അമേരിക്ക ട്രംപോ,ബൈഡനോ.നെഞ്ചിടിപ്പോടെ ജനങ്ങള്‍

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ നിര്‍ണായക സംസ്ഥാനമായ ഫ്‌ളോറിഡയില്‍ വിജയിച്ച് ഡൊണാള്‍ഡ് ട്രംപ്. ഇതോടെ 29 ഇലക്ടറല്‍ വോട്ടുകള്‍ കൂടി നേടി ട്രംപ് ലീഡുയര്‍ത്തി. 174 ഇലക്ടറല്‍ വോട്ടുകളാണ് നിലവില്‍ ട്രംപ് നേടിയത്. ഫ്‌ളോറിഡയ്‌ക്കൊപ്പം ഒഹിയോയിലും
വിജയം ട്രംപിനൊപ്പം നിന്നു. 18 ഇലക്ടര്‍ വോട്ടുകളാണ് ഇതുവഴി ട്രംപ് പെട്ടിയിലാക്കിയത്.
20 ഇലക്ടര്‍ വോട്ടുകള്‍ നേടി പെന്‍സില്‍വാനിയയിലും 16 ഇലക്ടറല്‍ വോട്ടുകള്‍ നേടി ജോര്‍ജിയയിലും ട്രംപ് തന്നെയാണ് വിജയിച്ചത്. ജയത്തിനായി 270 ഇലക്ടറല്‍ വോട്ടുകളാണ്
അതേസമയം മിനിസോട്ടയില്‍ ട്രംപിനെ പിന്‍തള്ളി ബൈഡനാണ് വിജയിച്ചു കയറിയത്. 10 ഇലക്ടറല്‍ വോട്ടുകളാണ് ഇവിടെ നിന്നും ബൈഡന് ലഭിച്ചത്. വാഷിങ്ടണ്‍, കാലിഫോര്‍ണി, ഒറേഗണ്‍ സംസ്ഥാനങ്ങളിലും വിജയം ബൈഡനൊപ്പമാമണ്.
വിജയപ്രതീക്ഷയുണ്ടെന്നും അരിസോണയില്‍ വിജയം ഉറപ്പാണെന്നും ജോ ബൈഡന്‍ പ്രതികരിച്ചു. വിസ്‌കോണ്‍സിലും, മിഷിഗണിലും പെന്‍സില്‍വാനിയയിലുമുണ്ടായ ട്രെന്റില്‍ സന്തോഷമുണ്ടെന്നും ബൈഡന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. 213 ഇലക്ടറല്‍ വോട്ടുകളാണ് ബൈഡനുള്ളത്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar