തെരുവ് ഗായകനെ തേടി സോഷ്യല്‍ മീഡിയയും പ്രവാസ ലോകവും രംഗത്ത്.

ജന ഹൃദയങ്ങള്‍ കോരിത്തരിച്ച ശബ്ദ മാധുരിയുടെ ഗായകാ താങ്കള്‍ എവിടെയാണ്. സോഷ്യല്‍ മീഡിയ കൈമാറി കൈമാറി അന്വേഷണത്തിലാണ് ആ ശബ്ദത്തിന്റെ ഉടമയെ. തെരുവില്‍ അലഞ്ഞു തിരിയുന്നതിന്നിടയില്‍ ആരോ വിളിച്ചു കൊണ്ടുപോയി പാടിപ്പിച്ച ഗാനങ്ങള്‍ ഇന്നു വൈറലാണ്. കേട്ടവര്‍ കേട്ടവര്‍ ആ തെരുവിന്റെ ഗായകനെ കണ്ടെത്താനുള്ള തിരച്ചിലിലാണ്. ഗള്‍ഫിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ കെ.ടി. അബ്ദുറബ്ബ് ഈ പോസ്റ്റ് ഷെയര്‍ ചെയ്തതോടെയാണ് പ്രവാസ ലോകം ആജ്ഞാത ഗായകനു വേണ്ടി രംഗത്തിറങ്ങിയത്. നിങ്ങളെയൊന്നു കണ്ടു കിട്ടാന്‍ രണ്ടാഴ്ചയിലധികമായി ഞങ്ങള്‍ സംഗീതപ്രേമികള്‍ ആകാംക്ഷയോടെ പാടുപെടുന്നു.ലോകത്തിന്റെ പലഭാഗത്തുമുള്ള മലയാളികളും അല്ലാത്തവരും നിങ്ങളുടെ മനോഹരഗാനം ആസ്വദിച്ചു കഴിഞ്ഞു, ഷെയര്‍ ചെയ്തു. പല ഗ്രൂപ്പുകളിലായി,പല ഭാഷകളിലായി.ഫേസ്ബുക് പോസ്റ്റുകളിലായ് നിങ്ങളെ കേട്ടവരുടെ എണ്ണം ഏകദേശം പത്തു ലക്ഷം പിന്നിട്ടിരിക്കുന്നു;എല്ലാവര്‍ക്കും പറയാനുള്ളത് നല്ലത് മാത്രം.
പലരും താങ്കളുടെ ആരാധകരായിരിക്കുന്നു. നിങ്ങള്‍ക്ക് ആശംസ നേരാനും നിങ്ങളെയൊന്നു നേരില്‍ കാണാനും കേള്‍ക്കാനും പലരും ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നു. നിങ്ങള്‍ക്കായി വേദിയൊരുക്കാന്‍ തയാറായി നില്‍ക്കുന്നവര്‍ വരെയുണ്ട്; പക്ഷെ താങ്കളെ മാത്രം കണ്ടു കിട്ടിയില്ല. നിങ്ങളെ അറിയുന്നവരിലേക്കും എത്താനാവുന്നില്ല.
താങ്കളുടെ ഭാവവും ഗാനവും കണ്ണുകളിലെ ഇടര്‍ച്ചയും മനസ്സില്‍ നിന്ന് മായുന്നില്ല. കുമാര്‍ സാനുവിനെ കേള്‍ക്കുമ്പോഴെല്ലാം അതിനേക്കാള്‍ തെളിമയോടെ നിങ്ങളെ ഓര്‍ത്തുപോവുന്നു.

കേരളത്തിലെ ഏതോ ഗ്രാമത്തിലോ ബംഗാളിലെ ഗല്ലിയിലോ കുമാര്‍ സാനുവിനെയും വെല്ലുന്ന ഈണത്തില്‍ ഇപ്പോഴും ഒരുപക്ഷെ നിങ്ങള്‍ മൂളുന്നുണ്ടാവും.അങ്ങനെ തെരുവിലോ ഏതെങ്കിലും വഴിയാത്രക്കാരന്റെ മൊബൈല്‍ കാമറയിലോ അണഞ്ഞു പോകാന്‍ പാടില്ല ഈ കഴിവുകള്‍. അനുഗ്രഹീതമായ നിങ്ങളുടെ സ്വരം,അതു സാഗരം പോലെ പരന്നൊഴുകണം.

