ദമാമിനു സമീപം മലയാളി വീട്ടമ്മ തൂങ്ങി മരിച്ച നിലയില്‍
റിയാദ്: സഊദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ ദമാമിനു സമീപം അല്‍ ഹസയില്‍ മലയാളി വീട്ടമ്മയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അല്‍ ഹസയില്‍ ഗള്‍ഫ് റോഡ് കമ്പനിയില്‍ ജോലി ചെയ്യുന്ന തൃശൂര്‍ ആമ്പലൂര്‍ സ്വദേശി ജയരാജന്റെ ഭാര്യ സുവര്‍ണ (43) യെയാണ് താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്നും മൃതശരീരം ഇവിടെ അടക്കം ചെയ്യണമെന്നും എഴുതിയ ആത്മഹത്യ കുറിപ്പെന്നു കരുതുന്ന എഴുത്ത് ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്.
ഇവിടെ നിന്നും പ്ലസ് ടു പഠനം പൂര്‍ത്തിയാക്കി നാട്ടില്‍ ഉപരിപഠനത്തിന് പോയ സാന്ദ്ര, അല്‍ ഹസ മോഡേണ്‍ സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി അജ്ഞലി എന്നിവര്‍ മക്കളാണ്. കണ്ടെത്തിയ ആത്മഹത്യാ കുറിപ്പിലെ കയ്യക്ഷരം അമ്മയുടേതാണെന്ന് മകള്‍ അജ്ഞലി വ്യക്തമാക്കിയിട്ടുണ്ട്. ഏഴു വര്‍ഷമായി ഇവിടെ കഴിയുന്ന സുവര്‍ണ്ണയുമായി യാതൊരു പ്രശ്‌നവുമില്ലെന്നും കിഡ്‌നി രോഗം ബാധിച്ച ഇവര്‍ രണ്ടു ദിവസമായി കൂടുതല്‍ സംസാരിച്ചിരുന്നില്ലെന്നു അച്ഛനും മകളും പറഞ്ഞു.
പത്താം ക്ലാസ് പരീക്ഷക്ക് ശേഷം ഏപ്രില്‍ 13 ന് നാട്ടിലേക്ക് പോകാനായി ടിക്കറ്റെടുത്ത് നില്‍ക്കുകയായിരുന്നു. പരീക്ഷ കഴിഞ്ഞ് മകളുമായി പിതാവ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. റുഖൈഖ പൊലിസ് സ്ഥലത്തെത്തി ഇരുവരെയും വിശദമായി ചോദ്യം ചെയ്തു. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം ഹുഫൂഫ് കിംഗ് ഫഹദ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
0 Comments