ക്രോസ് വേഡ് ബുക്ക് സമഗ്ര സംഭാവന പുരസ്കാരം ശശി തരൂരിന്.

തന്‍റെ അഞ്ചു പതിറ്റാണ്ടിലേറെ നീണ്ട സാഹിത്യസപര്യക്കുള്ള അംഗീകാരമായി പുരസ്കാരത്തെ കാണുന്നുവെന്നു അദ്ദേഹം ശശി തരൂർ പ്രതികരിച്ചു. 2016 മുതലാണ് ക്രോസ് വേഡ് ബുക്ക് സമഗ്ര സംഭാവന പുരസ്കാരം നൽകിത്തുടങ്ങിയത്. സൽമാൻ റുഷ്ദി, വിക്രം സേത്, അമിതാവ് ഘോഷ്, കിരൺ ദേശായി എന്നിവരാണ് മുൻ വർഷങ്ങളിൽ ഈ പുരസ്കാരത്തിനർഹരായവർ. സാഹിത്യ മേഖലയ്ക്ക് തരൂർ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. തന്‍റെ രചനകളിലൂടെ ശശി തരൂർ ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തെ വരച്ചു കാട്ടിയെന്നു ക്രോസ് വേഡ് ബുക്സ് സ്റ്റോർ മേധാവി മൗലിക് ദേശായി പറഞ്ഞു. ആഗോളതലത്തിൽ അറിയപ്പെടുന്ന ഇന്ത്യൻ എഴുത്തുകാരിലൊരാളാണ് തരൂരെന്നും അദ്ദേഹം പറഞ്ഞു.

 

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar