ദുബായിലൊരു വീട്, യു.എ.ഇ എക്‌സ്‌ചേഞ്ച് വേനല്‍ക്കാല പ്രമോഷന്‍ സമ്മാനം .

ദുബായ്: റമദാന്‍ മാസത്തില്‍ നിരവധി സൗഭാഗ്യസമ്മാനങ്ങളുമായി യുഎഇ എക്‌സ്‌ചേഞ്ച് വേനല്‍ക്കാല പ്രമോഷന്‍ ആരംഭിക്കുന്നു. ഏപ്രില്‍ 24 മുതല്‍ ജൂണ്‍ 7 വരെയുള്ള കാലയളവില്‍ യുഎഇ എക്‌സ്‌ചേഞ്ചില്‍ നിന്ന് ഇടപാട് നടത്തുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ ദുബായിലൊരു വീടാണ് മെഗാ സമ്മാനമായി നല്‍കുന്നത്. മൂന്ന് ആഡംബര കാറുകളും പതിനായിരം ദിര്‍ഹംസ് പ്രതിദിന സമ്മാനമായും നല്‍കും. യുഎഇ എക്‌സ്‌ചേഞ്ച് ശാഖകളില്‍ നിന്ന് മണിട്രാന്‍സ്ഫര്‍, ഫോറിന്‍ കറന്‍സി എക്‌സ്‌ചേഞ്ച്,ബില്‍ പെയ്‌മെന്റ്‌സ്, നാഷണല്‍ ബോണ്ട് പര്‍ച്ചേസ്ഉള്‍പ്പെടെയുള്ള ഇടപാടുകള്‍നടത്തുന്നവരെയാവും നറുക്കെടുപ്പിനുപരിഗണിക്കുക. ae.uaeexchange.com എന്നഡിജിറ്റല്‍ പോര്‍ട്ടലിലൂടെയോ മൊബൈല്‍ആപ്പിലൂടെയോ നടത്തുന്ന ഓണ്‍ലൈന്‍ മണിട്രാന്‍സ്ഫറും കിയോസ്‌കുകള്‍ വഴി നടത്തുന്നസെല്‍ഫ് സര്‍വീസ് ഇടപാടുകളും നറുക്കെടുപ്പില്‍ഉള്‍പ്പെടുത്തുമെന്ന സവിശേഷതയും ഈവര്‍ഷത്തെ പ്രമോഷന്നുണ്ട്. ഒരു മെഗാ വിജയിക്ക്ദുബായില്‍ ഒരു വീട് ലഭിക്കുമെങ്കില്‍, മൂന്ന് ഭാഗ്യവിജയികള്‍ക്ക് ഓരോ മെഴ്‌സിഡസ് ബെന്‍സ്‌കാറും നല്‍കും. 45 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്നപ്രമോഷനില്‍ ദിവസേന 10,000 ദിര്‍ഹംസ് വീതം 45 ഭാഗ്യശാലികള്‍ക്ക് ലഭിക്കും.
ഉപഭോക്താക്കള്‍ക്ക് പുതിയ വിനിയോഗാനുഭവം സമ്മാനിക്കുന്നതിലൂന്നി പുതുമയാര്‍ന്ന ഉത്പന്നങ്ങളും സേവനങ്ങളും ഏര്‍പ്പെടുത്തുന്നതില്‍ നിരന്തരം മുഴുകുന്ന യുഎഇഎക്‌സ്‌ചേഞ്ച്, ഇപ്രാവശ്യത്തെ റമദാനുംവേനല്‍ക്കാലവും സാര്‍ത്ഥകമാക്കാന്‍ പാകത്തില്‍ദുബായിലൊരു വീടും ലക്ഷ്വറി കാറുകളും പണവുംസമ്മാനങ്ങളായി നല്‍കാന്‍ തീരുമാനിച്ചെന്നുംതങ്ങളെ ആശ്രയിക്കുന്ന ഉപഭോക്താക്കളുടെജീവിതാവസ്ഥകള്‍ മെച്ചപ്പെടുത്താന്‍ ആവുന്നത്രപരിശ്രമിക്കുന്നതിന്റെ ഭാഗമാണിതെന്നും യുഎഇഎക്‌സ്‌ചേഞ്ച് കണ്‍ട്രി ഹെഡ് അബ്ദുല്‍ കരീംഅല്‍ കായേദ് പറഞ്ഞു.യുഎഇ യിലെ പ്രമുഖ ധനവിനിമയ ബ്രാന്‍ഡായ യു.എ.ഇ എക്‌സ്‌ചേഞ്ചിന്റെ ഈ ആനുകൂല്ല്യം ഓരോ വര്‍ഷവും നിരവധി ഭാഗ്യവാന്മാരെയാണ് സൃഷ്ടിക്കുന്നത്.
0 Comments