സ്വാമി നിത്യാനന്ദക്കുംരഞ്ജിതക്കെതിരെയും ലൈംഗീകാരോപണവുമായി വിദേശ വനിത

ചെന്നൈ: വിവാദ സ്വാമി നിത്യാനന്ദക്കും ശിഷ്യയും നടിയുമായ രഞ്ജിതക്കെതിരെയും ലൈംഗീകാരോപണവുമായി മുന്‍ശിഷ്യയും വിദേശ വനിതയുമായ സാറാ സ്റ്റഫാനി രംഗത്ത്. കുട്ടികളെ പോലും ലൈഗികമായി ഉപയോഗിക്കുന്നു എന്ന ഗുരുതര ആരോപണവുമായാണ് സാറാ സ്റ്റഫാനി രംഗത്തെത്തിയത്.നേരത്തെ സ്വാമിയുടേയും നടിയുടേയും പേരില്‍ ലൈംഗിക വിവാദം കോളിളക്കം സൃഷ്ട്ടിച്ചിരുന്നു.ആശ്രമത്തില്‍ നടക്കുന്ന അസാന്മാഗിക പ്രവര്‍ത്തനങ്ങളേയും ലൈംഗീകപീഡനങ്ങളും യൂട്യൂബ് വീഡിയോയിലൂടെയാണ് സാറാ വെളിപ്പെടിത്തിയത്. ആശ്രമത്തില്‍ രഹസ്യപരിശീലനത്തിന്റെ പേരിലാണ് കൊച്ച് കുട്ടികളെപ്പോലും ലൈംഗീക അതിക്രമത്തിനു ഇരയാക്കുന്നതെന്ന് സാറ വെളിപ്പെടുത്തുന്നു. ഇതിനെല്ലാം കൂട്ടുനില്‍ക്കുന്നത് നടിയും സ്വാമിയുടെ സന്തതസഹചാരിയുമായ രഞ്ജിതയാണെന്നും സാറ ആരോപിക്കുന്നു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar