തൊഴിൽ വിസ ചട്ടങ്ങളിൽ വലിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് യുഎഇ മന്ത്രിസഭ

ദുബായ്: രാജ്യത്തെ തൊഴിൽ വിസ ചട്ടങ്ങളിൽ വലിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് യുഎഇ മന്ത്രിസഭ യോഗം. രാജ്യത്തെ തൊഴിൽ, വിനോദ സഞ്ചാര, വിദ്യാഭ്യാസ മേഖലയ്ക്ക് ഊർജം പകരുന്ന തീരുമാനങ്ങളാണ് യുഎഇ നടപ്പാക്കാനൊരുങ്ങുന്നത്. കഴിഞ്ഞ ബുധനാഴ്‌ച ചേർന്ന മന്ത്രിസഭ യോഗത്തിലാണ് പുതിയ പ്രഖ്യാപനങ്ങൾ.

നിലവിൽ ഒരു തൊഴിൽ വിസ അനുവദിച്ച് കിട്ടാൻ താമസ-കുടിയേറ്റ വകുപ്പിൽ  ഓരോ തൊഴിലാളിക്കും 3000 ദിർഹം വീതം കെട്ടിവെക്കണമായിരുന്നു. വിസ റദ്ദാക്കുമ്പോൾ തിരിച്ചു കിട്ടുന്ന രീതിയിലായിരുന്നു ഈ സെക്യൂരിറ്റി ഡിപ്പേസിറ്റ്. എന്നാൽ പുതിയ തീരുമാനപ്രകാരം മുവായിരം ദിർഹം കെട്ടിവയ്ക്കേണ്ടതില്ല. പകരം വർഷം 60 ദിർഹം മാത്രം ചെലവു വരുന്ന ഇൻഷുറൻസ് തൊഴിലാളികൾക്കിടയിൽ നിർബന്ധമാക്കിയിരിക്കുകയാണ്.

തൊഴിൽ സ്​ഥലത്തെ അപകടങ്ങൾ, അധിക ജോലി സമയ വേതനം, രോഗപ്രതിരോധ ചെലവുകൾ, സേവനം അവസാനിപ്പിക്കു​മ്പോൾ നൽകേണ്ട ആനുകൂല്യങ്ങൾ, മടക്കയാത്രാ ടിക്കറ്റ് എന്നിങ്ങനെ 20000 ദിർഹം വരെയുള്ള ചെലവുകൾ ഇൻഷുറൻസ്​ പരിരക്ഷ വഴി ഉറപ്പാക്കും.വിസ കലാവധി കഴിഞ്ഞ് അനധികൃതമായി രാജ്യത്ത് തങ്ങുന്നവർക്ക് രണ്ട് വർഷത്തേക്ക് യുഎഇയിലേക്ക് വരാൻ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇത് ഇനിയുണ്ടാകില്ല. പകരം നിലവിലുള്ള പിഴ അടച്ച് അവർക്ക് വീണ്ടും പുതിയ വിസയിൽ രാജ്യത്തെത്താം. ഓഗസ്റ്റ് മുതല്‍ ഒക്റ്റോബര്‍വരെയാണ് തിരിച്ചുപോക്കിനുള്ള ഇളവ്.

ബാങ്ക്​ ഗ്യാരണ്ടി വ്യവസ്​ഥ ഒഴിവാക്കുന്നതോടെ 1400കോടി ദിർഹം വിപണിയിലേക്ക്​ തിരിച്ചെത്തും. ട്രാൻസിറ്റ്​ യാത്രക്കാർക്ക്​ 48 മണിക്കൂർ നേരത്തേക്ക്​ യാതൊരു വിധ പ്രവേശന ഫീസും ഈടാക്കുകയില്ല. 50 ദിർഹം നൽകിയാൽ വിസ 96 മണിക്കൂർ ആക്കി വർധിപ്പിക്കാം. അവസരമൊരുങ്ങും.

തൊഴിലന്വേഷണത്തിനെത്തി കാലാവധി കഴിഞ്ഞും യുഎഇയിൽ കഴിയുന്നവർക്ക്​ ഇവിടെ ജോലിയിൽ തുടരാൻ ആഗ്രഹമുണ്ടെങ്കിൽ അതിനായി ആറു മാസ കാലവധിയുള്ള വിസ അനുവദിക്കാനും യുഎഇ വൈസ്​ പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ഷെയ്ഖ്​ മുഹമ്മദ്​ മുഹമ്മദ്​ ബിൻ റാഷിദ്​ ആൽ മക്​തൂമി​​ന്‍റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗമാണ്​ തീരുമാനങ്ങളെടുത്തത്​.  ഈവര്‍ഷം അവസാനപാദത്തിലാകും പുതിയ ഇളവുകള്‍ നടപ്പാക്കി തുടങ്ങുന്നത്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar