യുഎഇയില്‍ എത്തിയ പ്രവാസികള്‍ നാട്ടിലേക്ക് തിരിച്ചു പോകണമെന്ന് യു.എ.ഇയിലെ ഇന്ത്യന്‍ എംബസി

ദുബായ്: സഊദിയിലേക്കും കുവൈത്തിലേക്കും പ്രവേശിക്കുന്നതിനായി യുഎഇയില്‍ എത്തിയ പ്രവാസികള്‍ നിലവില്‍ ഈ രാജ്യങ്ങളിലേക്ക് പ്രവേശന വിലക്ക് പ്രാബല്യത്തിലായ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് തിരിച്ചു പോകണമെന്ന് യുഎഇയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ശക്തമായ
കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ദുബായ്,അബുദാബി വഴിയുള്ള സഊദി,കുവൈറ്റ് യാത്ര താത്കാലികമായി സാധിക്കില്ല. യാത്ര പോകുന്ന രാജ്യത്തെ പുതിയ വ്യവസ്ഥകള്‍ പ്രകാരം മാത്രമേ ഇനിയുള്ള തീരുമാനങ്ങള്‍ സ്വീകരിക്കാവൂ.
അതിനാല്‍, സഊദി, കുവൈറ്റ് യാത്രാവിലക്കിന്റെ പശ്ചാത്തലത്തില്‍ യുഎഇയില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങണമെന്ന് ഇന്ത്യന്‍ എംബസി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു.ഇന്ത്യക്കാര്‍ യാത്ര ആരംഭിക്കുന്നതിന് മുമ്പ് അതത് രാജ്യങ്ങളിലെ വ്യവസ്ഥകള്‍
മനസിലാക്കുകയും അപ്രതീക്ഷിത ഘട്ടങ്ങളെ തരണം ചെയ്യാന്‍ ആവശ്യമുള്ള പണവും മറ്റും കരുതണമെന്നും എംബസി പുറത്തിറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെടുന്നുണ്ട്.
യുഎഇയില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് സഹായകമായി ഗവണ്‍മെന്റുകള്‍ രംഗത്തെത്തണമെന്ന ആവശ്യം ഉയരുകയും ഈയാവശ്യമുന്നയിച്ച് കേരള സര്‍ക്കാര്‍ ഇന്ത്യന്‍ ഗവണ്‍മെന്റിനോടാവശ്യപ്പെടുകയും ചെയ്തിരുന്നു. നോര്‍ക്ക പ്രിന്‍സിപ്പല്‍ സിക്രട്ടറി ഡോ:കെ ഇളങ്കോവന്‍ യുഎയിലെ ഇന്ത്യന്‍ അംബാസിഡര്‍ക്ക് അയച്ച കത്തില്‍ ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് അബുദാബിയിലെ ഇന്ത്യന്‍ എംബസി പ്രസ്താവനയുമായി രംഗത്തെത്തിയത്.
0 Comments