒപ്പു വാങ്ങിയത് . രണ്ടു മണിക്കൂർ സന്തോഷ് ജോർജുമായി ആരാധകർ സംവദിച്ചു ,
ടൂ ഹോൺ അച്ചടിച്ച സുൽത്താൻ വാരിയൻ കുന്നൻ പുസ്തകോത്സവത്തിലെ സകല റെക്കോർഡും ഭേദിച്ചു . 1750 കോപ്പിയാണ് നാല് ദിവസം കൊണ്ട് വിറ്റഴിച്ചത് ,
എന്നും രാവിലെയാണ് എമിറേറ്സ്ലൈ വിദ്യാർഥികൾ സ്റ്റാളുകൾ സന്ദർശിക്കുന്നത് , ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായുള്ള കുട്ടികൾക്കായുള്ള വിവിധ ശിൽപ്പശാലകളും നടക്കുന്നുണ്ട്. പങ്കെടുക്കുന്നവരുടെ എണ്ണം കൂടിവരുന്നു. വർണചിത്രങ്ങൾ വരച്ചും കളിപ്പാട്ടങ്ങളാൽ ഉല്ലസിച്ചും വായനോത്സവം കുരുന്നുകളും ആസ്വദിക്കുന്നു.
അക്ഷര നഗരിയിൽ ദിവസവുമെത്തുന്ന ജനങളുടെ എണ്ണം അധികരിക്കുന്നത് സംഘാടകരിൽ കൂടുതൽ ആവേശം നിറയ്ക്കുന്നു .
0 Comments