തലശ്ശേരി, ന്യൂമാഹി പോലിസ് സ്റ്റേഷന്‍ പരിധിയില്‍ ഇന്ന്‌ നിരോധനാജ്ഞ

കണ്ണൂര്‍: യുവതികള്‍ ശബരിമല കയറിയതിനെതിരെ ഹിന്ദു സംഘടനകള്‍ നടത്തിയ ഹര്‍ത്താലിനോടനുബന്ധിച്ചുണ്ടായ അക്രമസംഭവങ്ങള്‍ തുടരുന്നതിനാല്‍ കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി, ന്യൂമാഹി പോലിസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനുവരി ആറ് രാവിലെ മുതല്‍ നാളെ രാത്രി 12 വരെയാണ് സി.ആര്‍.പി.സി സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ചത്. മേഖലയില്‍ സിപിഎം-ബിജെപി നേതാക്കളുടെ ഉള്‍പ്പെടെ വീടുകള്‍ ആക്രമിക്കുകയും ബോംബ് സ്ഫോടനങ്ങള്‍ ഉള്‍പ്പെടെയുള്ളവ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി. നിരോധനാജ്ഞ നിലവില്‍ വന്നതിനാല്‍ പൊതു സ്ഥലങ്ങളിലോ സ്വകാര്യ സ്ഥലങ്ങളിലോ കൂട്ടംകൂടി നില്‍ക്കുന്നതും വാഹനങ്ങളിലോ അല്ലാതെയോ പ്രകടനങ്ങളും ഘോഷയാത്രകളും പൊതുയോഗങ്ങളും നടത്തുന്നതും നശീകരണ വസ്തുക്കളോ കല്ലുകളോ സ്ഫോടക വസ്തുക്കളോ ആയുധങ്ങളോ ആക്രമണത്തിന് ഉപയോഗിക്കാവുന്നതോ ആയ ഏതൊരു സാധനവും കൊണ്ടുനടക്കുന്നതും ശേഖരിക്കുന്നതും നിരോധിച്ചതായി ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കലക്ടര്‍ ഉത്തരവിട്ടു.സംഘടനാ നേതാക്കളുടെ നേരെ അക്രമം വ്യാപിച്ചതിനാലാണ് പോലീസ് അതീവ ജാഗ്രത പാലിക്കുന്നത്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar