സഹോദരനും സഹോദരിയും ഹൃദയാഘാതംമൂലം മരിച്ചു
ചെങ്ങന്നൂര്‍: സഹോദരന് പിന്നാലെ ഇരുപത്തിനാലുകാരിയായ സഹോദരിയും ഹൃദയാഘാതം മൂലം മരിച്ചു. ചെങ്ങന്നൂരിലെ ജോര്‍ജ്-സോഫി ദമ്പതികളുടെ മക്കളാണ് സൈലന്റ് അറ്റാക്കുമൂലം മാസങ്ങളുടെ ഇടവേളയില്‍ വിധിക്കുകീഴടങ്ങിയത്. രണ്ട് മാസം മുമ്പ് ഇവരുടെ മകന്‍ ജിഫിന്‍ എം.ജോര്‍ജ് ഹൃദയാഘാതം മൂലം അല്‍കോബാറിലെ താമസസ്ഥലത്ത് മരിക്കുകയായിരുന്നു.
ഒരു പ്രൈവറ്റ് കമ്പനിയില്‍ സേഫ്റ്റി ഓഫീസറായി ജോലി ചെയ്തു വരികയായിരുന്ന ജിഫിന്‍ എം.ജോര്‍ജ്. രാത്രി റൂമില്‍ ഒറ്റക്ക് കിടന്നുറങ്ങുമ്പോഴാണ് ഹൃദയാഘാതം ഉണ്ടായത്. രാവിലെ റൂമില്‍ മരിച്ചു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. രണ്ട് മാസം പൂര്‍ത്തിയാകുമ്പോള്‍ ഇതേ രീതിയില്‍ സഹോദരി ജിഫിലിയും മരണപ്പെട്ടിരിക്കുകയാണ്. ഉറങ്ങാന്‍ കിടന്ന ജിഫിലി രാവിലെ എഴുന്നേല്‍ക്കാതായപ്പോള്‍ വിളിച്ചുണര്‍ത്താന്‍ ചെന്ന മാതാപിതാക്കളാണ് മകള്‍ മരിച്ച് കിടക്കുന്നത് കണ്ടത്.
ജിഫിന്റെ വിവാഹം കഴിഞ്ഞിട്ട് ആറുമാസം മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. ജിനിന്‍ ആണ് ഭാര്യ. ഏകസഹോദരിയായിരുന്നു ജിഫിലി. ജിഫിലി വിവാഹിതയാണ്.
0 Comments