പതിനെട്ടാമത് യു .എ.ഇ എക്‌സ്‌ചേഞ്ച് , ചിരന്തന മാധ്യമ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു.

എം ജി രാധാകൃഷ്ണന്‍

ദുബൈ.പ്രമുഖ ധനവിനിമയ സ്ഥാപനമായ യു.എ.ഇ എക്‌സ്‌ചേഞ്ചും യു.എ.ഇയിലെ പ്രമുഖ സാസ്‌ക്കാരിക സാമൂഹ്യ സന്നദ്ധസംഘടനയായ ചിരന്തനയും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ അതി വിശിഷ്ട മാധ്യമ വ്യക്തിത്വ പുരസ്‌ക്കാരത്തിന് ഏഷ്യാനെറ്റ് ന്യൂസ് ചീഫ് എഡിറ്റര്‍ എം ജി രാധാകൃഷ്ണന്‍ അര്‍ഹനായി. ഒരു ലക്ഷം രൂപയാണ് അവാര്‍ഡ് തുക. കേരള സര്‍ക്കാറിന്റെ മികച്ച വികസനോന്മുഖ പത്രപ്രവര്‍ത്തകനുള്ള പുരസ്‌ക്കാരം ഉള്‍പ്പെടെയുള്ള നിരവധി അംഗീകാരങ്ങള്‍ കരസ്ഥമാക്കിയ എം ജി രാധാകൃഷ്ണന്റെ നാല്‍പ്പത് വര്‍ഷത്തെ മാധ്യമ ജീവിതത്തെ മുന്‍ നിര്‍ത്തിയാണ് ഈ പുരസ്‌ക്കാരം സമ്മാനിക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.നേരത്തെ മാതൃഭൂമിയില്‍ സബ് എഡിറ്ററായും ഇന്ത്യാ ടുഡേയില്‍ അസോസിയേറ്റ് സബ് എഡിറ്ററായും പ്രവര്‍ത്തിച്ച എം ജി രാധാകൃഷ്ണന്‍ 2014 മുതല്‍ ഏഷ്യാനെറ്റില്‍ എഡിറ്ററായി പ്രവര്‍ത്തിക്കുകയാണ്. ഗള്‍ഫിലെ ഇംഗ്ലീഷ് മാധ്യമ രംഗത്ത് മികച്ച സ്ഥാനങ്ങള്‍ വഹിച്ച പി.വി.വിവേകാനന്ദിന്റെ സ്മരണാര്‍ത്ഥമാണ് ഈ പുരസ്‌ക്കാരം ഏര്‍പ്പെടുത്തിയത്.
അകാലത്തില്‍ വിടപറഞ്ഞ പ്രമുഖ ഇംഗ്ലീഷ് മാധ്യമ പ്രവര്‍ത്തകന്‍ വി.എം.സതീഷിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ ഗള്‍ഫിലെ ഇംഗ്ലീഷ് മാധ്യമങ്ങളിലെ മികച്ച പത്രപ്രവര്‍ത്തകര്‍ക്കുള്ള പുരസ്‌ക്കാരത്തിന് പ്രമുഖ ഇംഗ്ലീഷ് പത്രമായ ഖലീജ് ടൈംസിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ അഞ്ജന ശങ്കര്‍ അര്‍ഹയായി.റേഡിയോ രംഗത്തെ മികച്ചസംഭാവനകള്‍ക്കുള്ള ചെറായി രാജീവ് പുരസ്‌കാരത്തിന് ഗോള്‍ഡ് എഫ് എം പ്രോഗ്രാം ഡയരക്ടര്‍ ആര്‍ ജെ വൈശാഖ് സോമരാജന്‍ അര്‍ഹനായി.