എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു.

തിരുവനന്തപുരം: എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു. 98.11 ശതമാനമാണ് വിജയം. പത്തനംതിട്ട റവന്യു ജില്ലയിലാണ് കൂടുതല്‍ വിജയ ശതമാനം 99.33. കുറവ് വയനാട് റവന്യൂ ജില്ല 93. 22. 4,36720 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 4,27511 കുട്ടികള്‍ ഉന്നത വിദ്യഭ്യാസത്തിന് യോഗ്യത നേടി. 37334 പേര്‍ എ പ്ലസ് നേടി. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ വിജയ ശതമാനം 97.84 ആയിരുന്നു. ഇത്തവണ 4,36720 വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. സ്വകാര്യ രജിസ്‌ട്രേഷന്‍ നടത്തി 1,867 കുട്ടികളും പരീക്ഷയെഴുതി. മൂന്ന് ഘട്ടങ്ങളിലായാണ് എസ്എസ്എല്‍സി മൂല്യനിര്‍ണയം നടത്തിയത്. ആദ്യഘട്ടം ഏപ്രില്‍ 4 മുതല്‍ 12 വരെയും രണ്ടാം ഘട്ടം 16 മുതല്‍ 17 വരെയും മൂന്നാം ഘട്ടം ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഏപ്രില്‍ 25 ന് ആരംഭിച്ച് 29നാണ് അവസാനിച്ചത്. ടാബുലേഷനും മറ്റു നടപടികളും വേഗത്തില്‍ പൂര്‍ത്തിയാക്കിയാണ് ഇന്ന് ഫലം പ്രസിദ്ധീകരിച്ചത്.

ന്യൂഡല്‍ഹി: സിബിഎസ്ഇ 10ാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 91.1 ശതമാനം വിദ്യാര്‍ഥികളാണ് വിജയിച്ചത്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് വിജയശതാനത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. 86.07 ശതമാനമായിരുന്നു കഴിഞ്ഞവര്‍ഷത്തെ വിജയം. 99.85 ശതമാനം വിജയവുമായി സിബിഎസ്ഇ തിരുവനന്തപുരം റീജ്യനാണ് മുന്നില്‍. ചെന്നൈ 99, അജ്മീര്‍ 95.89, പഞ്ചഗുള 93.72, പ്രയാഗ്‌രാജ് 92.55, ഭുവനേശ്വര്‍ 92.32, പട്‌ന 91.86, ഡല്‍ഹി 80.97, ഗുവാഹത്തി 74.49 എന്നിങ്ങനെയാണ് മറ്റ് റീജ്യനുകളിലെ വിജയം. 13 വിദ്യാര്‍ഥികള്‍ 500ല്‍ 499 മാര്‍ക്ക് നേടി മികച്ച പ്രകടനം കാഴ്ചവച്ചു. 25 വിദ്യാര്‍ഥികള്‍ 500ല്‍ 498 മാര്‍ക്ക് നേടിയും 58 വിദ്യാര്‍ഥികള്‍ 500 ല്‍ 497 മാര്‍ക്കും നേടി മികവ് പുലര്‍ത്തി. cbseresults.nic.in, cbse.nic.in, examresults.in, indiaresults.com, results.gov.in എന്നീ വെബ്‌സൈറ്റുകളില്‍ വിദ്യാര്‍ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ നമ്പരും റോള്‍ നമ്പരും നല്‍കി ഫലം അറിയാനാവും. ബോര്‍ഡുമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സ്‌കൂളുകള്‍ക്ക് വിദ്യാര്‍ഥികളുടെയെല്ലാം ഫലം ഇമെയില്‍ വഴി ലഭ്യമാവും

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar