തുറന്ന മനസ്സോടെ ഷാര്‍ജ അക്ഷര നഗരി ഉണര്‍ന്നു.

ഷാര്‍ജ.് ഓപ്പണ്‍ ബുക്‌സ് ഓപ്പണ്‍ മൈന്റ എന്ന മുദ്രാവാക്യമുയര്‍ത്തി മുപ്പത്തി എട്ടാമത് ഷാര്‍ജ രാജ്യാന്തര പുസ്തകമേളയ്ക്ക് അല്‍ താവൂനിലെ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ തിരശീലയുയര്‍ന്നു, എഴുപത്തി ഏഴ് രാജ്യങ്ങളല്‍ നിന്നുള്ള നാലായിരത്തോളം പ്രസാധകര്‍ പങ്കെടുക്കുന്ന പുസ്തകമേള യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉദ്ഘാടനം നിര്‍വഹിച്ചു. പ്രശസ്ത തുര്‍ക്കി നോവലിസ്റ്റും നൊബേല്‍ പുരസ്‌ക്കാര ജേതാവുമായ ഓര്‍ഹാന്‍ പാമൂക്ക്, അമേരിക്കന്‍ നടനും എഴുത്തുകാരനുമായ സ്റ്റീവ് ഹാര്‍വെ എന്നിവരടക്കം ലോക പ്രശസ്ത ചിന്തകരും എഴുത്തുകാരും ചടങ്ങില്‍ മുഖ്യാതിഥികളായിരുന്നു.
എക്സ്പോ സെന്ററിലെ ബാള്‍ റൂമില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിന് ലോകരാജ്യങ്ങളില്‍നിന്നുള്ള ഒട്ടേറെ എഴുത്തുകാരും സാക്ഷികളായി.
ലെബനീസ് എഴുത്തുകാരിയും നിരൂപകയുമായ ഡോ. യുമ്ന അല്‍ ഈദ് ആണ് പുസ്തകമേളയോടനുബന്ധിച്ചുള്ള 2019-ലെ സാംസ്‌കാരികവ്യക്തിത്വമായി തിരഞ്ഞെടുക്കപ്പെട്ടത്..
മലയാളം, തമിഴ് ഭാഷകളിലുള്ള ഇരുനൂറ്റിമുപ്പതിലേറെ പുസ്തകങ്ങളാണ് വിവിധ സമയങ്ങളിലായി മേളയില്‍ പ്രകാശനം ചെയ്യുന്നത്.
സന്ദര്‍ശകരുടെ എണ്ണത്തിന്റെയും പ്രസാധകരുടെ പങ്കാളിത്തത്തിന്റെയും കാര്യത്തില്‍ ഈ വര്‍ഷത്തെ പുസ്തകമേള മുന്‍വര്‍ഷങ്ങളിലേതിനെക്കാള്‍ മികച്ചുനില്‍ക്കുമെന്നാണ് സംഘാടകരായ
ഷാര്‍ജ ബുക്ക് അതോറിറ്റിയുടെ വിലയിരുത്തല്‍.കൂടുതല്‍ ജനപങ്കാളിത്തം ഉറപ്പുവരുത്താന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഇത്തവണയും ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ തിരക്കനുഭവപ്പെടുന്ന പുസ്തകപ്രകാശന ചടങ്ങുകള്‍ക്ക് പുതിയ
സംവിധാനമുണ്ട്. എല്ലാ ദിവസവും രാവിലെ പത്തു മുതല്‍ തുടര്‍ച്ചയായ പുസ്തകപ്രകാശനങ്ങള്‍ക്ക് സൗകര്യമൊരുക്കിക്കൊണ്ട് പ്രത്യേക പുസ്തക പ്രകാശന വേദി സജ്ജീകരിച്ചിട്ടുണ്ട്…
കുട്ടികള്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് മേളയില്‍ ഒരുക്കിയിട്ടുള്ളത്. കുട്ടികള്‍ രചിച്ച നാല്‍പ്പതോളം പുസ്തകങ്ങളാണ് പ്രകാശനത്തിനൊരുങ്ങുന്നത്. യു.എ.ഇ.യിലെ ഒരു സ്‌കൂളിലുള്ള മുപ്പതു കുട്ടികള്‍ചേര്‍ന്നു രചിച്ച പുസ്തകവും പ്രകാശനത്തിനെത്തുന്നുണ്ട്. കുട്ടികള്‍ക്കുള്ള സിനിമാപ്രദര്‍ശനത്തിന് ‘കോമിക് കോര്‍ണര്‍’ എന്ന പേരില്‍ ഏഴാം നമ്പര്‍ ഹാളില്‍ പ്രത്യേക തിയേറ്ററുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാം പുസ്തകമേളയായ ഷാര്‍ജ മേള നവംബര്‍ ഒന്‍പതിന് സമാപിക്കും.കേരളത്തിലെ പ്രമുഖ പ്രസാധനാലയങ്ങള്‍ പുതിയ പുസ്തകങ്ങളുമായി പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്. സാഹിത്യകാരന്മാരായ കെ.പി. രാമനുണ്ണി ,കവി വീരാന്‍കുട്ടി, ടി പത്മനാഭന്‍,കാലിക്കറ്റ് വി.സി എന്നിങ്ങനെ നിരവധിപേര്‍ ദിവസവും പ്രദര്‍ശന നഗരിയില്‍ എത്തുന്നുണ്ട്.


0 Comments