അച്ചടി മാധ്യമ രംഗത്തെ മികച്ച സേവനത്തിനുള്ള പുരസ്‌ക്കാരം ഗള്‍ഫ് മാധ്യമം ദുബൈ ബ്യൂറോ ചീഫ് കറസ്‌പ്പോണ്ടന്റ് സവാദ് റഹ്മാനും,ഓണ്‍ലൈന്‍ വാര്‍ത്താ ചാനലിനുള്ള പുരസ്‌ക്കാരം ചീഫ് എഡിറ്റര്‍ അമ്മാര്‍ കിഴുപറമ്പും, ടെലിവിഷന്‍ മാധ്യമ പ്രവര്‍ത്തന മികവിനുള്ള പുരസ്‌ക്കാരം അമൃതാ ന്യൂസ് ബ്യുറോ ചീഫ് നിഷ് മേലാറ്റൂരും,റേഡിയോ മാധ്യമ പ്രവര്‍ത്തനത്തിലെ മികവിന് ഹിറ്റ് എഫ്,എം വാര്‍ത്താ അവതാരകന്‍ ഫസ്‌ലുവും,മികച്ച വാര്‍ത്താ ഫോട്ടോഗ്രാഫര്‍ക്കുള്ള പുരസ്‌ക്കാരം ഖലീജ് ടൈംസ് ഫോട്ടാഗ്രാഫര്‍ ശിഹാബും,മികച്ച കാമറാമാനുള്ള പുരസ്‌ക്കാരം ജയ്ഹിന്ദ് ടിവിയിലെ മുജീബ് അഞ്ഞൂറും നേടി.പുരസ്‌ക്കാര ജേതാക്കള്‍ക്ക് ഇരുപത്തയ്യായിരം രൂപവീതം യു.എ.ഇ എക്‌സ്‌ചേഞ്ച് ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും ഉപഹാരവും പൊന്നാടയുമാണ് നല്‍കുക.ഡിസംബര്‍ 26 ന് വ്യാഴാഴ്ച്ച വൈകുന്നേരം ഏഴ് മണിക്ക് ദുബൈ ദേരയിലെ ഫ്‌ളോറ ഗ്രാന്റ് ഹോട്ടലില്‍ അവാര്‍ഡ് വിതരണം നടക്കുമെന്ന് ചിരന്തന പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി,യു.എഇ എക്‌സ്‌ചേഞ്ച് മീഡിയ റിലേഷന്‍ ഡയരക്ടര്‍ കെ.കെ.മൊയ്തീന്‍കോയയും അറിയിച്ചു.ദുബൈയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് മാധ്യമ പുരസ്‌ക്കാര പ്രഖ്യാപനം നടന്നത്. പത്ര സമ്മേളനത്തില്‍ ചിരന്തന പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി,യു.എഇ എക്‌സ്‌ചേഞ്ച് മീഡിയ റിലേഷന്‍ ഡയരക്ടര്‍ കെ.കെ.മൊയ്തീന്‍കോയ,യു.എ.ഇ എക്‌സ്‌ചേഞ്ച് കമ്മ്യൂണിറ്റി റീച്ച മാനേജര്‍ വിനോദ് നമ്പ്യാര്‍,ചിരന്തന ജനറല്‍ സെക്രട്ടറി ഫിറോസ് തമന്ന,വൈസ് പ്രസിഡന്റ്ുമാരായ ഡോ.വി.എ.ലത്തീഫ്,സി.പി.ജലീല്‍ട്രഷറര്‍ ടി.പി.അഷ്‌റഫ്,സലാം പാപ്പിനിശ്ശേരി എന്നിവര്‍ സമ്മേളനത്തില്‍ സംബന്ധിച്ചു.

അവാര്‍ഡ് ജേതാക്കള്‍..അഞ്ജന ശങ്കര്‍ , ആര്‍ ജെ വൈശാഖ് സോമരാജന്‍ , സവാദ് റഹ്മാന്‍, ഫസ്‌ലു ,അമ്മാര്‍ കിഴുപറമ്പ്‌, ശിഹാബ്‌,മുജീബ് അഞ്ഞൂര്‍,നിഷ് മേലാറ്റൂര്‍

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar