സാമൂഹ്യ മാധ്യമങ്ങള്‍ക്ക് മൂക്കുകയര്‍ വീഴുമോ.

ന്യൂഡല്‍ഹി: വിവിധ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട്
ആര്‍എസ്എസ് മുന്‍ പ്രചാരക് കെ.എന്‍.ഗോവിന്ദാചാര്യ. ബിജെപി നേതാക്കളുടെ വര്‍ഗീയ പരാമര്‍ശങ്ങളില്‍ നടപടി സ്വീകരിക്കാതെ ഫെയ്‌സ്ബുക്ക് നയങ്ങളില്‍ വെളളം ചേര്‍ക്കുന്നതായി അമേരിക്കന്‍ മാധ്യമമായ വാള്‍സ്ട്രീറ്റില്‍ വന്ന ലേഖനത്തിന്റെ പശ്ചാത്തലത്തിലാണ് ഗോവിന്ദാചാര്യയുടെ അഭിപ്രായ പ്രകടനം.
ആമസോണ്‍, ആപ്പിള്‍, ഫെയ്‌സ്ബുക്ക് സിഇഒമാരെ യുഎസ് കോണ്‍ഗ്രസ് വിളിപ്പിച്ചതുപോലെ ചോദ്യം ചെയ്യലിനായി ടെക്‌നോളജി ഭീമന്മാരുടെ മേധാവികളെ പാര്‍ലമെന്റ് വിളിപ്പിക്കണമെന്നും രാഷ്ട്രീയപാര്‍ട്ടികള്‍ അവരുടെ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ചുകൊണ്ട് ഡാറ്റാ പരമാധികാരത്തെ കുറിച്ചും സ്വകാര്യതയെകുറിച്ചും സംസാരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വകാര്യ ഡേറ്റാ സംരക്ഷണ ബില്ലിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു..
സോഷ്യല്‍മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ നിയന്ത്രണമാവശ്യപ്പെട്ട് പ്രചാരണം നടത്തുന്ന ഗോവിന്ദാചാര്യ ഡല്‍ഹി ഹൈക്കോടതിയില്‍ ഒരു ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
ഫെയ്‌സ്ബുക്ക്, ഗൂഗിള്‍ പോലുളള കമ്പനികള്‍ തങ്ങളുടെ സെര്‍വറുകള്‍ ഇന്ത്യയില്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നിയമനിര്‍മാണം ആവശ്യപ്പെട്ടും സ്വകാര്യ ഡേറ്റ സംരക്ഷണ ബില്‍ വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
0 Comments