ഞങ്ങളുണ്ട് മുന്നോട്ടുള്ള യാത്രയില്‍ സഹായിക്കാന്‍, പ്രോത്സാഹിപ്പിക്കാനും.
പാട്ടും പാട്ടുകാരനെയും ഇഷ്ടപ്പെട്ടു നേരെത്തെ ഇത് ഷെയര്‍ ചെയ്ത എല്ലാവര്‍ക്കും നന്ദി. വെറുതെ കേട്ട് മറക്കാനല്ല, ഇദ്ദേഹത്തെ കണ്ടെത്താനാണ് ശ്രമം. എന്നാണെന്നോ എവിടെ നിന്നാണെന്നോ അറിയാതെ പകര്‍ത്തപ്പെട്ട ഈ ഗായകനെ കണ്ടെത്തും വരെ, അദ്ദേഹത്തിലേക്ക് എത്തിച്ചേരുംവരെ ഷെയര്‍ ചെയ്യുന്നത് തുടരാന്‍ അപേക്ഷ. അബ്ദു റബ്ബിന്റെ വാക്കുകള്‍ പ്രവാസ ലോകം ഏറ്റെടുത്ത് കഴിഞ്ഞു. പക്ഷെ ,ഏതോ തെരുവില്‍ താളം തെറ്റിയ മനസ്സുമായി ഈ അനുഗ്രഹീത ശബ്ദം ഒരുപിടി അന്നത്തിനായി കൈ നീട്ടുന്നുണ്ടാവും ഇതൊന്നും അറിയാതെ. വിവിധ ഭാഷകളിലേക്ക് ഈ സന്ദേഷം മൊഴി മാറ്റി പ്രവാസലോകം കാത്തിരിക്കുകയാണ് തെരുവിലെ ഏതെങ്കിലും ഒരു കണ്ണില്‍ ഈ ഗായകന്‍ പെടുമെന്ന്. ഇദ്ദേഹത്തിന്റെ പാട്ടു കേള്‍ക്കേണ്ടവര്‍ക്ക് ഈ ലിങ്കില്‍ നിന്ന് കേള്‍ക്കാവുന്നതാണ്.

വേഷവും പശ്ചാത്തലവും അത്ര നോക്കണ്ട, ഈ പാവത്തിന്റെ പാട്ടൊന്നു കേട്ട് നോക്കൂ….( ഇദ്ദേഹത്തെ അറിയുന്നവരുണ്ടെങ്കിൽ ദയവായി അറിയിക്കുക ) Listen to this song… and if anyone knows this fellow, please let me knowइस संगीत को सुनें … यदि कोई इस साथी को जानता है, तो कृपया मुझे बताएंএই গান শুনুন … কেউ যদি এই সহকর্মীকে চেনেন তবে দয়া করে আমাকে জানানहा संगीत ऐका … जर कोणी या व्यक्तीला ओळखत असेल तर कृपया मला कळवाஇந்த இசையைக் கேளுங்கள் … யாராவது இந்த நபரை அறிந்தால், தயவு செய்து எனக்குத் தெரியப்படுத்துங்கள்ಈ ಸಂಗೀತವನ್ನು ಕೇಳಿ … ಯಾರೊಬ್ಬರೂ ಈ ಸಹಿಯನ್ನು ತಿಳಿದಿದ್ದರೆ, ದಯವಿಟ್ಟು ನನಗೆ ತಿಳಿಸಿاس موسیقی کو سنیں … اگر کوئی اس ساتھی کو جانتا ہے، تو براہ مہربانی مجھے بتائیںاستمع إلى هذه الموسيقى … إذا كان أي شخص يعرف هذا الزميل ، فالرجاء إخباري بذلك

Posted by Kt Abdurabb on Sunday, February 3, 2019

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar