തലശ്ശേരിയില്‍ അക്രമം പടരുന്നു.പോലീസിന് ജാഗ്രത നിര്‍ദേശംകണ്ണൂര്‍: ഹര്‍ത്താലിനു പിന്നാലെ കണ്ണൂര്‍ജില്ലയിലടക്കം അക്രമം പടരുന്നു. തലശേരിയിലാണ് അക്രമം ശക്തമായത്. സിപിഎം, ബിജെപി, ആര്‍എസ്എസ് നേതാക്കളുടെ വീടിന് നേരെ ബോംബെറിനു പിന്നാലെ ചെറുതാഴത്ത് ആര്‍എസ്എസ് ഓഫിസിന് തീയിട്ടു. എ.എന്‍.ഷംസീര്‍ എംഎല്‍എ, എം.പി വി. മുരളീധരന്‍, പി.ശശി എന്നിവരുടെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ഇരിട്ടിയില്‍ സിപിഎം പ്രവര്‍ത്തകന്‍ വി.കെ വിശാഖിന് വെട്ടേറ്റു. വിശാഖ് കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
ബിജെപി എംപി വി.മുരളീധരന്റെ തലശേരിയിലെ തറവാട് വീടിനു നേരെയാണ് ബോംബേറുണ്ടായത്. എരഞ്ഞോളി വാടിയില്‍ പീടികയിലെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. അക്രമം നടക്കുമ്പോള്‍ എംപിയുടെ സഹോദരിയും ഭര്‍ത്താവും ആണ് വീട്ടിലുണ്ടായിരുന്നത്.
തലശ്ശേരിയിലെ എംഎല്‍എ ഷംനസീറിന്റെയും പി.ശശിയുടെയും വീടിന് നേരെ ബോംബേറുണ്ടായതിന് പിന്നാലെയാണ് മുരളീധരന്റെ വീടും ആക്രമിക്കപ്പെട്ടത്.
അടൂര്‍ താലൂക്കില്‍ മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ. പന്തളം ഡിവൈഎസ്പിയുടെ പരിധിയില്‍ വരുന്ന കൊടുമണ്‍, അടൂര്‍, പന്തളം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. സംഘം ചേരുന്നതിനും പ്രതിഷേധ പ്രകടനം നടത്തുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം സിപിഎം ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും കടകള്‍ക്ക് നേരെയും പടക്കമേറും ആക്രമണവും ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ പത്തനംതിട്ട എസ്പി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ല കളക്റ്റര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

തലശേരിയില്‍ അക്രമം തുടങ്ങിയത് ആര്‍എസ്എസ് ആണെന്ന് കോടിയേരി ബാലകൃഷ്ണന്‍. തലശേരിയിലെ സംഭവങ്ങള്‍ നിര്‍ഭാഗ്യകരമെന്നും അദ്ദേഹം പറഞ്ഞു. കലാപമുണ്ടാക്കാനാണ് ആര്‍എസ്എസ് ശ്രമം. ബിജെപിയുടെ പ്രകോപനത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ പെട്ടുപോകരുത്.
സിപിഎം ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. വീടുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ അനുവദിക്കാനാകില്ല. അക്രമങ്ങള്‍ തുടരുന്നത് അനുവദിക്കാനാകില്ലെന്നും കോടിയേരി വ്യക്തമാക്കി.


0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar