സുനില്‍ പി ഇളയിടത്തിന്റെ ഓഫിസിനു നേരെ ആക്രമണം

ഹിന്ദുത്വ വിമര്‍ശകനും കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ മലയാളം അധ്യാപകനുമായ ഡോ. സുനില്‍ പി ഇളയിടത്തിന്റെ ഓഫിസിനു നേരെ ആക്രമണം. ഓഫിസിലെ നെയിംബോര്‍ഡ് ഇളക്കിമാറ്റുകയും മുറിയുടെ വാതില്‍ക്കല്‍ കാവി നിറം കൊണ്ട് അപായ ചിഹ്നം രേഖപ്പെടുത്തുകയും ചെയ്തു. ശബരിമല സ്ത്രീപ്രവേശനം, രാമായണ മാസാചരണം, ടിപ്പുസുല്‍ത്താന്‍ തുടങ്ങിയ വിഷയങ്ങളിലെല്ലാം ഹിന്ദുത്വവാദികളുടെ പ്രചാരണങ്ങളെ ചരിത്രപരമായ വസ്തുതകളുടെ പിന്‍ബലത്തോടെ എതിര്‍ത്തിരുന്ന ഇടതുപക്ഷ ചിന്തകനായ സുനില്‍ പി ഇളയിടത്തിനെതിരേ രണ്ടുദിവസം മുമ്പ് ഫേസ്ബൂക്കില്‍ വധഭീഷണിയുണ്ടായിരുന്നു. സംഘപരിവാര അനുകൂലികളുടെ സുദര്ശനം എന്ന ഗ്രൂപ്പില്‍ സുനില്‍ പി ഇളയിടത്തിന്റെ പ്രസംഗ വീഡിയോയ്ക്ക് താഴെയായാണ് ‘ഹിന്ദു സമൂഹത്തിനെതിരേ സംസാരിക്കുന്ന ഇവനെ കണ്ടാല്‍ കല്ലെറിഞ്ഞ് കൊന്നേക്കണമെന്നും ഹിന്ദുക്കള്‍ക്കെതിരേ തുടര്‍ച്ചയായി സംസാരിക്കുന്ന ഇയാള്‍ ഭൂമിക്ക് ഭാരമാണെന്നുമാണ് ശ്രീവിഷ്ണു എന്നയാള്‍ കമ്മന്റിട്ടത്. ഇതിനെതിരേ പ്രതിഷേധം ഉയരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഓഫിസിനു നേരെ ആക്രമണവും നടന്നിരിക്കുന്നത്.
0 Comments