പീറ്റര്‍ തബീച്ചിക്ക് മികച്ച അധ്യാപക പുരസ്‌കാരം 10 ലക്ഷം ഡോളര്‍ .


ദുബയ്: വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന സണ്ണി വര്‍ക്കിയുടെ ഉടമസ്ഥതയിലുള്ള ജെംസ് എജുക്കേഷന്‍ എന്ന സ്ഥാപനം നല്‍കുന്ന വര്‍ക്കി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണ് കെനിയയിലെ സയന്‍സ് അധ്യാപകനായ പീറ്റര്‍ തബീച്ചി സ്വന്തമാക്കിയത്. 10 ലക്ഷം ഡോളര്‍ സമ്മാനത്തുകയുള്ള മികച്ച അധ്യാപക പുരസ്‌കാരം ലോകത്തില്‍ തന്നെ ഉയര്‍ന്ന സമ്മാനത്തുകകൊണ്ട് ശ്രദ്ധേയമാണ്. ലോകത്തിലെ മികച്ച അധ്യാപകര്‍ക്കുള്ള പുരസക്കാരമാണ് ദുബയ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദില്‍ നിന്നും പീറ്റര്‍ തബീച്ചി ഏറ്റുവാങ്ങിയത്. അടിസ്ഥാന സൗകര്യങ്ങളൊന്നും ഇല്ലാത്ത അനാഥരായ 11നും 16നും ഇടക്ക് പ്രായമുള്ള നിരവധി വിദ്യാര്‍ഥികളെയാണ് ഇദ്ദേഹം സ്വന്തം പണം മുടക്കി പഠിപ്പിക്കുന്നത്. തബീച്ചിക്ക് ലഭിച്ച ഈ പുരസ്‌ക്കാരം ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് ലഭിച്ച സമ്മാനമാണന്ന് കെനിയന്‍ പ്രസിഡന്റ് ഉഹുറു കെനിയാത്ത വ്യക്തമാക്കി. ദുബയിലെ ഈ ചടങ്ങിനെത്താന്‍ വേണ്ടി നടത്തിയ യാത്രയാണ് തബീച്ചിയുടെ ആദ്യത്തെ വിമാന യാത്ര.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം അപേക്ഷകളില്‍ നിന്നാണ് ഇദ്ദേഹത്തെ പരിഗണിച്ചത്. പരിഗണിക്കപ്പെട്ട അവസാനത്ത പത്ത് അധ്യാപകരില്‍ ഇന്ത്യക്കാരിയായ സ്വരൂപ് റാവലും ഉള്‍പ്പെട്ടിരുന്നു.വളരെ സൂക്ഷ്മമായ നിരവധി ഘട്ടങ്ങളിലൂടെയാണ് വിജയിയെ കണ്ടെത്തുന്നത്. ദുബൈ ആസ്ഥാനമായുള്ള ഈ പുരസ്‌ക്കാര നടത്തിപ്പിനു പിന്നില്‍ മലയാളിയായ സണ്ണി വര്‍ക്കി എന്ന വിദ്യാഭ്യാസ പ്രവര്‍ത്തകനാണെങ്കിലും യു.എ.ഇയില്‍ നിന്നും സ്വകാര്യ സ്ഥാപനം നല്‍ക്കുന്ന ഏറ്റവും വലിയ പുരസ്‌ക്കാരമാണിത്. ദൂബൈയിലെ ആദ്യ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനമായ വര്‍ക്കി സ്‌കൂളുകളുടെ സ്ഥാപകയായ മറിയാമ്മ വര്‍ക്കിയുടെ മകനാണ് സണ്ണി വര്‍ക്കി.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar