എന്‍.ഐ.എ കുരുക്ക് മുറുകുന്നു, സ്വപ്നക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വന്‍സ്വാധീനം.

കൊച്ചി. ഏത് അന്വേഷണത്തിനും തെയ്യാറെന്നു വെല്ലുവിളിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ കുരുക്ക് മുറുക്കി എന്‍.ഐ.എ. നയതന്ത്ര സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷിന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസില്‍ വന്‍സ്വാധീനമുണ്ടായിരുന്നെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കോടതിയില്‍ വ്യക്തമാക്കിയതോടെയാണ് മാധ്യമങ്ങളും പ്രതിപക്ഷവും ഉന്നയിക്കുന്ന ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് വന്നത്.സംസ്ഥാന സര്‍ക്കാരിന്റെ സ്പേസ് പാര്‍ക്ക് പദ്ധതിയിലും സ്വപ്നയ്ക്ക് സ്വാധീനമുണ്ടായിരുന്നു. ഈ സ്വാധീനം ഉപയോഗിച്ചാണ് പല പദ്ധതികളുടെയും തലപ്പത്ത് സ്വപ്‌നയും ടീമും എത്തിയത്.
സ്വപ്നയുടെ ജാമ്യഹരജിയെ എതിര്‍ത്തുകൊണ്ടുള്ള വാദത്തിനിടെ എന്‍.ഐ.എയ്ക്കുവേണ്ടി ഹാജരായ അസി. സോളിസിറ്റര്‍ ജനറല്‍ വിജയകുമാറാണ് ഇക്കാര്യം കോടതിയെ ബോധിപ്പിച്ചത്.
സ്വപ്നയുടെ മൊഴിയെ ഉദ്ധരിച്ചുകൊണ്ടായിരുന്നു എന്‍.ഐ.എയുടെ വെളിപ്പെടുത്തല്‍. മുഖ്യമന്ത്രിയുടെ ഓഫിസില്‍ വന്‍ ഇടപെടല്‍ നടത്താനുള്ള ശേഷിയും സ്വപ്നയ്ക്കുണ്ടായിരുന്നു.മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ എം.ശിവശങ്കറുമായി അടുത്തബന്ധമാണ്
സ്വപ്നയ്ക്കുണ്ടായിരുന്നത്. തന്റെ അഭ്യുദയകാംക്ഷിയായിരുന്നു ശിവശങ്കറെന്ന് സ്വപ്ന മൊഴിനല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുമായി സ്വപ്നയ്ക്ക് സാധാരണപരിചയം മാത്രമെ ഉണ്ടായിരുന്നുള്ളുവെന്നും എന്‍.ഐ.എ വ്യക്തമാക്കി. ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ച് എന്‍.ഐ.എ അന്വേഷണം മുറുക്കാന്‍ തുടങ്ങിയതോടെ കാര്യങ്ങള്‍ കൈവിട്ട്‌പോവുമോ എന്നാണ് ഭരണപക്ഷ പേടി.ആ പേടിക്ക് ആക്കം കൂട്ടുന്ന വാര്‍ത്തകള്‍ കോറോണയിലും പ്രളയത്തിലും മുങ്ങിപ്പോവില്ലെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.
0 Comments