സുഡാനി ഫ്രെ നൈജീരിയ അവാര്‍ഡുകള്‍ വാരിക്കൂട്ടി

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ സുഡാനി ഫ്രം നൈജീരിയ അവാര്‍ഡുകള്‍ വാരിക്കൂട്ടി.യുവ സംവ്വിധായകന്‍ സകരിയ്യ അണിയിച്ചൊരുക്കിയ ചിത്രം പല പ്രമുഖ ചിത്രങ്ങലേയും പിന്തള്ളിയാണ് മുന്നിട്ടു നിന്നത്. മികച്ച നടന്മാരായി ജയസൂര്യയും സൗബിന്‍ സാഹിറും തിരഞ്ഞെടുക്കപ്പെട്ടു.നിമിഷ സജയ മികച്ച നടിയായി. ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി എന്നിവയിലെ അഭിനയമാണ് ജയസൂര്യയെ അവാര്‍ഡിന് അര്‍ഹനാക്കിയത്.സുഡാനി ഫ്രം നൈജീരിയിലെ അഭിനയമാണ് സൗബിനെ മികച്ച നടനാക്കിയത്. ചോല,ഒരു കുപ്രസിദ്ധ പയ്യന്‍ എന്നിവയിലെ മികച്ച അഭിനയമാണ് നിമിഷയെ പുരസ്‌ക്കാരത്തിന് അര്‍ഹയാക്കിയത്.
ജോജു ജോര്‍ജാണ് മികച്ച സ്വഭാവ നടന്‍. സുഡാനി ഫ്രം നൈജീരിയയിലെ ഹൃദയം തൊട്ട ഉമ്മമാരായ സാവിത്രി ശ്രീധരനും സരസ ബാലുശേരിയുമാണ് മികച്ച സ്വഭാവ നടിമാര്‍. ചോല,ജോസഫ് എന്നിവയിലെ അഭിനയം പരിഗണിച്ചാണ് ജോജുവിന് അവാര്‍ഡ്. ഒരു ഞായറാഴ്ച സംവിധാനം ചെയ്ത ശ്യാമപ്രസാദാണ് മികച്ച സംവിധായകന്‍. സി.ഷെരീഫ് സംവിധാനം ചെയ്ത കാന്തന്‍ ദി ലവര്‍ ഒഫ് കളറാണ് മികച്ച ചലച്ചിത്രം. സുഡാനി ഫ്രം നൈജീരിയയാണ് ജനപ്രീതി നേടിയ സിനിമ.
മികച്ച കഥാകൃത്ത് ജോയ് മാത്യു(അങ്കിള്‍),മികച്ച ഛായാഗ്രാഹകന്‍ കെ.യു. മോഹനന്‍(കാര്‍ബണ്‍),മികച്ച തിരക്കഥാകൃത്ത് മുഹ്‌സിന്‍ പരാരി,സക്കരിയ (സുഡാനി ഫ്രം നൈജീരിയ), മികച്ച ബാലതാരം മാസ്റ്റര്‍ മിഥുന്‍,മികച്ച പിന്നണി ഗായകന്‍ വിജയ് യേശുദാസ് (പൂമുത്തോളെ….. ചിത്രം ജോസഫ്), ശ്രേയാഘോഷാലാണ് മികച്ച ഗായിക (നീര്‍മാതള പൂവിനുള്ളിലെ…..ചിത്രം ആമി). ഗാനരചയിതാവ് പി.കെ. ഹരിനാരായണന്‍(ജോസഫ്,തീവണ്ടി), മികച്ച സംഗീത സംവിധായകന്‍ നിഷാല്‍ ഭരദ്വാജ്, മികച്ച പശ്ചാത്തല സംഗീതംബിജിപാല്‍, മികച്ച സിങ്ക് കൌണ്ട് അനില്‍ രാധാകൃഷ്ണന്‍, മികച്ച കുട്ടികളുടെ ചിത്രം അങ്ങനെ അകലെ ദൂരെ. മികച്ച ചലച്ചിത്ര ഗ്രന്ഥം എം.ജയരാജിന്റെ മലയാള സിനിമ പിന്നിട്ട വഴികള്‍. മികച്ച പരാമര്‍ശം ഛായാഗ്രാഹണം മധു അമ്പാട്ട് .

തിരുവനന്തപുരത്ത് സാംസ്‌കാരിക മന്ത്രി എ കെ ബാലനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. പ്രശസ്ത സംവിധായകന്‍ കുമാര്‍ സാഹ്്‌നിയായിരുന്നു ജൂറി അധ്യക്ഷന്‍. സംവിധായകരായ ഷെറി ഗോവിന്ദന്‍, ജോര്‍ജ് കിത്തു, കാമറാമാന്‍ കെ ജി ജയന്‍, സൗണ്ട് എന്‍ജിനീയര്‍ മോഹന്‍ദാസ്, നിരൂപകനും സംവിധായകനുമായ വിജയകൃഷ്ണന്‍, എഡിറ്റര്‍ ബിജു സുകുമാരന്‍, സംഗീത സംവിധായകന്‍ പി ജെ ഇഗ്‌നേഷ്യസ് (ബേണി ഇഗ്‌നേഷ്യസ്), നടി നവ്യാ നായര്‍ എന്നിവരാണ് അംഗങ്ങള്‍. ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു മെംബര്‍ സെക്രട്ടറിയാണ്. 104 ചിത്രങ്ങളാണ് അവാര്‍ഡ് കമ്മിറ്റിയുടെ പരിഗണിനയ്ക്കുവന്നത്. അതില്‍ 57 ചിത്രങ്ങള്‍ പുതുമുഖ സംവിധായകരുടേതാണ്. മൂന്ന് സ്ത്രീ സംവിധായകരുടെ ചിത്രങ്ങളും കുട്ടികളുടെ നാല് ചിത്രങ്ങളും മല്‍സരത്തിനുണ്ടായിരുന്നു.


നിമിഷ സജയ മികച്ച നടി

സൗബിന്‍ സാഹി ര്‍

സകരിയ്യ

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar