യു.എ.ഇ. എക്‌സ്‌ചേഞ്ച് സമ്മര്‍ പ്രമോഷന്‍: ദുബായിലെ സ്വപ്നഭവനം മലയാളി നേഴ്‌സ് ഗ്രേസിക്കുട്ടി ചാക്കോക്ക്

ദുബായ്: അല്‍ ഐനില്‍ ജോലി ചെയ്യുന്ന മലയാളി നേഴ്‌സ് ഗ്രേസിക്കുട്ടി ചാക്കോക്ക് സ്വപ്നസമാനമായ സൗഭാഗ്യസമ്മാനം! ഇക്കഴിഞ്ഞ റമദാന്‍ വേനലവധിക്കാലത്ത് ഉപഭോക്താക്കള്‍ക്കു വേണ്ടി പ്രശസ്ത പണമിടപാട് ബ്രാന്‍ഡ് യു.എ.ഇ. എക്‌സ്‌ചേഞ്ച് നടത്തിയ സമ്മാനപദ്ധതിയുടെ മെഗാ സമ്മാനമായ ദുബായിലൊരു പുതുഭവനമാണ് കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ ഗ്രേസിക്കുട്ടിക്ക് ലഭിച്ചത്. കഴിഞ്ഞ പത്ത് വര്‍ഷമായി അല്‍ ഐനില്‍ ജോലി ചെയ്യുകയാണ് ഗ്രേസി. ദുബായിലെ യു.എ.ഇ. എക്‌സ്‌ചേഞ്ച് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കണ്‍ട്രി ഹെഡ് അബ്ദുല്‍ കരീം അല്‍ കായേദ് ഇതു സംബന്ധിച്ച സമ്മാനപത്രം കൈമാറി. ഓപ്പറേഷന്‍സ് ഹെഡ് സാം പി. ചെറിയാന്‍, മാര്‍ക്കറ്റിംഗ് ഹെഡ് കൗശല്‍ ദോഷി ഉള്‍പ്പെടെ ജീവനക്കാരുടെയും സാന്നിധ്യത്തില്‍ തന്നെ മറ്റു വിജയികളും സമ്മാനം സ്വീകരിച്ചു. 45 ദിവസം നീണ്ടുനിന്ന പ്രമോഷനില്‍ മെഗാ സമ്മാനം കൂടാതെ മൂന്ന് പ്രീമിയം മെഴ്‌സിഡസ് ബെന്‍സ് ലക്ഷ്വറി കാറുകളും 10,000 ദിര്‍ഹംസ് വീതമുള്ള പ്രതിദിന ക്യാഷ് സമ്മാനങ്ങളും നേടിയ വിജയികള്‍ സമ്മാനം ഏറ്റുവാങ്ങി. മലയാളിയായ സുരേഷ് ബാബു പടിഞ്ഞാറേക്കളം, ജെസ്‌ലി ഏറാന്‍ഡിയോ അല്‍വാരെസ് (ഫിലിപ്പൈന്‍സ്), മുഹമ്മദ് അല്‍ സായെദ് ഈദ് ഇബ്രാഹിം (ഈജിപ്ത്) എന്നിവര്‍ക്കാണ് ലക്ഷ്വറി കാറുകള്‍ ലഭിച്ചത്. ക്യാഷ് പ്രൈസ് വിജയികളിലും നല്ല ശതമാനം മലയാളികളുണ്ട്.
തുടക്കം മുതല്‍ യു.എ.ഇ. എക്‌സ്‌ചേഞ്ച് വഴി പണമയക്കാറുള്ള തനിക്കും കുടുംബത്തിനും ദുബായിലൊരു വീട് സമ്മാനമായി ലഭിച്ചത് അങ്ങേയറ്റം ആഹ്‌ളാദകരമാണെന്നും ഇതുവരെ മറ്റുള്ളവരുടെ വിജയവാര്‍ത്തകള്‍ കൗതുകപൂര്‍വ്വം കേട്ടുകൊണ്ടിരുന്ന തനിക്ക് ഇങ്ങിനെയൊരു സ്വപ്നഭവനം വന്നുചേര്‍ന്നത് യു.എ.ഇ. എക്‌സ്‌ചേഞ്ചിന്റെ ജനക്ഷേമ താത്പര്യം കൊണ്ടാണെന്നും അവരോട് നന്ദിയും കടപ്പാടുമുണ്ടെന്നും ഗ്രേസിക്കുട്ടി പ്രതികരിച്ചു.
ഉപഭോക്താക്കളുമായി ഏറ്റവും അടുത്തു നില്‍ക്കുന്ന ബ്രാന്‍ഡ് എന്ന നിലയില്‍ യു.എ.ഇ. എക്‌സ്‌ചേഞ്ച് എപ്പോഴും മികച്ച സൗകര്യങ്ങള്‍ക്കും സേവനങ്ങള്‍ക്കുമൊപ്പം അവരുടെ ജീവിത നിലവാരം ഉയര്‍ത്താനും സന്തോഷം പകരാനും നിരന്തരം ശ്രമിക്കാറുണ്ടെന്നും സമ്മര്‍ പ്രമോഷന്‍ ഉള്‍പ്പെടെ സമ്മാന പദ്ധതികള്‍ അതിനുള്ള ഉദാഹരണമാണെന്നും കണ്‍ട്രി ഹെഡ് അബ്ദുല്‍ കരീം അല്‍ കായേദ് പറഞ്ഞു. ഗ്രേസിക്കുട്ടി ഉള്‍പ്പെടെ വിജയികളെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.
കഴിഞ്ഞ 39 വര്‍ഷങ്ങളായി ജനോപകാര പ്രദമായ പണമിടപാട് സേവനങ്ങളും ഉത്പന്നങ്ങളും സമയോചിതം കൃതകൃത്യതയോടെ നല്കിപ്പോരുന്ന യു.എ.ഇ. എക്‌സ്‌ചേഞ്ച്, ഇപ്പോള്‍ ഈയിടെ ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ പ്രീമിയം കാറ്റഗറിയില്‍ ഇടം നേടിയ ഫിനാബ്ലര്‍ ഹോള്‍ഡിങ്‌സിന്റെ ഭാഗമാണ്. റെമിറ്റന്‍സ്, ഫോറിന്‍ എക്‌സ്‌ചേഞ്ച്, ബില്‍ പെയ്‌മെന്റ്‌സ്, ഓണ്‍ലൈന്‍ മണി ട്രാന്‍സ്ഫര്‍ തുടങ്ങി എല്ലാതരം ഇടപാടുകളെയും പരിഗണിച്ചാണ് ഇപ്രാവശ്യവും സമ്മര്‍ പ്രമോഷന്‍ സംഘടിപ്പിച്ചത്.
0 Comments